Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

തലച്ചോര്‍ തുരന്നുള്ള അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കിടയില്‍ ഗിറ്റാര്‍ വായിച്ച് രോഗി.

29 JULY 2017 03:47 PM IST
മലയാളി വാര്‍ത്ത

ബെംഗളൂരു മഹാവീർ ജെയിൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ ആണ് കൗതുകകരമായ ഈ സംഭവം നടന്നത്. യുവസംഗീതജ്ഞനും ഗിറ്റാറിസ്റ്റുമായ 32 കാരനായ ടെക്കി യുവാവാണ് തലച്ചോര്‍ തുരന്നുള്ള അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്കിടയില്‍ ഗിറ്റാര്‍ വായിച്ച രോഗി.

ഡിസ്റ്റോണിയ (എല്ലിന്റെ ചലനങ്ങള്‍ക്കുണ്ടാകുന്ന രോഗം) ബാധിച്ച് ഗിറ്റാര്‍ വായിക്കുമ്പോള്‍ ഇടതു കയ്യിലെ മൂന്നു വിരലുകൾ അനങ്ങാതായതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ.തലച്ചോറിലെ പ്രശ്‌നമുള്ള ഞരമ്പുകള്‍ കരിയിച്ചു കളയുന്നതായിരുന്നു ചികിത്സ.

വിരലുകൾ ചലിപ്പിക്കുമ്പോൾ തലച്ചോറിലെ ഏതു ഭാഗത്താണു പ്രശ്നമെന്നു കണ്ടെത്താനാണ് ഓപ്പറേഷൻ ടേബിളിൽ രോഗിയെക്കൊണ്ടു ഗിറ്റാർ വായിപ്പിച്ചതെന്നു ഡോക്ടർമാർ അറിയിച്ചു. ചെറിയതോതില്‍ അനസ്തീഷ്യ നല്‍കി തലയുടെ ഭാഗം മാത്രം മരവിപ്പിച്ച ശേഷമായിരുന്നു ഏഴു മണിക്കൂർ നീണ്ട ശസ്ത്രക്രിയ. തലയോട്ടിയിൽ 14 മില്ലിമീറ്റർ ദ്വാരമുണ്ടാക്കി അതിലൂടെ ഇലക്ട്രോഡ് കടത്തിവിട്ടാണു പ്രശ്നമുള്ള ഞരമ്പുകളെ ചികിൽസിച്ചതെന്നു ഡോ.ശരൺ ശ്രീനിവാസൻ പറഞ്ഞു.

ഗിറ്റാര്‍ വായിക്കുമ്പോഴാണ് രോഗിക്ക് ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരുന്നത് എന്നതിനാല്‍ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അതിന്റെ ഫലം അപ്പപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് അറിയേണ്ടിയിരുന്നുവെന്ന് യുണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലെ സീനിയര്‍ ന്യൂറോളജിസ്റ്റ് സി.സി. സഞ്ജീവ് അറിയിച്ചു.
ശസ്ത്രക്രിയയ്ക്കു മുന്‍പായി പ്രത്യേകമായി നിര്‍മിച്ച ഫ്രെയിം നാല് സ്‌ക്രൂവിന്റെ സഹായത്തോടെ രോഗിയുടെ തലയില്‍ ഘടിപ്പിക്കുകയായിരുന്നു. ഇതുവഴി എംആര്‍ഐ സ്‌കാന്‍ നടത്തി. ഒന്‍പതു സെന്റീമീറ്ററോളം ആഴത്തിലായിരുന്നു പ്രശ്‌ന ബാധിതമായ ഞരമ്പ്. തലയോട്ടിയില്‍ എവിടെ തുരന്ന് ശസ്ത്രക്രിയ ചെയ്യണമെന്നും എംആര്‍ഐയില്‍ നിന്നു വ്യക്തമായി.

ശസ്ത്രക്രിയയ്ക്കുശേഷം മൂന്നാം ദിവസം പൂര്‍ണാരോഗ്യത്തോടെ ഇയാള്‍ ആശുപത്രി വിട്ടു. ശസ്ത്രക്രിയ ടേബിളില്‍ വച്ചുതന്നെ തനിക്കു കൈവിരലുകള്‍ അനായാസം ചലിപ്പിക്കാനായെന്ന് യുവാവ് പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (47 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (1 hour ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (3 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (5 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends