Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുടിക്കാന്‍ ഏറ്റവും ഉത്തമം

02 AUGUST 2017 12:47 PM IST
മലയാളി വാര്‍ത്ത

ഏറ്റവും ശുദ്ധമായ വെളളം മഴവെളളമാണെന്ന് എല്ലാര്‍ക്കും അറിയാം. പല ആയുര്‍വേദ ഗ്രന്ഥങ്ങളിലും മഴവെള്ളത്തിന്റെ ഉപയോഗത്തെയും ഗുണങ്ങളേയും കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. സൂര്യന്‍ ഭൂമിക്കു നല്‍കുന്ന അമൃതിനു സമാനമായതും തൃപ്തിനല്‍കുന്നതും ജീവനെ നിലനിര്‍ത്തുന്നതും ബുദ്ധിക്ക് ഉണര്‍വേകുന്നതും ഹൃദയത്തിന് ഹിതമായതും വ്യക്തമായി തിരിച്ചറിയാന്‍ കഴിയാത്ത രുചിയോടുകൂടിയതും നിര്‍മ്മലവുമായ മഴവെള്ളം കുടിക്കാന്‍ ഏറ്റവും ഉത്തമമാണെന്നാണ് പറയുന്നത്.

മറ്റുള്ള വെള്ളങ്ങളെ അപേക്ഷിച്ച് മഴവെള്ളം ഉത്തമമാണെങ്കിലും എല്ലാ മഴവെള്ളവും അപ്രകാരമല്ല. ആദ്യം പെയ്യുന്ന മഴയുടെ വെള്ളം കുളിക്കാനോ കുടിക്കാനോ ഉപയോഗിച്ചാല്‍ അത് പല രോഗങ്ങള്‍ക്കും ഇടയാക്കും. അകാലത്തില്‍ പെയ്യുന്ന മഴയുടെ വെള്ളവും ഉപയോഗിക്കരുത്. ഭൂമിയില്‍ വീണാല്‍ ദേശകാലങ്ങള്‍ക്ക് അനുസരിച്ചായിരിക്കും മഴവെള്ളത്തിന്റെ ഗുണം. ആസിഡ്മഴയും മറ്റുമുണ്ടാകുന്നതുകൊണ്ട് മഴവെള്ളവും മലിനപ്പെട്ടുതുടങ്ങിയിട്ടുണ്ട്.

ആകാശത്തു നിന്നു വീഴുന്ന മഴവെള്ളം ദേഹത്തു വീഴാനിടയായാല്‍ ശരീരായാസം കൊണ്ടുള്ള തളര്‍ച്ച, ദാഹം, ക്ഷീണം, മടി, മോഹാലസ്യം, ഉറക്കക്കുറവ്, ശരീരത്തിലെ പുകച്ചില്‍ എന്നിവയെ ശമിപ്പിക്കാമെന്നും ആയുര്‍വേദം പറയുന്നു. കഠിനമായ ചൂടുമൂലം ഉണ്ടാകുന്ന പല ശാരീരിക വ്യതിയാനങ്ങളെയും രോഗങ്ങളെയുമെല്ലാം മഴവെള്ളം കൊണ്ട് ഇല്ലായ്മചെയ്യാന്‍ കഴിയുമെന്നാണു പ്രകൃതി ചികിത്സകര്‍ പറയുന്നത്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends