Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌ക്രബറിലുണ്ട് രോഗാണുക്കള്‍

05 AUGUST 2017 04:46 PM IST
മലയാളി വാര്‍ത്ത

മാസങ്ങളോളം പാത്രം കഴുകിക്കഴുകി തേഞ്ഞു തീരുമ്പോഴാണു പലരും സ്‌ക്രബര്‍ കളയുന്നത്. ചിലര്‍ രാത്രി മുഴുവന്‍ അതു സോപ്പുപതയില്‍ മറന്നിട്ടു പോകും. പിറ്റേന്ന് ചീഞ്ഞഴുകി ഇരിക്കുന്ന അതെടുത്തു വീണ്ടും പാത്രം കഴുകും.സ്‌ക്രബറിലുള്ള അണുക്കളുടെ എണ്ണമെടുത്താല്‍ അതു കോടികള്‍ വരും. ഈ അണുക്കളാണ് പിറ്റേന്നു കഴുകുന്ന പാത്രത്തില്‍ പറ്റിപ്പിടിച്ചു നമ്മുടെ ഉള്ളിലെത്തുന്നത്. രക്തത്തില്‍ അണുബാധ, ശ്വാസകോശരോഗങ്ങള്‍, ത്വക്‌രോഗങ്ങള്‍, വയറിളക്കം തുടങ്ങി പലതരം രോഗങ്ങള്‍ സ്‌ക്രബറില്‍ വളരുന്ന ഫംഗസ് ഉണ്ടാക്കും.

സ്‌ക്രബറില്‍ പറ്റിയിരിക്കുന്ന ഭക്ഷണത്തിന്റെ അംശം, എണ്ണമെഴുക്ക്, സ്‌ക്രബറിലെ നനവ് എന്നിവയെല്ലാം ചേര്‍ന്നാണ് ഫംഗസിനു വളരാനുള്ള അന്തരീക്ഷം ഒരുക്കുന്നത്. ഓരോ തവണ പാത്രം കഴുകിക്കഴിഞ്ഞും സ്‌ക്രബര്‍ കഴുകി പിഴിഞ്ഞ് സോപ്പ് ഡിഷില്‍നിന്നു മാറ്റി ഉണങ്ങിയ ട്രേയില്‍ വയ്ക്കുക.

സോപ്പ് ഡിഷില്‍ ഇരിക്കുമ്പോള്‍ നനവു വലിച്ചെടുത്ത് അതു ചീഞ്ഞഴുകിയതുപോലെ ആയിത്തീരും. ഇതിലാണ് അണുക്കള്‍ വളരുക. രക്തത്തില്‍ അണുബാധ, ശ്വാസകോശരോഗങ്ങള്‍, ത്വക്‌രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങള്‍ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഒരു കണ്ണ് അടുക്കളയിലേക്കും പോവുക. സ്‌ക്രബര്‍ എടുത്തു നോക്കൂ. അത് എത്ര കാലമായി അടുക്കളയില്‍ ഉപയോഗിക്കുന്നു എന്ന്.

ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ വിനാഗിരിയും അല്‍പം ബേക്കിങ് സോഡയും ചേര്‍ക്കുക. സ്‌ക്രബര്‍ ഇതില്‍ 15 മിനിറ്റ് നേരം മുക്കി വയ്ക്കുക. അണുക്കള്‍ നശിക്കും. ബ്ലീച്ചിങ് പൗഡര്‍ ഏത്ര ശക്തനായ അണുക്കളെയും കൊല്ലാന്‍ ശേഷിയുള്ളതാണ്. ബ്ലീച്ചിങ് പൗഡര്‍ ചെറു ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത വെള്ളത്തില്‍ സ്‌ക്രബര്‍ 10 മിനിറ്റ് മുക്കി വച്ച ശേഷം പലതവണ ശുദ്ധജലത്തില്‍ കഴുകിയെടുക്കുക. സോപ്പു വെള്ളത്തില്‍ മുക്കിയ ടൂത്ത് ബ്രഷ് ഉപയോഗിച്ചു സ്‌ക്രബറിന്റെ ട്രേയുടെ നാലു വശവും വൃത്തിയാക്കുക. മൂന്നാഴ്ച കൂടുമ്പോഴെങ്കിലും പഴയതു മാറ്റി പുതിയ സ്‌ക്രബര്‍ ഉപയോഗിക്കുക.

നമ്മള്‍ മുന്തിരി കഴുകുമ്പോള്‍ അതിലൊരെണ്ണം സിങ്കില്‍ വീണാല്‍ എന്തു ചെയ്യും. അതെടുത്തു കഴുകി വീണ്ടും ഉപയോഗിക്കും. എന്നാല്‍ സ്‌ക്രബര്‍ പോലെതന്നെ രോഗാണുക്കളുടെ കേന്ദ്രമാണ് സിങ്ക്. സിങ്കില്‍ മുന്തിരി വീഴുന്ന അതേ സെക്കന്‍ഡില്‍ കോടിക്കണക്കിനു രോഗാണുക്കളാണ് അതില്‍ പറ്റിപ്പിടിക്കുക. സിങ്കില്‍ വീണ ഭക്ഷണ സാധനങ്ങള്‍ യാതൊരു കാരണവശാലും ഉപയോഗിക്കരുത്.

ദിവസം രണ്ടു തവണയെങ്കിലും സിങ്ക് സോപ്പ് ലോഷന്‍ ഉപയോഗിച്ചു വൃത്തിയാക്കണം. സിങ്ക് വൃത്തിയാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്നു. സിങ്കിന്റെ അടപ്പു മാറ്റുക. അതിലെ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വേസ്റ്റും എടുത്തു കളയുക. സോപ്പ് ലോഷന്‍ ഒഴിച്ചു വൃത്തിയായി കഴുകുക. സിങ്കില്‍ ചൂടുവെള്ളം ഒഴിച്ച് അതില്‍ സോപ്പ് പൗഡറോ വിനാഗിരിയോ ഒഴിക്കുക. 15 മിനിറ്റിനു ശേഷം സിങ്ക് തുറന്നു വെള്ളം കളയുക. സിങ്ക് ക്ലീനാകും. സിങ്ക് വൃത്തിയാക്കിയ ശേഷം അതില്‍ നാരങ്ങയുടെ തൊണ്ട് ഉരസിയാല്‍ നല്ല തിളക്കം കിട്ടും.

 



 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends