Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കറിവേപ്പില ദിവസവും പച്ചക്ക് കഴിക്കു

16 AUGUST 2017 11:44 AM IST
മലയാളി വാര്‍ത്ത

ആരോഗ്യ സൗന്ദര്യ ഗുണത്തിന്റെ കാര്യത്തില്‍ കറിവേപ്പില എന്നും മുന്നിലാണ്. ഹൃദയം, കരള്‍ എന്നിവയെ പ്രവര്‍ത്തന ക്ഷമമാക്കാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് കറിവേപ്പില. ഇത് ആരോഗ്യത്തിന് ഒരു ദോഷവും നല്‍കില്ല. കറിവേപ്പിലയില്‍ അടങ്ങിയിട്ടുളള ആരോഗ്യ ഗുണങ്ങളെകുറിച്ചറിയാം. റിവേപ്പിലയില്‍ ഉള്ള കാര്‍ബസോള്‍ ആല്‍ക്കലോയ്ഡ്‌സ് എന്നിവയുടെ സാന്നിധ്യം ഡയറിയക്കെതിരെ പൊരുതുന്നു. കറികളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഫലപ്രദമായി കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കി മോരില്‍ കലക്കി കുടിക്കുന്നത് ഡയറിയ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. കറിവേപ്പിലയില്‍ ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ എ ഉണ്ട്. ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരമാണ് കറിവേപ്പില. ആയുര്‍വ്വേദത്തില്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കറിവേപ്പില എന്നത്. കറിവേപ്പില ജ്യൂസ് ആക്കി അതില്‍ ഒരു നാരങ്ങയുടെ നീര് ഒഴിച്ച് കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് കറിവേപ്പില. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി എന്നിവ ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറക്കുകയും ചെയ്യുന്നു. കറികളിലും പച്ചക്കറികള്‍ സാലഡ് ആക്കുമ്പോള്‍ അതിനോടൊപ്പവും കറിവേപ്പില സ്ഥിരമാക്കുന്നത് നല്ലതാണ്.

പ്രമേഹം പോലുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് കറിവേപ്പില. ഇതിലുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങളാണ് എറ്റവും ഫലപ്രദമായി പ്രമേഹത്തെ തടയുന്നത്. ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് കറിവേപ്പില. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ഹൃദയത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. കരളിന്റെ ആരോഗ്യ കാര്യത്തില്‍ ആശങ്കയുള്ളവര്‍ക്ക് കറിവേപ്പില ഭക്ഷണത്തില്‍ സ്ഥിരമാക്കാം. ഇത് കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്നും മുന്നിലാണ്. മാത്രമല്ല കരളിനുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

ക്യാന്‍സറിന് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് കറിവേപ്പില. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, രക്താര്‍ബുദം, കൊളാക്ടറല്‍ ക്യാന്‍സര്‍ എന്നീ ഗുരുതര ക്യാന്‍സറുകള്‍ക്ക് പരിഹാരം കാണാനും വരാതിരിക്കാനും കറിവേപ്പില ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൊളസ്‌ട്രോളിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറിവേപ്പില എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിലുള്ള ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കറിവേപ്പില. ദിവസവും എട്ടോ പത്തോ കറിവേപ്പില പച്ചക്ക് തിന്നു നോക്കൂ. ഇത് കൊളസ്‌ട്രോള്‍ കുറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (57 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (59 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends