Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കറുവയില താരനെ പൂര്‍ണമായും ഇല്ലാതാക്കും

22 AUGUST 2017 02:24 PM IST
മലയാളി വാര്‍ത്ത

പാര്‍ശ്വഫലങ്ങളില്ലാതെ സൗന്ദര്യസംരക്ഷണത്തിനുളള വഴികള്‍ തേടുന്നവരാണ് നമ്മള്‍. സൗന്ദര്യസംരക്ഷണത്തന് യാതൊരു തടസ്സവും കൂടാതെ ഉപയോഗിക്കാവുന്ന ഒന്നാണ് കറുവയില അഥവാ വഴനയില. ഇവ ഉപയോഗിച്ച് സൗന്ദര്യസംരക്ഷണം എങ്ങനെയെല്ലാം സാധ്യമാക്കാം എന്ന് നോക്കാം. കറുവയില കൊണ്ട് സൗന്ദര്യസംരക്ഷണം എങ്ങനെയെല്ലാം ചെയ്യാമെന്നതാണ് അറിയേണ്ടത്. ഇത് നമ്മളെ അലട്ടുന്ന പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് എന്നതാണ് സത്യം. കറുവ ഇല ഉണക്കിപ്പൊടിച്ച് താരന് പ്രതിവിധിയായി ഉപയോഗിക്കാം.

പൊടിച്ച ഇല യോഗര്‍ട്ടുമായി കലര്‍ത്തുക. ഇത് തലയില്‍ തേച്ച് അല്പസമയത്തിന് ശേഷം കഴുകിക്കളയുക. ഇത് താരനും തലയിലെ ചൊറിച്ചിലും അകറ്റാന്‍ സഹായിക്കും. കറുവയുടെ ഇല മുടിക്ക് തിളക്കം നല്കാന്‍ സഹായിക്കും. അല്പം കറുവ ഇല എടുത്ത് വെള്ളത്തിലിട്ട് തിളപ്പിക്കുക. തുടര്‍ന്ന് ഇലകള്‍ നീക്കം ചെയ്ത് തണുക്കാന്‍ അനുവദിക്കുക. മുടി ഷാംപൂ ഉപയോഗിച്ചതിന് ശേഷം ഇത് ഒരു കണ്ടീഷണറായി ഉപയോഗിക്കാം.

കറുവ ഇലയുടെ രൂക്ഷമായ ഗന്ധവും ആന്റിബാക്ടീരിയല്‍ ഘടകങ്ങളും പേനിനെ അകറ്റാന്‍ സഹായിക്കും. കൂടുതല്‍ ഫലം ലഭിക്കാന്‍ ഇല ഉണക്കിപ്പൊടിച്ചത് നേരിട്ട് തലയില്‍ തേക്കാം. കറുവ ഇല പല്ലില്‍ തേയ്ക്കുന്നത് തിളക്കം ലഭിക്കാന്‍ സഹായിക്കും. ഇത് മോണകള്‍ക്ക് ആരോഗ്യം നല്കുകയും അഴുക്കടിഞ്ഞ് പല്ലില്‍ പോടുകളുണ്ടാകുന്നത് തടയുകയും ചെയ്യും. ആരോഗ്യമുള്ള പല്ലിനും മോണകള്‍ക്കും ഇലപൊടിച്ചത് കൊണ്ട് പല്ല് തേയ്ക്കാം. കറുവ ഇല ചര്‍മ്മത്തിന്റെ വരള്‍ച്ചക്ക് പരിഹാരം നല്കും. കറുവ ഇലയുടെ നീര് ചേര്‍ത്ത് ദിവസത്തില്‍ പല തവണ മുഖം കഴുകുന്നത് ചര്‍മ്മത്തിന് ശോഭയും ഉന്മേഷവും നല്കും.

കറുവ ഇലയുടെ ഒരു മികച്ച ഗുണമാണിത്. പൊടിച്ച ഇല റോസ് വാട്ടറുമായി കലര്‍ത്തുക. ഇത് മുഖക്കുരുവുള്ള ഭാഗങ്ങളില്‍ തേയ്ക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. അമിതമായ വര്‍ണ്ണവ്യത്യാസം, കറുത്ത പാടുകള്‍ എന്നിവ നീക്കം ചെയ്ത് ചര്‍മ്മത്തിന് നിറം നല്കാന്‍ കറുവ ഇല സഹായിക്കും. കറുവ ഇലയുടെ നീര് ഉപയോഗിച്ച് ടോണറായി ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിന് ആരോഗ്യം നേടാനാവും.ശരീര ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കറുവയിലയിട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക എന്നത്. ഇത് വിയര്‍പ്പ നാറ്റവും ശരീര ദുര്‍ഗന്ധവും ഇല്ലാതാക്കുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (55 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (57 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (4 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends