Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മല്ലിയിലയുടെ ആരോഗ്യഗുണങ്ങള്‍ അറിയൂ

14 SEPTEMBER 2017 01:13 PM IST
മലയാളി വാര്‍ത്ത

മല്ലിയില സാധാരണയായി ഉപയോഗിക്കുന്നത് മണത്തിനും സ്വാദിനും വേണ്ടിയാണ്. എന്നാല്‍ മല്ലിയിലയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. പല രോഗാവസ്ഥയ്ക്കും മല്ലിയില മരുന്നായി ഉപയോഗിക്കാന്‍ കഴിയും. കണ്ണിനുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ക്ക് മല്ലിയില മരുന്നായി ഉപയോഗിക്കാം. മല്ലിയിലയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റിഓക്‌സിഡന്റ്‌സ്, ഫോസ്ഫറസ് പോലുള്ള മിനറലുകള്‍ ഏറെ അടങ്ങിയിട്ടുണ്ട്.

കണ്ണിന്റെ റെറ്റിനക്കുണ്ടാകുന്ന രോഗങ്ങള്‍, മറ്റ് നേത്രരോഗങ്ങള്‍, ആയാസം മൂലം കണ്ണിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് മല്ലിയില പ്രതിവിധിയായി ഉപയോഗിക്കാം. അല്പം മല്ലിയില വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു വൃത്തിയുള്ള തുണിയിലേക്ക് അത് ഒഴിക്കുക. ഇതില്‍ നിന്ന് ഏതാനും തുള്ളി കണ്ണിലിറ്റിക്കുക. കണ്ണിന്റെ അസ്വസ്ഥതകള്‍ മാറുകയും, കണ്ണീരൊലിക്കുന്നത് അവസാനിക്കുകയും ചെയ്യും. മല്ലിയിലയില്‍ തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്‌ലാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്‌സാലിക് ആസിഡ്, പൊട്ടാസ്യം തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു.

മൂക്കില്‍ നിന്ന് രക്തം വരുന്നതിനും മല്ലിയില മരുന്നായി ഉപയോഗിക്കാം. 20 ഗ്രാം പുതിയ മല്ലിയില അല്പം കര്‍പ്പൂരം ചേര്‍ത്ത് അരയ്ക്കുക. ഇതിന്റെ നീര് മൂക്കിലേക്കൊഴിച്ചാല്‍ മൂക്കില്‍ നിന്ന് രക്തം വരുന്നത് നിലയ്ക്കും. ഇത് നെറ്റിയില്‍ തേച്ചാലും രക്തം വരുന്നത് തടയാം. മല്ലിയിലയുടെ ഗന്ധവും ഇതിന് സഹായകരമാണ്. വയറില്‍ എന്‍സൈമുകളും, ദഹനരസങ്ങളും ഉത്പാദിപ്പിച്ച് മികച്ച ദഹനം ലഭിക്കാന്‍ മല്ലിയില സഹായിക്കും. ദഹനപ്രക്രിയയെ സജീവമാക്കുന്നതിനൊപ്പം വിശപ്പില്ലായ്മക്ക് പ്രതിവിധിയായും മല്ലിയില ഉപയോഗിക്കാം. ഫ്രഷായ മല്ലിയിലയില്‍ ഒലേയിക് ആസിഡ്, ലിനോലിക് ആസിഡ്, സ്‌റ്റെയാറിക് ആസിഡ്, പാമിറ്റിക് ആസിഡ്, അസ്‌കോര്‍ബിക് ആസിഡ് (വിറ്റാമിന്‍ സി)തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

കൂടാതെ ഇവ ധമനികളിലും, ഞരമ്പിലും അടിയുന്ന കൊളസ്‌ട്രോള്‍ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു. മല്ലിയിലയില്‍ ആന്റി ഓക്‌സിഡന്റുകളും, ആന്റി മൈക്രോബയലുകളും, ആസിഡും, അണുബാധയെ ചെറുക്കുന്ന ഘടകങ്ങളുമുണ്ട്. അതിലെ ഇരുമ്പിന്റെ അംശവും, വിറ്റാമിന്‍ സിയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇവ സ്‌മോള്‍ പോക്‌സിന് ശമനം നല്കുകയും വേദന കുറയ്ക്കുകയും ചെയ്യും. ചര്‍മ്മ രോഗങ്ങള്‍ക്ക് മല്ലിയില ഒരു പ്രതിവിധിയാണ്. ആന്റി ഫംഗല്‍, ആന്റി സെപ്റ്റിക്, ഡി ടോക്‌സിഫൈയിങ്ങ്, പ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരം നല്കും. ശരീരം തിണര്‍ത്ത് പൊങ്ങുന്നതിന് മല്ലിയില കൊണ്ട് പരാഹാരം കാണാം. മല്ലിയില നീരില്‍ തേന്‍ ചേര്‍ത്ത് രോഗബാധയുള്ള ഭാഗത്ത് തേക്കുക. പതിനഞ്ച് മിനുട്ടിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (41 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (43 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (46 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (1 hour ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (3 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (4 hours ago)

Malayali Vartha Recommends