Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടാറ്റു ആരോഗ്യത്തിന് നല്ലതല്ല

16 SEPTEMBER 2017 10:53 AM IST
മലയാളി വാര്‍ത്ത

പല നിറത്തിലും രൂപത്തിലുമുളള ടാറ്റുകള്‍ ഇന്ന് ഫാഷനായി മാറിയിട്ടുണ്ട്. എന്നാല്‍ ശരീരത്തില്‍ ടാറ്റു വരയ്ക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് രോഗ പ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ജര്‍മനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ സിങ്ക്രോട്ട്രോന്‍ റേഡിയേഷന്‍ ഫെസിലിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലും ടാറ്റു മഷിയിലൂടെ ടൈറ്റാനിയം ഡയോക്‌സൈഡ് ശരീരത്തിലെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ ലിംഫ് നോഡുകളിലും ഇത് കണ്ടെത്തി. ടാറ്റു ചെയ്ത ഭാഗങ്ങളിലെ കോശങ്ങളില്‍ ഉണ്ടായ മാറ്റങ്ങളും ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപ്പിയിലൂടെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ടാറ്റുവിന്റെ നിറം ലിംഫ്‌നോഡുകളിലും പ്രതിഫലിച്ചതായാണ് നിരീക്ഷണം.

ജേര്‍ണല്‍ സയിന്റിഫിക് റിപ്പോര്‍ട്ട്‌സിലാണ് ഇതു സംബന്ധിച്ച് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ടാറ്റു ചെയ്യുമ്പോള്‍ മഷിയോടൊപ്പം ശരീരത്തിലെത്തുന്ന വിഷമയമുള്ള വസ്തുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുക. ഇന്ന് ശരീരത്തില്‍ ടാറ്റു ചെയ്യുന്ന ആള്‍ക്കാര്‍ നിരവധിയാണെങ്കിലും ഇതിനുപയോഗിക്കുന്ന നിറങ്ങളില്‍ എന്തൊക്കെയാണുള്ളതെന്ന് ഭൂരിഭാഗം പേര്‍ക്കും അറിയില്ല. സാധാരണ നിറങ്ങള്‍ക്കു പുറമെ നിക്കല്‍, ക്രോമിയം, മാംഗനീസ്, കോബാള്‍ട്ട് എന്നിവയുടെ അംശങ്ങളും ടാറ്റുവിലൂടെ ശരീരത്തിലെത്തും. ടൈറ്റാനിയം ഡയോക്‌സൈഡ് എന്ന ചായക്കൂട്ടാണ് നിറം കഴിഞ്ഞാല്‍ ടാറ്റു ചെയ്യാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഘടകം. ഷേഡുകളും മറ്റും ഉണ്ടാക്കാനാണ് ഇതുപയോഗിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. പെയിന്റുകളുടെ നിര്‍മാണത്തിലും ടൈറ്റാനിയം ഡയോക്‌സൈഡ് ഉപയോഗിക്കാറുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വൈകുന്നേരത്തെ വൈദ്യുതി ആവശ്യം 5933 മെഗാവാട്ട് ആയി ഉയർന്നു... വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ ഉപഭോക്താക്കൾ പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് അധികൃതർ  (57 minutes ago)

പ്രശസ്ത ഛായാഗ്രാഹകൻ സാദത്ത് സൈനുദ്ദീൻ സംവിധായകനാകുന്നു; എം.എ നിഷാദിൻ്റെ തിരക്കഥ; ജെറി അമൽദേവിൻ്റെ സംഗീതം!!!  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്...  (1 hour ago)

  കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ വിഷു വിപണി മുൻനിർത്തി നടത്തിയ വേനൽക്കാല പച്ചക്കറി കൃഷികൾ വിളവെടുത്തു...  (1 hour ago)

ഓഹരി വിപണിയിൽ ഇടിവ്‌....  (1 hour ago)

എൽനിനോ പ്രതിഭാസം ജൂൺ-ജൂലായിൽത്തന്നെ രൂപപ്പെടാം... രാജ്യത്തും കേരളത്തിലും ഇത്തവണ മഴ കുറവായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം  (2 hours ago)

ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....  (2 hours ago)

132-ാം സ്ഥാപക ദിനത്തിൽ 22 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി പഞ്ചാബ് നാഷണൽ ബാങ്ക്  (2 hours ago)

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.,..‌  (2 hours ago)

വീട്ടിലെ മുറിയിൽ കയറി 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്നിട്ട് 20കാരൻ ആത്മഹത്യ ചെയ്തു; രണ്ട് മുറികളിലായി മൃതദേഹം; നിലവിളിച്ച് വീട്ടുകാർ  (3 hours ago)

തമിഴ്നാട്ടിലെ ബിജെപി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും...  (3 hours ago)

ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനിറങ്ങുന്നു....  (3 hours ago)

.മലയാളിയായ നിയമവിദ്യാർത്ഥി കൊൽക്കത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചു...  (3 hours ago)

കോഴിക്കോട് പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ  (4 hours ago)

ആഗ്രഹസാഫല്യങ്ങളിലേക്കും വലിയ വിജയങ്ങളിലേക്കും നയിക്കുന്ന  (4 hours ago)

Malayali Vartha Recommends