Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റൊരു കുരുന്നിന്റെ കാഴ്ച സംരക്ഷിച്ചത് ഒരമ്മയുടെ എഫ്ബി പോസ്റ്റ് !

05 JANUARY 2018 12:16 PM IST
മലയാളി വാര്‍ത്ത

ക്യാമറയുടെ ഫ്‌ലാഷ് മിന്നുമ്പോള്‍ മകള്‍ ഫെലിസിറ്റിയുടെ കണ്ണ് 'പൂച്ചക്കണ്ണ്' പോലെയാകുന്നത് ഷാലെറ്റ് ശ്രദ്ധിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കണ്ണുകളിലെ തിളക്കമായി കരുതി ഷാലെറ്റ് അത് അവഗണിച്ചു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു കുടുംബ സുഹൃത്താണ് ഫെലിസിറ്റിയെ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ഷാലെറ്റിനോടു നിര്‍ദ്ദേശിച്ചത്.

എന്നാല്‍ വിദഗ്ധ പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞ വാക്കുകള്‍ ഷാലെറ്റിനെ തകര്‍ത്തു കളഞ്ഞു. കുഞ്ഞിന്റെ ഓരോ കണ്ണിലും മൂന്നുവീതം ട്യൂമറുകള്‍. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിപ്പോയി. കുഞ്ഞാകട്ടെ യാതൊരുവിധ അസ്വസ്ഥതകളും പ്രകടിപ്പിച്ചിട്ടുമില്ല. സാധാരണ ഒരു കുഞ്ഞിനെപ്പോലെ ഏറെ സന്തോഷവതിയായിരുന്നു അവളും. കുഞ്ഞിന്റെ കണ്ണില്‍ ഷാലെറ്റ് കണ്ട ആ തിളക്കം ട്യൂമറുകളാകുമെന്ന് സ്വപ്നത്തില്‍പ്പോലും ആ അമ്മ കരുതിയിരുന്നില്ല.

ആദ്യം കുഞ്ഞിന്റെ രോഗവിവരങ്ങളെല്ലാം വളരെ രഹസ്യമായി സൂക്ഷിക്കാനായിരുന്നു ഷാലെറ്റും ഇഷ്ടപ്പെട്ടത്. വളരെ അപൂര്‍വമായി കാണുന്ന കാന്‍സര്‍ ആയതിനാലും തിരിച്ചറിയാന്‍ വൈകുമെന്നതിനാലുമാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടാന്‍ തീരുമാനിച്ചതെന്ന് ഷാലെറ്റ് പറയുന്നു. തന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ മാത്രം പ്രചരിക്കുമെന്നു കരുതിയ പോസ്റ്റ് 65,000 തവണ ഷെയര്‍ ചെയ്യപ്പെട്ടപ്പോഴാണ് രോഗത്തിന്റെ ഭീകരാവസ്ഥ എത്രത്തോളമാണെന്ന്് ബോധ്യമായത്.

ഈ പോസ്റ്റ് കണ്ടാണ് ഇരുപതുകാരിയായ തവോമി ഷാര്‍ലറ്റ് തന്റെ മകള്‍ ലിഡിയയെ പരിശോധനയ്ക്ക് വിധേയയാക്കിയത്. ലിഡിയയിലും ഇതേ കാന്‍സര്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ലിഡിയയുടെ ഇടതുകണ്ണിനെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കാന്‍സര്‍ വ്യാപിക്കുന്നത് തടയാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു. ഇന്‍ഡ്രോകുലര്‍ റെററിനോബ്ലാസ്‌റ്റോമ(Intraocular Retinoblastoma) ആയിരുന്നു ലിഡിയയുടെ ഇടതുകണ്ണിനെ ബാധിച്ചത്. ഇത് ടൈപ്പ് ഇ എന്നാണറിയപ്പെടുന്നത്.

ട്യൂമര്‍ വളരെ വലുതായതിനാല്‍ ഇടതു കണ്ണ് സംരക്ഷിക്കാന്‍ മറ്റ് മാര്‍ഗമൊന്നുമില്ലായിരുന്നു. കണ്ണ് എടുത്തു മാറ്റുക മാത്രമായിരുന്നു ഏകപോംവഴി. ആ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നെങ്കില്‍ രോഗം തിരിച്ചറിയില്ലായിരുന്നുവെന്ന് ലിഡിയയുടെ മാതാപിതാക്കള്‍ പറയുന്നു. അങ്ങനെ ഒരു പോസ്റ്റ് ഇട്ടതിന് ഷാലെറ്റിനോട് ഇവര്‍ നന്ദി പറയുന്നു.

ഇപ്പോള്‍ ഫെലിസിറ്റിക്ക് കീമോതെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണ്. ചികിത്സയോട് പോസിറ്റീവായി അവള്‍ പ്രതികരിക്കുന്നുണ്ടെന്നും ഷാലെറ്റ് പറയുന്നു. വലതുകണ്ണിന്റെ കാഴ്ച തിരികെ കിട്ടിയിട്ടുണ്ട്. ഇടതുകണ്ണിന്റെ കാഴ്ച വീണ്ടെടുക്കാനുള്ള ചികിത്സ നടന്നുവരുന്നു.

യു.കെയില്‍ 40 മുതല്‍ 50 കുട്ടികളില്‍ വരെ ഒരുവര്‍ഷം ഈ രോഗാവസ്ഥ കണ്ടുവരുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇതു തിരിച്ചറിയാന്‍ കഴിയുന്നത് ഒന്‍പതു മാസത്തിനു ശേഷമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (30 minutes ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (32 minutes ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (35 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (49 minutes ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (2 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (3 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (3 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (3 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (3 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (3 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (3 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (3 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (3 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends