Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങളുള്ള പാനിക്ക് അറ്റാക്ക്

15 JANUARY 2018 11:13 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

ഹൃദയാഘാതമാണെന്ന് സംശയിച്ച് ആശുപത്രിയിലെത്തുന്ന അറ്റാക്ക് കേസുകളില്‍ പലതും യഥാര്‍ത്ഥത്തില്‍ ഹാര്‍ട്ട് അറ്റാക്ക് അല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങളും പ്രകടനങ്ങളുമുള്ള ഇത് എന്താണ്? ആധി വ്യാധി ആവുക എന്ന് നാടന്‍ഭാഷയില്‍ പറയുന്ന  അത് പാനിക് അറ്റാക്ക്  ആണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുള്ള തീവ്ര ഉത്കണ്ഠ രോഗമാണ് പാനിക്ക് അറ്റാക്ക്. ഹാര്‍ട്ട് അറ്റാക്കിന്റേതായ എല്ലാ ലക്ഷണങ്ങളുമുള്ള ഇത് സ്ത്രീകളിലാണ് കൂടുതലായി റിപ്പോര്ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഉത്കണ്ഠ സ്വാഭാവികമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിനും മനസ്സിനും താങ്ങാന്‍ സാധിക്കാത്ത തോതില്‍ ഉത്കണ്ഠ അനുഭവപ്പെടുമ്പോള്‍ ഭയവും അസ്വസ്ഥതകളും ഉണ്ടാവുന്നതാണ് പാനിക്ക് അറ്റാക്കായി പ്രകടമാവുന്നത്.

പാനിക് അറ്റാക്ക് ഒരു ഉത്കണ്ഠാ രോഗമാണെങ്കിലും അമിതമായ ഉത്കണ്ഠയുള്ള എല്ലാവര്‍ക്കും ഇത്തരത്തില്‍ അറ്റാക്ക് വരണമെന്നില്ല. ശരീരത്തിനോ മനസ്സിനോ ഉണ്ടാവുന്ന ചെറിയ പ്രശ്‌നങ്ങളെ ഏറെ സങ്കീര്‍ണമായി കണക്കാക്കുന്നവര്‍ക്കും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളെ ഏറെ ദുര്‍ബലമായി കൈകാര്യം ചെയ്യുന്നവര്‍ക്കും ഉത്കണ്ഠ വര്ധിക്കാനും ഇത് പാനിക്ക് അറ്റാക്കിലേക്ക് എത്താനുമുള്ള സാധ്യത കൂടുതലാണ്.

ഒരാളില്‍ ആദ്യമായി ഈ അറ്റാക്ക് ഉണ്ടാവുന്നത് മാനസികശാരീരിക പ്രശ്‌നങ്ങളുടേയോ ചിന്തകളുടേയോ ഫലമായിട്ടാവാം. ആദ്യം ഉണ്ടായത് പിന്നീടും ആവര്‍ത്തിക്കുമോ എന്ന ആശങ്കയും ഭയവും പിന്നീടുള്ള പാനിക്ക് അറ്റാക്കിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

ഉത്കണ്ഠയാണ് പ്രധാനകാരണമെങ്കിലും അകാരണമായും പാനിക് അറ്റാക്ക് വരാം. അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാക്കുന്ന മാനസികാഘാതം, ടെന്‍ഷന്‍, വ്യക്തിക്ക് അടുത്ത ബന്ധമുള്ളവരുമായി ഉണ്ടാവുന്ന മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയവ പാനിക് അറ്റാക്കിലേക്ക് നയിച്ചേക്കാം.

പാനിക്ക് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ ഇങ്ങനെയൊക്കെയാവും. പെട്ടന്നുണ്ടാവുന്ന ഭയം, വെപ്രാളം,ഹൃദയമിടിപ്പ് ക്രമാതീതമാവുക,അമിതമായി വിയര്ക്കുക, ശരീരത്തിന് പെട്ടന്ന് ക്ഷീണം അനുഭവപ്പെടുക, കുഴഞ്ഞു പോവുന്നതു പോലെ തോന്നുക,നെഞ്ചുവേദന,ശരീരത്തിന് മരവിപ്പ് ,ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് തോന്നുക,തലകറക്കം ,ശരീരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു പോവുക.

പാനിക് അറ്റാക്ക് വന്നാല്‍ സ്വയം എന്താണ് ചെയ്യേണ്ടതെന്നുനോക്കാം. വെപ്രാളം കുറച്ച് മനസ്സ് ഏകാഗ്രമാക്കാന്‍ ശ്രമിക്കുക. ദീര്‍ഘനിശ്വാസമെടുക്കുക.സ്വയം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക. ഈ പ്രാഥമിക കാര്യങ്ങള്‍ ചെയ്തിട്ടും ഉത്കണ്ഠ അല്ലെങ്കില്‍ ശാരീരിക അസ്വസ്ഥകള്‍ മാറ്റമില്ലാതെ തുടരുകയാണെങ്കില്‍ ഉടനടി ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തി ഉണ്ടായത് ഹൃദയാഘാതമല്ലെന്ന് ഉറപ്പ് വരുത്തുക.

ഉണ്ടായത് പാനിക് അറ്റാക്കാണെന്ന് തിരിച്ചറിഞ്ഞാല്‍ ഉടനെ അയാളെ സമാധാനിപ്പിക്കാനും ശാന്തനാക്കാനും ശ്രമിക്കുകയാണ് വേണ്ടത്. വെപ്രാളം കുറച്ച് വ്യക്തിയെ സാധാരണ നിലയിലേക്കെത്തിക്കാന്‍ ശ്രമിക്കുക. ദീര്‍ഘനിശ്വാസമെടുക്കാന്‍ ആവശ്യപ്പെടുക. പാനിക്ക് അറ്റാക്കിന്റെ ആഘാതങ്ങളെ കൂട്ടുന്ന തരത്തിലുള്ള സംസാരമോ പ്രവര്‍ത്തിയോ ചെയ്യരുത്.

അമിതമായ ഉത്കണ്ഠ മൂലമാണ് പാനിക് അറ്റാക്ക് ഉണ്ടാവുന്നതെങ്കിലും പാനിക് അറ്റാക്കിനെ തിരിച്ചറിയാന്‍ സാധിച്ചാല്‍ ഇത് നിയന്ത്രിച്ചു നിര്‍ ്ത്താന്‍ സാധിക്കും. എന്ത് പ്രത്യേക കാരണത്തിലാണ് പാനിക് അറ്റാക്ക് വന്നതെന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. എന്തെങ്കിലും നടക്കാന്‍ പോകുന്നുവെന്ന തോന്നലിലാണ് ഉത്കണ്ഠ ഉണ്ടാവുന്നത്. ഇത് മുന്‍കൂട്ടി കണ്ട് പ്രശ്‌നങ്ങളെ നേരിടാന്‍ സജ്ജമാവുക.

ശ്വസനപ്രക്രിയ ശീലിക്കാം, ദീര്‍്ഘനിശ്വാസം എടുത്ത് സ്വയം സമാധാനപ്പെടാന്‍ പരിശീലിക്കുക. കണ്ണുകളടച്ച് ശ്വാസമെടുത്ത് മനസ്സിനെ ശാന്തമാക്കി നിര്‍ത്താന്‍ പരിശീലിക്കുക. സാഹസികതകള്‍, യാത്രകള്‍, വലിയ ശബ്ദങ്ങള്‍, ജനക്കൂട്ടം, ആകാശയാത്രകള്‍ തുടങ്ങിയവ പാനിക് അറ്റാക്ക് സാധ്യത വര്‍ധിപ്പിക്കും. ഇത്തരം സാഹചര്യങ്ങളില്‍ സ്വയം കേന്ദ്രീകൃതമാവാന്‍ പരിശീലിക്കുക. യോഗ, ധ്യാനം, മസില്‍ റിലാക്‌സേഷന്‍ തുടങ്ങിയവ പരിശീലിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (4 minutes ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (24 minutes ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (44 minutes ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (2 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (2 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (3 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (3 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (3 hours ago)

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (4 hours ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (4 hours ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (4 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (4 hours ago)

ഗാസ ചാരക്കൂമ്പാരം  (5 hours ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (5 hours ago)

Malayali Vartha Recommends