Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുരബന്ധിച്ച് തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ​ഗതാഗത നിയന്ത്രണം.... ശംഖുംമുഖം- എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം- കിഴക്കേകോട്ട ഭാഗവും താൽക്കാലിക റെഡ് സോണായി തുടരും, തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിർത്തിയിൽ കർശന സുരക്ഷ പരിശോധനക്ക് വിധേയമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്.... വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും


200 പവൻ സ്‌ത്രീധനമായി വാങ്ങിയിട്ടും മാനസികമായി പീഡിപ്പിച്ചു: ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണത്തിനും സ്വത്തിനും ഉണ്ണികൃഷ്‌ണന് അവകാശമില്ല; തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്ന് ആത്മഹത്യാക്കുറിപ്പ്: എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പ് പോലെ ആണ് എറിഞ്ഞത്... ഗുരുതര ആരോപണങ്ങൾ


പാർട്ടിയിൽനിന്ന് പുറത്താക്കിയ കോൺഗ്രസും, മുസ്‌ലിം ലീഗും കമ്മിറ്റിയിൽ എന്ത് സമീപനം സ്വീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഡി.കെ. മുരളി എംഎൽഎ നൽകിയ പരാതി സ്പീക്കർ എ.എൻ. ഷംസീർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു...


കാവിപ്പതാക വിവാദത്തിൽ.. ജില്ലാ കളക്ടർ 'ഓം' ആലേഖനം ചെയ്ത കാവിപ്പതാകയേന്തിയത് വിവാദമായി.. കോൺഗ്രസ് ഘടകം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു..

മെഗാ വാക് കത്തീറ്റര്‍ എത്തി; രക്തം കട്ടപിടിക്കുന്നത് കൊണ്ടുള്ള ജീവാപായത്തെ ഇനി മറക്കാം

13 APRIL 2018 12:36 PM IST
മലയാളി വാര്‍ത്ത

സിരകള്‍ക്കുള്ളില്‍ രക്തം കട്ട പിടിച്ചാല്‍ അതിനെ സുരക്ഷിതമായി നീക്കം ചെയ്യാന്‍ ഒരു പുതിയ ഉപാധി കണ്ടുപിടിച്ചു. ലക്ഷക്കണക്കിന് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതിനെ ഉപയോഗപ്പെടുത്താമെന്നാണ് ഡോക്ടര്‍മാരുടെ വിശ്വാസം.

മെഗാ വാക് കത്തീറ്റര്‍ എന്ന ഈ ഉപകരണം നാഡിയുടെ അകത്തുള്ള രക്തകട്ടയുടെ അരികിലേക്ക് കൊണ്ടുവരുന്നു. കുഴല്‍ പോലുള്ള ആ ഉപകരണത്തിന്റെ അഗ്രഭാഗം വികസിക്കുന്നു. രക്തക്കട്ടയ്ക്കുള്ളിലേയ്ക്ക് അതില്‍ നിന്നും ഒരു ലോഹ വയര്‍ കടന്നു കയറുന്നു. ത്രോബോ വയര്‍ എന്നാണ് ഇതിനു പേര്. സൂചി പോലുള്ള ഈ വയര്‍ രക്തകട്ടയ്ക്കുള്ളിലൂടെ കടന്ന് രക്തക്കട്ടയുടെ അപ്പുറമെത്തുന്നു.

രക്തക്കട്ടയെ സൂചിയില്‍ കോര്‍ത്തെടുത്തതിനു ശേഷം ബ്ലഡ് ക്ലോട്ടിന് അപ്പുറത്തുള്ള സൂചിപോലുള്ള വയറിന്റെ ഭാഗം വികാസിക്കുന്നു.ര ക്തക്കട്ടയെ മെഗാവാകിന്റെ തുറന്ന ഭാഗത്തേക്ക് തള്ളിക്കയറ്റുന്നതിനായിട്ടാണ് ഇത് വികസിക്കുന്നത്. ഉപകരണത്തിന്റെ ഭിത്തിക്കുള്ളിലേക്ക് ഈ രക്തക്കട്ടയെ സുരക്ഷിതമായി തള്ളികയറ്റുന്നതിന് ഉപയോഗിക്കുന്നത് രോഗിയുടെ രക്തസമ്മര്‍ദ്ദമാണ്. ഈ ഫണലിന്റെ വികസിച്ച അഗ്രഭാഗമാണ്. ത്രോംബസ്, എംബോളസ് എന്നിവ നീക്കം ചെയ്യുന്നതിനായി രൂപ കല്പന ചെയ്തതാണ് ഈ ഉപകരണം.

പെരിഫറല്‍ വാസ്‌കുലേച്ചറിന്റേയും കൊറോണറി വാസ്‌ക്കുലേച്ചറിന്റേയും ഉള്ളില്‍ എവിടെയുണ്ടാകുന്ന രക്തം കട്ടപിടിക്കലിനേയും ആഗിരണം ചെയ്ത് തടഞ്ഞു നിര്‍ത്തുവാനും നീക്കം ചെയ്യാനും ഇതിന് കഴിയും. രക്തം കട്ട പിടിയ്ക്കുന്നത് ജീവന് വളരെ അപകടമാണ്. സത്വര ചികിത്സ നല്‍കിയില്ലെങ്കില്‍ ജീവാപായം ഉണ്ടാക്കുന്നതാണ് ബ്ലഡ്‌ക്ലോട്ട്.

പേശീവലിവ്, നീരുകൊള്ളല്‍, കൈകാലുകളില്‍ ചുവപ്പ് പടരുക, ചെറിയ ചൂടുണ്ടാവുക, എന്നിവയൊക്കെ ഞരമ്പില്‍ രക്തം കട്ടപിടിക്കുന്നതിന്റെ ലക്ഷണങ്ങളാവാം. അതു കൂടാതെ ശക്തമായ നെഞ്ചുവേദനയും ചുമയ്ക്കുമ്പോള്‍ രക്തത്തോടു കൂടിയുള്ള കഫമോ ഒക്കെ കാണപ്പെടുന്നത് ബ്ലഡ് ക്ലോട്ട് ഉണ്ടായിട്ടുണ്ടാവാം എന്നു കരുതാവുന്ന ചുറ്റുപാടുകളാണ്.

ആരോഗ്യകരമായ ജീവിതം നയിക്കുന്ന ചെറുപ്പക്കാരില്‍ ബ്ലഡ് ക്ലോട്ട് ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ നിങ്ങള്‍ പുകവലിക്കുന്നവരോ അമിത തടിയുള്ളവരോ കംബൈന്‍ഡ് ഹോര്‍മോണല്‍ കണ്‍ട്രാസെപ്ഷന്‍ ഉപയോഗിക്കുന്നവരോ ആണെങ്കില്‍ ക്ലോട്ട് ഉണ്ടാകാന്‍ സാധ്യതയുള്ളവരാണ്.

അടുത്തിടെ ആശുപത്രി വിട്ടവരോ, ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടവരോ ആണെങ്കിലും ബ്ലഡ് ക്ലോട്ട് ഉണ്ടാകുന്നതിനെ തടഞ്ഞു നിര്‍ത്താന്‍ ചിലതൊക്കെ ചെയ്യാനാവും. ധാരാളം വെള്ളം കുടിക്കുന്നതും, എന്തെങ്കിലും പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയോ ചെയ്യുന്നതും പ്രയോജനപ്രദമാണ്. അമിത വണ്ണമുള്ളയാളാണെങ്കില്‍ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുന്നതും രക്തം കട്ട പിടിക്കുന്നതിനുള്ള സാധ്യത കുറയ്ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ​ഗതാഗത നിയന്ത്രണം...  (10 minutes ago)

. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് ....  (27 minutes ago)

ബസ് യാത്രയ്ക്കിടെ ഷിംജിതയെ ഒരാള്‍ ശല്യം ചെയ്തുവെന്ന് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി സഹോദരന്‍  (7 hours ago)

സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  (7 hours ago)

നവജാത ശിശുവിന്റെ തള്ള വിരല്‍ ചികിത്സക്കിടെ അറ്റുപോയതായി പരാതി  (8 hours ago)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍  (8 hours ago)

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ  (8 hours ago)

അത് വലിയ തമാശയായിപ്പോയി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭാവന സിപിഎം സ്ഥാനാര്‍ത്ഥി?  (9 hours ago)

15 വർഷം മുമ്പ് ഫുകുഷിമയിൽ സംഭവിച്ചത്! വീണ്ടും ആണവ നിലയം ഉണരുമ്പോൾ... ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയം  (9 hours ago)

ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; നാളെ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെ നിർണായക നീക്കം  (9 hours ago)

ഇന്ത്യയില്‍ തുടര്‍ച്ചയായി ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍  (9 hours ago)

ഉമ്മന്‍ ചാണ്ടി എന്റെ കുടുംബം തകര്‍ത്തുവെന്ന് മന്ത്രി ഗണേശ് കുമാര്‍  (10 hours ago)

വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥികളായ രണ്ടുപേർ മുങ്ങിമരിച്ചു  (10 hours ago)

വിജയ്‌യുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (10 hours ago)

CCTV-യിൽ അസ്വാഭാവികമായി ഒന്നുമില്ല- പോലീസ്..ചിത്രീകരിച്ചത് 7 വീഡിയോ, അറിവുണ്ടായിട്ടും പരാതിനൽകിയില്ല,  (10 hours ago)

Malayali Vartha Recommends