Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...


രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ, കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ അന്വേഷണസംഘം: 23കാരി നൽകിയ പരാതിയിൽ ബലാത്സംഗ കുറ്റത്തിന് പുറമെ, ശല്യപ്പെടുത്തുക, തടഞ്ഞു വെക്കുക തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തും; ഫെന്നിയെ പ്രതി ചേർക്കണമോയെന്ന കാര്യത്തിൽ തീരുമാനം കൂടുതൽ പരിശോധനയ്ക്ക് ശേഷം...

യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കുക

01 AUGUST 2018 02:38 PM IST
മലയാളി വാര്‍ത്ത

ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.
യോഗ വെറും ഒരു വ്യായാമമുറ അല്ല. അതിനാൽ ഓരോ യോഗാസനത്തിനും അനുയോജ്യമായ രീതിയിൽ ശ്വാസോച്ഛ്വാസം നിയന്ത്രിച്ചുവേണം ചെയ്യാൻ. അതുപോലെ യോഗ ചെയ്യുന്നതിന്‌ മൂന്നോ നാലോ മണിക്കൂർ മുന്പ്‌ ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

യോഗ ഏതു പ്രായക്കാർക്കും ചെയ്യാമെന്നു പറയുന്നുണ്ടെങ്കിലും ഏഴു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളെ യോഗ അഭ്യസിപ്പിക്കാറില്ല. അതുപോലെ കൂടുതൽ ബുദ്ധിമുട്ടുള്ള ഹലാസനം, ശീർഷാസനം തുടങ്ങിയവ പ്രായാധിക്യമുള്ളവർ ചെയ്യാതിരിക്കുന്നതാണ്‌ നല്ലത്‌. മാനസികോല്ലാസം എല്ലാ പ്രായക്കാർക്കും ആവശ്യമായ ഒന്നാണ്‌. അതിനാൽ എല്ലാ പ്രായക്കാരും യോഗയോടൊപ്പം ധ്യാനവും നിത്യജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതാണ്‌. പ്രാണായാമംപോലുള്ള ശ്വസനമുറകളും എല്ലാ പ്രായക്കാർക്കും ചെയ്യാവുന്നതാണ്‌. ഓരോരുത്തരും അവനവന്റെ ശാരീരകാവസ്ഥയ്‌ക്ക്‌ യോജിച്ച യോഗാസനമുറകൾ മാത്രം ഒരു പരിശീലകന്റെ സഹായത്തോടെ അഭ്യസിക്കണം. യോഗാപരിശീലനത്തിൽ ശ്വസനക്രിയക്ക്‌ വളരെ പ്രാധാന്യം നൽകുന്നതിനാൽ അത്‌ രക്തസംക്രമണം വർധിപ്പിച്ച്‌ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താൻ സഹായിക്കും. യോഗ ചെയ്യുന്നതിലൂടെ ശരീരത്തിൽ ഓക്‌സിജനേഷൻ വർധിക്കുന്നതിനാൽ ഫ്രീ റാഡിക്കിൾസിന്റെ പ്രവർത്തനം തടയാനും സഹായിക്കും.പരസ്‌പരപൂരക ആസനങ്ങൾ

ഇതൊക്കെയാണെങ്കിലും ഏതു കാര്യത്തിനും ഗുണവും ദോഷവുമുണ്ടല്ലോ. നാം ആദ്യം മനസ്സിലാക്കേണ്ടത്‌ യോഗയിൽ പല ആസനങ്ങളും പരസ്‌പര പൂരകങ്ങളാണ്‌. അതായത്‌ ഒരു ആസനമുറ ശരീരപേശികളെ നീട്ടുകയാണെങ്കിൽ (extent) അതിന്റെ പൂരകമായ ആസനമുറ ശരീരപേശികളെ വളയ്‌ക്കുന്ന (flex) താകും. അതിനാൽ ഇവ രണ്ടും ഒന്നിനു പുറകേ ഒന്നായി ചെയ്യണം. അതുപോലെ എല്ലാവർക്കും എല്ലാ ആസനങ്ങളും ചെയ്യാൻ സാധിക്കണമെന്നില്ല. അതിനാൽ ശാസ്‌ത്രീയമായി യോഗ അറിയുന്ന ഒരാളുടെ ശിക്ഷണത്തിൽ മാത്രമേ യോഗ അഭ്യസിക്കാവൂ. അതുപോലെ രോഗികൾ അവരുടെ ഡോക്ടർമാരുമായും ചർച്ചചെയ്‌തശേഷമേ യോഗ ചെയ്യാവൂ.

യോഗയും ഇന്ന്‌ നല്ല കച്ചവടമാർഗമായി പലരും കാണുന്നു എന്നത്‌ വസ്‌തുതയാണ്‌. ഓരോരുത്തർക്കും ആവശ്യമായ യോഗ ഏതെന്നു മനസ്സിലാക്കാതെ നെറ്റിലൂടെയോ, ദൃശ്യമാധ്യമങ്ങളിലൂടെയോ മാത്രമുള്ള യോഗാഭ്യാസം ഗുണത്തിലേറെ ദോഷം വരുത്തും. നാം മനസ്സിലാക്കേണ്ട മറ്റൊന്ന്‌ യോഗ ഒരു മിതമായ വ്യായാമമാണ്‌. അതിനാൽ ശരീരഭാരം കുറയ്‌ക്കുക എന്നതാണ്‌ ലക്ഷ്യമെങ്കിൽ യോഗയോടൊപ്പം കഠിനമായ മറ്റ്‌ വ്യായാമമുറകൾകൂടി ഉൾപ്പെടുത്തിയേ മതിയാവൂ.

ഭക്ഷണനിയന്ത്രണവും പരമപ്രധാനമാണ്‌. യോഗ പടിപടിയായി മാത്രമേ ഭാരം കുറയ്‌ക്കൂ. കുറഞ്ഞത്‌ ഒരുവർഷമെങ്കിലും തുടർച്ചയായി അഭ്യസിച്ചെങ്കിൽ മാത്രമേ യോഗയുടെ ഗുണഫലം അനുഭവിക്കാനാവൂ. ദിവസവും അരമണിക്കൂറേ യോഗ ചെയ്യാറുള്ളു എങ്കിൽ കാലറി കളയാൻ സഹായിക്കുന്ന മറ്റേതെങ്കിലും വ്യായാമമുറ സ്വീകരിക്കുന്നതാണ്‌ നല്ലത്‌. യോഗ കഴിയുന്നതും സൂര്യോദയത്തിനുമുന്പ്‌ ചെയ്യുന്നതാണ്‌ ഉത്തമം. അങ്ങനെ ചെയ്യുന്നപക്ഷം നമുക്ക്‌ നല്ല ഉന്മേഷം നൽകാൻ ഉപകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും....  (11 minutes ago)

മന്ത്രിമാർ ഇന്ന് ലോക്ഭവനിലെത്തി ഗവർണർ ആർ.വി ആർലേക്കറെ കാണും  (22 minutes ago)

നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്  (44 minutes ago)

ആ ജഡ്ജി ഇതേ ചെയ്യു.... ചാണക്യ തന്ത്രം, കൂടോത്രത്തിൽ എരിഞ്ഞ് ആ പെണ്ണ്'.... എനിക്ക് രണ്ട് പറയാൻ ഉണ്ട്  (7 hours ago)

മീനാക്ഷിയുടെ കല്യാണത്തിന് മഞ്ജുവിനെ വീട്ടിൽ അടിപ്പിക്കില്ല...! PLAN ഇങ്ങനെ ഇനി സംഭവിക്കുന്നത് ഇത്...!  (7 hours ago)

ട്വന്റി 20യില്‍ ഇന്ത്യക്ക് ഗംഭീര വിജയം  (8 hours ago)

കൊട്ടിക്കലാശത്തിനിടെ വാഹനത്തിന് മുകളില്‍ നിന്ന് വീണ് കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന് പരിക്ക്  (8 hours ago)

യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ ഒരു വിമാനക്കമ്പനിയേയും അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി  (8 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍പോളിങ് 71 ശതമാനം കടന്നു  (8 hours ago)

കാണാതായ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

ആകെയുള്ളതിലും ഒരു വോട്ട് കൂടുതലെന്ന പരാതിയുമായി എല്‍ഡിഎഫ്  (9 hours ago)

ഡ്രൈ ഡേയില്‍ മദ്യ വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍  (9 hours ago)

ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖയെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി  (11 hours ago)

കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (11 hours ago)

എന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകളാണ്;ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്‍  (11 hours ago)

Malayali Vartha Recommends