Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ആസ്റ്റർ മെഡ്‌സിറ്റിയിൽ 'സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ' പ്രവർത്തനം ആരംഭിച്ചു: സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഗർഭിണികൾക്കായി സൗജന്യ ഫീറ്റൽ സ്കാൻ സേവനങ്ങൾ ലഭ്യമാക്കുന്ന 'ജനനീയം - സൗജന്യ ഫീറ്റൽ സ്കാൻ' പദ്ധതിയും പ്രഖ്യാപിച്ചു..

02 SEPTEMBER 2026 04:26 PM IST
മലയാളി വാര്‍ത്ത

ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമായി ആസ്റ്റർ മെഡ്‌സിറ്റിയിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ 'സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ' ആരോഗ്യ, കുടുംബക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവർത്തനം ആരംഭിച്ചു. വിപുലമായ പ്രസവപൂർവ്വ രോഗനിർണയം, ഗർഭസ്ഥ ശിശുക്കളുടെ നിരീക്ഷണം, അമ്മയ്ക്കും കുഞ്ഞിനും വിദഗ്ദ്ധ പരിചരണം എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ കേന്ദ്രം. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന ഗർഭിണികൾക്ക് അത്യന്താപേക്ഷിതമായ ഫീറ്റൽ സ്കാനിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന 'ജനനീയം - സൗജന്യ ഫീറ്റൽ സ്കാൻ' പദ്ധതിയുടെ ഡിജിറ്റൽ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിച്ചു.

"സ്വകാര്യ ആശുപത്രികളിൽ വിജയകരമായി നടക്കുന്ന നല്ല പദ്ധതികൾ സർക്കാർ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിക്കും. ആസ്റ്റർ മെഡ്‌സിറ്റിയിലെ സെന്റർ ഫോർ ഫീറ്റൽ മെഡിസിനിൽ തുടക്കം കുറിച്ച 'ജനനീയം' പദ്ധതി അത്തരത്തിൽ ഒന്നാണ്. ഭാവിയിൽ, അമ്മമാർക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനുള്ള അവസരം ഒരുക്കുന്നതിലൂടെ ആരോഗ്യ രംഗത്ത് വലിയൊരു നേട്ടമാണ് കൈവരിക്കുന്നത്," ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. തൃശൂരിൽ അച്ഛൻ വിഷം നൽകിയ കുട്ടിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ എല്ലാ പിന്തുണയും നൽകിയ ആസ്റ്റർ മെഡ്‌സിറ്റിയോട് മന്ത്രി പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ-1 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. രമേഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

'ജനനീയം' പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് നിർദ്ദേശിക്കുന്ന രോഗികൾക്ക് ദിവസേന അഞ്ച് സൗജന്യ സ്കാനിംഗുകൾ ലഭ്യമാക്കും. അനോമലി സ്കാൻ, 3ഡി/4ഡി ഫീറ്റൽ വിലയിരുത്തൽ, ഫീറ്റൽ എക്കോകാർഡിയോഗ്രാഫി, ഫീറ്റൽ ന്യൂറോസണോഗ്രാം എന്നിവ ഉൾപ്പെടെയുള്ള പരിശോധനകളും, രണ്ടാമതൊരു വിദഗ്ദ്ധാഭിപ്രായം ആവശ്യമായി വരുന്ന കേസുകളും പൂർണ്ണമായും സൗജന്യമായിരിക്കും.

ഗർഭകാലത്തുടനീളം അമ്മമാർക്ക് കൃത്യമായ രോഗനിർണയവും സമയബന്ധിതമായ ചികിത്സയും അനുകമ്പയോടെയുള്ള പിന്തുണയും ഉറപ്പാക്കുന്ന രീതിയിലാണ് കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ ഫീറ്റൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ബിജോയ് കെ. ബാലകൃഷ്ണൻ പറഞ്ഞു.

സാധാരണമൊ സങ്കീർണ്ണമൊ ആയ ഗർഭധാരണ കേസുകളിൽ ഓരോ രോഗിക്കും വ്യക്തിഗത പരിചരണം ഉറപ്പാക്കാൻ ഫീറ്റൽ മെഡിസിൻ വിദഗ്ദ്ധർ, പ്രസവചികിത്സാ വിദഗ്ധർ, നിയോനാറ്റോളജിസ്റ്റുകൾ, ജനിതക വിദഗ്ദ്ധർ, പീഡിയാട്രിക് സബ്‌സ്പെഷ്യലിസ്റ്റുകൾ എന്നിവർ ഈ പുതിയ കേന്ദ്രത്തിന് കീഴിൽ ഒരുമിച്ച് പ്രവർത്തിക്കും.

ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ-1 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. രമേഷ് കുമാർ, ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സെൻട്രൽ കേരള റീജിയണൽ സിഇഒ ഡോ. നളന്ദ ജയദേവ്, ആസ്റ്റർ മെഡ്‌സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ടി. ആർ. ജോൺ, ഫീറ്റൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ബിജോയ് കെ. ബാലകൃഷ്ണൻ, ഫീറ്റൽ മെഡിസിൻ സർവീസ് ലൈൻ മാനേജർ ജെഫി സ്റ്റീഫൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (58 minutes ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (1 hour ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (1 hour ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (2 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (5 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (5 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (6 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (6 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (6 hours ago)

Malayali Vartha Recommends