49--ാമത് ദേശീയ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന മുന്നില്‍

49--ാമത് ദേശീയ യോഗ സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന മുന്നില്‍. . ആദ്യ ദിനത്തില്‍ 14 പോയിന്റാണ് ഹരിയാന നേടിയത്.
8 പോയിന്റ് നേടി പശ്ചിമ ബംഗാളും മഹാരാഷ്ട്രയും രണ്ടാം സ്ഥാനത്തും 6 പോയിന്റ് നേടി ഗോവ മൂന്നാം സ്ഥാനത്തുമാണ്. 21 മുതല്‍ 30 വയസ്സുവരെയുള്ളവരുടെ വിഭാഗത്തില്‍ റാം ഗോസ്വാമിയും റിഥമിക് യോഗ സീനിയര്‍ പുരുഷ വിഭാഗത്തില്‍ ഹര്‍ഷ്, സുമിതുമാണ് ഹരിയാനയ്ക്കായി സ്വര്‍ണം നേടിയത്.
റിഥമിക് യോഗ സീനിയര്‍ വനിതാ വിഭാഗത്തില്‍ ഗോവയുടെ മേഘമാഡിയും തൃഷാ മന്നയും 30 വയസ്സിനു മുകളിലുള്ളവരുടെ പ്രൊഫഷണല്‍ കാറ്റഗറിയില്‍ പശ്ചിമ ബംഗാളിന്റെ പിയൂഷ്‌കാന്തി പാനും സ്വര്‍ണം നേടുകയായിരുന്നു. ഇന്ന് രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് മത്സരങ്ങളുള്ളത്. പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുള സമുച്ചയത്തിലാണ് മത്സരം നടക്കുന്നത്
"
https://www.facebook.com/Malayalivartha