Widgets Magazine
15
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനായി കഠിനാധ്വാനം ചെയ്യാമെന്നും വികസിത ഭാരതം കെട്ടിപ്പടുക്കാമെന്നും പ്രധാനമന്ത്രി  


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത... നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം.... ചെങ്കോട്ടയില്‍ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി ജനങ്ങളെ അഭിസംബോധന ചെയ്യും


കേരളത്തിൽ മിക്ക ജില്ലകളിലും മഴക്ക് സാധ്യത: പന്തല്ലൂരിൽ മിന്നൽച്ചുഴിയിൽ വൻനാശനഷ്ടം...


ബങ്കറിൽ നിന്ന് ഇറങ്ങുമ്പോൾ, ഇടയ്ക്കിടെ ആകാശത്തേയ്ക്ക് കണ്ണുകൾ ഉയർത്തി ഓരോ ശബ്ദവും ശ്രദ്ധയോടെ കേൾക്കണം: ഖമേനിക്കെതിരെ ഭീഷണിമുഴക്കി ഇസ്രായേൽ കാറ്റ്സ് രംഗത്ത്...

സമ്പൂര്‍ണ യോഗ സംസ്ഥാനം കേരളത്തിന്റെ ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

20 JUNE 2025 02:55 PM IST
മലയാളി വാര്‍ത്ത
ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം. ഘട്ടം ഘട്ടമായി സമ്പൂര്‍ണ യോഗ സംസ്ഥാനം എന്ന പദവിയിലേക്ക് മുന്നേറുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഔപചാരികമായ യോഗ പഠനത്തിന് എല്ലാവിധ സൗകര്യങ്ങളും അക്കാദമിക തലത്തില്‍ തന്നെ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. യോഗയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതോടൊപ്പം പൊതുജനാരോഗ്യം മുന്‍ നിര്‍ത്തിക്കൊണ്ട് യോഗ വിപുലീകരിക്കാന്‍ സംസ്ഥാന ആയുഷ് വകുപ്പും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആയുഷ് വകുപ്പിന്റെ കീഴില്‍ കേരളത്തിലുടനീളം 780-ല്‍ പരം യോഗ ക്രേന്ദ്രങ്ങള്‍ ഇന്ന് നിലവിലുണ്ട്. ഇത് കൂടാതെ 10,000ലധികം ആയുഷ് യോഗ ക്ലബ്ബുകളും സ്ഥാപിച്ചിട്ടുണ്ട്. 700 ആയുഷ് ഹെല്‍ത്ത് & വെല്‍നെസ് കേന്ദ്രങ്ങള്‍, യോഗ വെല്‍നെസ് കേന്ദ്രങ്ങള്‍, പ്രത്യേക ആയുഷ് ജീവിതശൈലീ രോഗ ക്ലിനിക്കുകള്‍, ആയുഷ് ഗ്രാമങ്ങള്‍, യോഗ ക്ലബ്ബുകള്‍ തുടങ്ങിയവയിലൂടെ കേരളത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് യോഗ പരിശീലനത്തിനുള്ള സൗകര്യം സര്‍ക്കാര്‍ തലത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിനും അതിന്റെ വ്യാപനം പിടിച്ചുനിര്‍ത്തുന്നതിനും യോഗ ഏറ്റവും നല്ല ഉപാധിയാണ്. കഴിഞ്ഞ യോഗ ദിനം മുതല്‍ സംസ്ഥാനത്തെമ്പാടും ആരംഭിച്ച 10,000ലധികം ആയുഷ് യോഗ ക്ലബ്ബുകളിലൂടെ ലക്ഷക്കണക്കിന് പേര്‍ യോഗ പരിശീലനം നടത്തി. ഓരോ യോഗ ക്ലബ്ബിലും 50തോളം പേരാണ് യോഗ പരിശീലനം നേടിയത്. ഇതിലൂടെ അവരുടെ ആരോഗ്യത്തില്‍ പ്രകടമായ മാറ്റമുണ്ടാക്കാന്‍ സാധിച്ചു.

'ഏക ലോകം, ഏകാരോഗ്യം യോഗയിലൂടെ' (Yoga for One Earth, One Health) എന്നതാണ് ഈ വര്‍ഷത്തെ യോഗാ ദിനാചരണത്തിന്റെ പ്രമേയം. ആയുഷ് ദിനാചരണത്തിന്റെ ഭാഗമായി ആയുഷ് യോഗ ക്ലബ്ബുകള്‍ വഴിയും സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വഴിയും പ്രത്യേക യോഗ സെഷനുകള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ കീഴിലുള്ള 700 ആയുഷ് ഹെല്‍ത്ത് & വെല്‍നൈസ് കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക പരിപാടികള്‍ നടപ്പിലാക്കുന്നുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ 700 കേന്ദ്രങ്ങളിലും യോഗ ഹാള്‍ നിലവില്‍ വന്നിട്ടുണ്ട്.

സ്വാസ്ഥ്യ പദ്ധതി പ്രകാരം ഗര്‍ഭിണികള്‍, സ്‌കൂള്‍ കുട്ടികള്‍, കൗമാരക്കാര്‍, വയോജനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താന്‍ പ്രത്യേകമുള്ള യോഗ പരിശീലനം ആയുഷ് ഹെല്‍ത്ത് & വെല്‍നെസ്സ് സെന്ററുകളില്‍ നിന്ന് ലഭ്യമാക്കുന്നുണ്ട്. വര്‍ക്കലയില്‍ സ്ഥിതി ചെയ്യുന്ന യോഗ നാച്ചുറോപ്പതി ആശുപത്രി വികസിപ്പിച്ച് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഹെല്‍ത്ത് ടൂറിസം മെച്ചപ്പെടുത്താനും ഇത്തരം സംവിധാനങ്ങള്‍ സഹായിക്കും. "  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കല്‍ക്കയില്‍ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന നേതാജി എക്‌സ്പ്രസിന് മുന്നില്‍ ചാടി രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം  (4 minutes ago)

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ മാറ്റി  (12 minutes ago)

സ്വകാര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നും മതിയായ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുണ്ടെന്നും കോടതി 30 ന് വാദിയുടെ മൊഴിയെടുക്കും  (42 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരില്‍ കണ്ണൂര്‍ സ്വദേശിയും.  (52 minutes ago)

ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടി വിജയമായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം  (1 hour ago)

127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്...  (1 hour ago)

വീട്ടുകാരോട് വാതിലടച്ച് സുരക്ഷിതരായി ഇരിക്കാന്‍ ആവശ്യപ്പെട്ടശേഷം....  (1 hour ago)

ഇടിമിന്നലിനും, ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളില്‍ കെട്ടിയിരിക്കുന്ന കയര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നാല്‍പതിലേറെ പേര്‍ക്ക് ദാരുണാന്ത്യം.  (2 hours ago)

രാജ്യമെങ്ങും പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കി....  (2 hours ago)

ആലപ്പുഴയില്‍ മകന്‍ മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി  (8 hours ago)

വിനയനും സാന്ദ്ര തോമസിനും തോല്‍വി  (8 hours ago)

സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന എട്ടുവയസുകാരി ഓടയില്‍ വീണ് മരിച്ചു  (9 hours ago)

തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍  (9 hours ago)

Malayali Vartha Recommends