Widgets Magazine
23
Nov / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എപ്പോഴാണ് കുട്ടി ഉണ്ടാകുക... തകര്‍പ്പന്‍ മറുപടി നല്‍കി സാമന്ത


സുസ്മിതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി മക്കളും ബോയ്ഫ്രണ്ടും


തന്റെ കരിയറിലെ നഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാകുല്‍ പ്രീത് സിംഗ്


ലണ്ടനിൽ വീടു വാങ്ങുന്ന ഇന്ത്യക്കാർ കൂടൂന്നു....സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖല തളര്‍ന്ന് കിടക്കുമ്പോൾ , റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തി​ന്റെ ഗുണം കിട്ടുന്നത് ലണ്ടന്‍കാര്‍ക്കാണ്


പ്രവാസികളിൽ വിവാഹമോചന നിരക്ക് കൂടുന്നു..പലപ്പോഴും തെറ്റിദ്ധാരണയോ പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യം ഇല്ലായ്മയോ ആണ് പല പ്രവാസി വിവാഹങ്ങളിലും വില്ലൻ വേഷവുമായി എത്തുന്നത്

ഇനി വീടുണ്ടാക്കാം ജിപ്‌സം കൊണ്ട്

10 AUGUST 2016 10:15 AM IST
മലയാളി വാര്‍ത്ത

പുതിയതെന്തിനേയും സംശയത്തോടെയേ കാണൂ എന്നൊരു കുറ്റം മലയാളിക്കുണ്ട്. മാറിനിന്ന് കുറേ നാള്‍ വീക്ഷിക്കും. ഏറെ കഴിഞ്ഞേ ഇരുകൈയ്യും നീട്ടി സ്വീകരിക്കൂ. ഉള്ള സമ്പാദ്യമല്ലാം നുള്ളിപ്പെറുക്കി ബാക്കി ലോണെടുത്ത് വീടൊരുക്കുന്നവനെ പക്ഷേ , ഈ സംശയത്തെ കുറ്റം പറയാനാകില്ല. വീടുണ്ടാക്കി കടത്തിന് മേല്‍ കടം കയറിയവന് പുത്തന്‍ പരീക്ഷണത്തോട് പുറം തിരിഞ്ഞ് നില്‍ക്കുന്നതിനെ എങ്ങിനെ കുറ്റപ്പെടുത്തും.

വീട് നിര്‍മ്മിക്കാന്‍ നാം സുലഭമായി ഉപയോഗിച്ച വെട്ടു കല്ലും , മണലും മറ്റെല്ലാമൊന്നും ആവശ്യത്തിന് കിട്ടാതായപ്പോഴാണ് ബദല്‍ നിര്‍മ്മാണ വസ്തുക്കളെകുറിച്ച് അന്വേഷണം തുടങ്ങിയത്. കേരളത്തിലെ മിക്ക നദികളിലും മണല്‍ നിരോധനം പ്രാബല്യത്തിലായതോടെ ബദല്‍ മാര്‍ഗ്ഗങ്ങളാരായുകയല്ലാതെ വേറെ വഴിയില്ലാതായി.


കെട്ടിട നിര്‍മ്മാണത്തിന് കുറഞ്ഞ സമയത്തിലും ചിലവിലും, എന്നാല്‍ മികച്ച ഗുണനിലവാരത്തിനും വിശ്വസിക്കാവുന്ന ബദല്‍ മാര്‍ഗ്ഗമാണ് പ്രി ഫാബ്രിക്കേറ്റസ് ലോഡ് സെയറിംഗ് പാനല്‍ എന്ന ജിപ് സം പാനല്‍ ഷീറ്റുകള്‍. ജിപ്‌സവും ഗ്‌ളാസ്സ് ഫൈബറും മറ്റ് അസംസ്‌കൃത വസ്തുക്കളും ചേര്‍ത്താണിത് നിര്‍മ്മിക്കുന്നത്. കൊച്ചി അമ്പലമുകളിലെ ഫാക്ടില്‍ നിന്നാണ് ഈ പുതിയ പാനല്‍ റൂഫിംഗ് ഷീറ്റുകള്‍ പുറത്തിറക്കുന്നത്.

മറ്റ് മാര്‍ഗ്ഗങ്ങള്‍ വഴിമുട്ടിയവന് ബദല്‍ മാര്‍ഗ്ഗം മാത്രമല്ല ജിപ് സം ഷീറ്റുകള്‍. സാമ്പത്തിക സമയ ലാഭത്തിന് പുറമെ ചുവരുകള്‍ പ്‌ളാസ്റ്റര്‍ ചെയ്യേണ്ട , ചൂട് കുറക്കുന്നു, അഗ്‌നി ബാധയില്‍ നിന്ന് സംരക്ഷണം, ചിതലരിക്കില്ല, ഭൂചലന പ്രതിരോധം, ഫിനിഷിംഗ്, തുടങ്ങി തിരഞ്ഞെടുക്കാന്‍ കാരണങ്ങള്‍ ഏറെയുണ്ട്. തറയൊരുക്കിയ പ്രതലത്തില്‍ ഒറ്റനിലയിലുള്ള വീടിന്റെ ഫ്രെയിം വര്‍ക്കിന് ഏറിയാല്‍ രണ്ടാഴ്ച. അതിനുള്ളില്‍ തീര്‍ക്കാനാവും വീട്.

12 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ ഉയരവും 5 ഇഞ്ച് കനവുമാണ് ഓരോ ഷീറ്റിനുമുള്ളത്. വീടിന്റെ വിശദമായ പ്‌ളാന്‍ , വാതിലും ജനലുമുള്‍പ്പെടെ ഒഴിച്ചിടേണ്ട ഭാഗങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയ പ്‌ളാന്‍ ആദ്യം നല്‍കിവേണം ഫാക്ടില്‍നിന്ന് ഷീറ്റ് വാങ്ങാന്‍. ഓരോ ചുമരിന്റെ വലിപ്പത്തിലും , ചുമരിനടിയില്‍ വാതിലിനും ജനലിനും ഒഴിച്ചിടേണ്ട ഭാഗങ്ങള്‍ മുറിച്ച് മാറ്റാനുമാണിത്. സ്‌ക്വര്‍ മീറ്ററിന് 999 രൂപയാണ് വില.


വീടുകള്‍ക്ക് സാധാരണ വെട്ടുകല്ലില്‍ തന്നെ തറയൊരുക്കാം. അങ്ങിങ്ങായി കമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്ന രീതിയില്‍ തറക്ക് മുകളില്‍ ചെറിയൊരു ബെല്‍റ്റ്. ഉള്‍ഭാഗത്ത് അറകളുള്ള ഷീറ്റ് ലോറിയില്‍ നിന്ന് ക്രെയിനുപയോഗിച്ച് പ്‌ളാനില്‍ രേഖപ്പെടുത്തിയ ഇടങ്ങളില്‍ തറയില്‍ ഇറക്കിവെക്കും. വീടിന്റെ അരികുകളില്‍ നേരത്തെ തറയില്‍ കമ്പി പൊക്കിവെച്ച സ്ഥലങ്ങളിലെ പാനലുകളില്‍ മാത്രം കോണ്‍ക്രീറ്റ് നിറക്കും. സാധാരണ വീടുകള്‍ക്ക് നല്‍കുന്ന പില്ലറിന്റെ ഗുണം ചെയ്യാനാണിത്.

ചുമര്‍ ഉയര്‍ത്തിയാല്‍ , മുകളില്‍ റൂഫ് ഷീറ്റുകള്‍ സ്ഥാപിക്കുകയാണ് അടുത്ത ഘട്ടം. ചുമരിനുപയോഗിച്ച ഷീറ്റുകള്‍തന്നെയാണ് ഇവിടേയും ഉപയോഗിക്കുന്നത്. ക്രെയിന്‍ ഉപയോഗിച്ച് ഷീറ്റുകള്‍ നിരത്തി ഇവ യോജിപ്പിക്കുന്നു. നേരത്തെ കോണ്‍ക്രീറ്റ് ചെയ്ത ഇരുഭാഗത്തേയും ചുമരുകള്‍ , റൂഫിന്റെ പാനല്‍ മുറിച്ചെടുത്ത് ഇവിടേയും കോണ്‍ക്രീറ്റ് നിറക്കുന്നതോടെ സാധാരണ വീടുകളുടെ പില്ലറും ബീമും നല്‍കുന്ന ഉറപ്പ് ഈ വീടുകള്‍ക്കുമായി

ചുമരൊരുക്കുമ്പോള്‍ തന്നെ ഇലക്ട്രിക്ക് വയറിംഗ് പൂര്‍ത്തിയാക്കി, മരമോ സിമന്റോ ഇഷ്ടമുള്ളതെന്തുമുപയോഗിച്ച് ജനലും വാതിലുകളും പൂര്‍ത്തിയാക്കിയാല്‍ വീട് നിര്‍മ്മാണത്തിന് വേണ്ടത് ആഴ്ചകള്‍ മാത്രം. ജിപ് സം ഷീറ്റുകള്‍ വെളുത്ത നിറത്തിലുള്ളതായതിനാല്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ പുട്ടിയിട്ട് നേരിട്ട് പെയിന്റ് ചെയ്യാം. ചുമരില്‍ സിമന്റും മണലുമുപയോഗിച്ച് പ്‌ളാസ്റ്റര്‍ ചെയ്യേണ്ടതില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് ഷഹല എന്ന കുഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചതോടെ പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും  (3 hours ago)

ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി  (3 hours ago)

എപ്പോഴാണ് കുട്ടി ഉണ്ടാകുക... തകര്‍പ്പന്‍ മറുപടി നല്‍കി സാമന്ത  (3 hours ago)

സുസ്മിതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി മക്കളും ബോയ്ഫ്രണ്ടും  (3 hours ago)

തന്റെ കരിയറിലെ നഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാകുല്‍ പ്രീത് സിംഗ്  (4 hours ago)

അവധി എടുത്ത് കറങ്ങേണ്ടാ.... സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം  (4 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം  (5 hours ago)

കൂടത്തായി കൊലപാതക പരമ്പര... മുന്‍ സി.പി.എം നേതാവ് മനോജ് അറസ്റ്റില്‍  (5 hours ago)

പാമ്പു കടിയേറ്റ് ഷെഹ്‌ല മരിച്ച സംഭവം... സഹപാഠിക്കായി ശബ്ദമുയര്‍ത്തിയ നിദ ഫാത്തിമയ്ക്ക് കയ്യടി  (5 hours ago)

ആ ജീവന്‍ നഷ്ടമായത് മകളായതുകൊണ്ട്.... മകളെ കൊലപ്പെടുത്തിയതിന് കാരണം പറഞ്ഞ് അമ്മ  (6 hours ago)

വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കായിക അധ്യാപകന്‍ അറസ്റ്റില്‍  (6 hours ago)

ലണ്ടനിൽ വീടു വാങ്ങുന്ന ഇന്ത്യക്കാർ കൂടൂന്നു  (7 hours ago)

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു  (8 hours ago)

കാത്തലിക് സിറിയൻ ബാങ്ക് എന്നറിയപ്പെട്ടിരുന്ന സിഎസ്ബിബാങ്കും ഓഹരി വിപണിയിൽ ...... ഓഹരികൾ വാങ്ങാൻ സുവർണാവസരം.....!  (8 hours ago)

അയ്യപ്പന്‍മാരുടെ വാഹനം കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്  (8 hours ago)

Malayali Vartha Recommends