Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൽഡിഎഫ് സർക്കാർ വാടക്കെടുത്ത ഹെലികോപ്റ്റർ.. കാലാവധി നാളെ അവസാനിക്കുന്നു..വി ഡിയുടെ തീരുമാനം എന്താവും..?സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ? ആകാംക്ഷ..


ബഹിരാകാശ നിലയം കാണാൻ തയ്യാറായിക്കോളു... ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് വൈകിട്ട് 7.26ന് കേരളത്തിന്റെ കൺമുന്നിലെത്തുന്നു..നഗ്ന നേത്രങ്ങൾ കൊണ്ടു കാണാം..


റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് പോലീസ് നടത്തിയ റെയ്ഡ്..വിമർശിച്ച് ഷാഫി പറമ്പില്‍ എംപി..മാംഗോ ഫോണ്‍ തട്ടിപ്പ്, മുട്ടില്‍ മരംമുറി കേസ്, ഒടുവില്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി..ഇത് പ്രതീക്ഷിച്ചത് തന്നെ..


ഒഡിഷ സർക്കാർ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.. 'അതിഥി തൊഴിലാളികൾ' കൂട്ടത്തോടെ കേരളം വിടുന്നു..റോഡുകൾ, പാലങ്ങൾ തുടങ്ങിയ വൻകിട പദ്ധതികൾ ഏറെകുറെ പൂർണമായും സ്തംഭിക്കും..


കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരെയും ജീവനക്കാരനെയും മര്‍ദിച്ചെന്ന പരാതിയില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു..എഫ്‌ഐആറില്‍ ഗുരുതര ആരോപണങ്ങൾ..

ഓഗസ്റ്റ് 2ന് രാവിലെ 11.41 ന് സൗദിയിൽ സംഭവിക്കുന്നത് .... അപൂർവ്വ പ്രതിഭാസം ... ആരും പുറത്തിറങ്ങരുത് !! 75 വർഷങ്ങൾക്ക് ശേഷം

31 JULY 2026 06:45 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയുടെ ആകാശത്ത് ഈ നൂറ്റാണ്ടിലെ ഏറ്റവും അപൂർവ്വവും ദൈർഘ്യമേറിയതുമായ പൂർണ സൂര്യഗ്രഹണം ദൃശ്യമാകാനൊരുങ്ങുന്നു. 2027 ഓഗസ്റ്റ് 2 ഉച്ചയ്ക്ക് സൗദിയുടെ വിവിധ ഭാഗങ്ങളെ ഇരുട്ടിലാക്കിക്കൊണ്ട് സൂര്യനെ ചന്ദ്രൻ പൂർണമായും മറയ്ക്കും. 75ലധികം വർഷങ്ങൾക്ക് ശേഷമാണ് സൗദി അറേബ്യയിൽ ഇത്രയും ദൈർഘ്യമേറിയ പൂർണ സൂര്യഗ്രഹണം ഉണ്ടാകുന്നത്. ഇതിനെ നൂറ്റാണ്ടിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര സംഭവമെന്നാണ് സൗദി സ്പേസ് ഏജൻസി വിശേഷിപ്പിച്ചത്. മക്ക, ജിദ്ദ, അബ തുടങ്ങിയ നഗരങ്ങളിൽ പകൽ വെളിച്ചം മാറി രാത്രി പോലെ ഇരുട്ടാകും .. 2026   ഓഗസ്റ്റ് 12-ന്  ഒരു സൂര്യഗ്രഹണം നടക്കുന്നുണ്ടെങ്കിലും അത് ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ മാത്രമാണ് ദൃശ്യമാകുന്നത്

 



. അന്തരീക്ഷ താപനില പെട്ടെന്ന് കുറയുകയും ഉച്ചസമയത്ത് ആകാശത്ത് നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൃശ്യമാവുകയും ചെയ്യും. സൂര്യന്റെ ഉപരിതലത്തിലെ അന്തരീക്ഷ പാളിയായ 'കൊറോണ' നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. സൂര്യനെ നേരിട്ട് നോക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണം കാണുന്നത് കാഴ്ചശക്തിയെ ബാധിക്കും.  സാധാരണ കറുത്ത കണ്ണടകൾ സൂര്യരശ്മികളെ തടയില്ല. ISO 12312-2 സർട്ടിഫൈഡ് ആയ സോളാർ ഫിൽട്ടർ കണ്ണടകൾ മാത്രം ഉപയോഗിക്കുക.  ഗ്രഹണ സമയത്ത് പെട്ടെന്ന് ഇരുട്ട് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ലൈറ്റുകൾ ഓൺ ചെയ്യണം . പണ്ടൊക്കെ സൂര്യ ഗ്രഹണ സമയത്ത് പുറത്തിറങ്ങരുത് എന്ന നിർദ്ദേശം ഉണ്ടായിരുന്നു . പ്രധാനമായും അറിയാതെ സൂര്യനെ നോക്കിയാൽ കണ്ണിന്റെ കാഴ്ച പോകും എന്നതാണ് ഒരു കാര്യം . മാത്രമല്ല ഗ്രഹണസമയത്തുണ്ടാകുന്ന അന്തരീക്ഷത്തിലെ മാറ്റങ്ങൾ കാരണം   ഭക്ഷണം വിഷലിപ്തമാകുമെന്നും ജീവികൾക്ക് വിഷം കൂടുമെന്നും  ചിലർ വിശ്വസിക്കുന്നുണ്ട് . പക്ഷെ അതിന് ശാസ്ത്രീയ അടിത്തറ ഇല്ല .

സൗദിയിലെ പ്രധാനപ്പെട്ട നഗരങ്ങൾ പൂർണ്ണ ഗ്രഹണ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. മക്ക, ജിദ്ദ, തായിഫ്, അൽ ബാഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്റാൻ തുടങ്ങിയ വൻ നഗരങ്ങളിൽ പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകും. റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ ഭാഗിക സൂര്യഗ്രഹണമായിരിക്കും അനുഭവപ്പെടുകയെന്ന് ജിദ്ദ ആസ്ട്രോണമി സൊസൈറ്റിയുടെ ഭാരവാഹി എഞ്ചിനീയർ മജീദ് അബു സഹ്റ പറഞ്ഞു.   2027 ഓഗസ്റ്റ് 2ന് രാവിലെ 11.41ഓടെ ഭാഗിക ഗ്രഹണം ആരംഭിക്കും. ഉച്ചയ്ക്ക് 1.21 നും 1.44 നും ഇടയിലാണ് രാജ്യത്ത് പൂർണമായി ഇരുട്ട് പരക്കുന്നത്. വൈകുന്നേരം 3 മണിയോടെ ഗ്രഹണം അവസാനിക്കും.

 



അബയിൽ ഉച്ചയ്ക്ക് ശേഷം ഏകദേശം 6 മിനിറ്റോളം സമയം സൂര്യൻ പൂർണ്ണമായി മറയുകയും പകൽ പെട്ടെന്ന് രാത്രി പോലെ ഇരുളുകയും ചെയ്യും , ജിദ്ദ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ 5 മിനിറ്റ് 50 സെക്കൻഡോളവും പൂർണ്ണ ഇരുട്ട് അനുഭവപ്പെടും. തെക്കൻ മലയോര മേഖലയായ ഇവിടെയാണ് സൗദിയിൽ ഏറ്റവും കൂടുതൽ സമയം പൂർണ്ണ ഇരുട്ട് അനുഭവപ്പെടുന്നത് (ഏകദേശം 6 മിനിറ്റ്). ഭാഗിക ഗ്രഹണം ആരംഭിക്കുന്നത്  12:13 PM  .    പൂർണ്ണ ഇരുട്ട് (Totality) തുടങ്ങുന്നത്: 01:37 PM .. ഗ്രഹണം അവസാനിക്കുന്നത്: 02:54 PM

വിവിധ നഗരങ്ങളിലെ സമയം
ജിദ്ദ: ഉച്ചയ്ക്ക് 12ന് ഗ്രഹണം തുടങ്ങി 1.25ന് പൂർണ്ണ ഗ്രഹണത്തിലെത്തും.  

പുണ്യനഗരമായ മക്കയിൽ 5 മിനിറ്റും 10 സെക്കൻഡും പൂർണ്ണ ഇരുട്ട് അനുഭവപ്പെടും.ഭാഗിക ഗ്രഹണം ആരംഭിക്കുന്നത്: 12:01 PM  ..പൂർണ്ണ ഇരുട്ട് (Totality) തുടങ്ങുന്നത്: 01:26 PM  ... ഗ്രഹണം അവസാനിക്കുന്നത്: 02:44 PM.

തായിഫ്: ഉച്ചയ്ക്ക് 12.03ന് തുടങ്ങി 1.28ന് പൂർണ്ണതയിലെത്തും. സൗദി അറേബ്യയുടെ മധ്യ, കിഴക്കൻ, വടക്കൻ പ്രദേശങ്ങളിൽ (റിയാദ്, ദമ്മാം ഉൾപ്പെടെ) ഗ്രഹണം ഭാഗികമായി മാത്രമേ ദൃശ്യമാകൂ (ഏകദേശം 80% വരെ സൂര്യൻ മറയും).

യുഎഇ നിവാസികൾക്കും സൂര്യഗ്രഹണം കാണാമെങ്കിലും അത് ഭാഗികമായിരിക്കും. ദുബായ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സൂര്യന്റെ 53 ശതമാനം മുതൽ 61 ശതമാനം വരെ ഭാഗം ചന്ദ്രനാൽ മറയ്ക്കപ്പെടും. പൂർണമായി ഇരുട്ടോ നക്ഷത്രങ്ങൾ തെളിയുന്ന അനുഭവമോ യുഎഇയിൽ ഉണ്ടാകില്ല.

 



പ്രത്യേക സുരക്ഷാ ഗ്ലാസുകൾ ഇല്ലാതെ ഒരു കാരണവശാലും സൂര്യനെ നേരിട്ട് നോക്കരുത്. സാധാരണ സൺഗ്ലാസുകളോ ടെലിസ്കോപ്പോ ഫിൽട്ടറുകളില്ലാതെ ഉപയോഗിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തിക്ക് സ്ഥിരമായ തകരാറുകൾ വരുത്താമെന്ന് സൗദി സ്പേസ് ഏജൻസി പൊതുജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.   സൂര്യഗ്രഹണം സൗദിയിൽ അനുഭവപ്പെടുന്നത് 2027 ആഗസ്റ്റ് 2 നാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റിപ്പോര്‍ട്ടര്‍ ചാനലിലെ റെയ്ഡ് സുതാര്യമാണെന്ന് രമേശ് ചെന്നിത്തല  (14 minutes ago)

കട്ടിളപ്പാളി കേസില്‍ കോടതി നിര്‍ദേശിച്ച സമയത്ത് കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ദേവസ്വം മന്ത്രി  (18 minutes ago)

മയക്കുമരുന്ന് കേസുകളില്‍ രാഷ്ട്രീയ പരിഗണനയോ മറ്റ് സ്വാധീനങ്ങളോ നോക്കാതെ ശക്തമായ നടപടിയെന്ന് ചെന്നിത്തല  (23 minutes ago)

കാണാതായ ഡ്രൈവറുടെ മൃതദേഹം വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍  (29 minutes ago)

യാത്രക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ അടിപിടി  (37 minutes ago)

ആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ല  (46 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി  (59 minutes ago)

തമിഴക വെട്രി കഴകം കേരളത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ അംഗത്വ ക്യാമ്പയിന്‍ തുടങ്ങുന്നു  (1 hour ago)

V D SATHEESHAN സതീശൻ സർക്കാർ റദ്ദാക്കുമോ അതോ തുടരുമോ?  (1 hour ago)

China spacestation മലയാളികൾക്ക് കാണാം ഇങ്ങനെ  (1 hour ago)

Shafi Parambil പോലീസ് നടപടിയെ പിന്തുണച്ച് ഷാഫി പറമ്പില്‍  (2 hours ago)

Migrant-Workers കേരളത്തിൽ നിർമ്മാണ മേഖലയിൽ ഉൾപ്പെടെ പ്രതിസന്ധി  (2 hours ago)

ഫ്ളോട്ടിംഗ് സോളാര്‍ പദ്ധതികള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും: മന്ത്രി സണ്ണി ജോസഫ്  (2 hours ago)

SFI COLLEGE ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു;  (2 hours ago)

പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ കൃത്യമായ സംവിധാനം ആവശ്യമെന്ന് 'റീഇമാജിനിങ് കേരളം' സമ്മേളനത്തില്‍ വിദഗ്ധര്‍  (2 hours ago)

Malayali Vartha Recommends