ദേ ഷെയ്ഖ് മുഹമ്മദ് ഞെട്ടി ജനങ്ങൾ...!നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം..! അവിഹിതം തൂക്കി ഭരണാധികാരി

ഔദ്യോഗിക ചുമതലകളിൽനിന്ന് മാറി, സാധാരണക്കാരെപ്പോലെ പ്രമുഖ വ്യക്തികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ ചെലവഴിക്കുന്ന കാഴ്‌ച യുഎഇ നിവാസികൾക്ക് എന്നും വേറിട്ട അനുഭവമാണ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ലണ്ടൻ സന്ദർശനത്തിനിടെ പ്രിയപ്പെട്ട റസ്റ്ററന്റായ ഷാങ്ഹായ് മീയിൽ എത്തിയതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
അവധി ആഘോഷത്തിന്റെ ഭാഗമായി യുകെയിലുള്ള അദ്ദേഹം റസ്റ്ററന്റിൽ ഉച്ചഭക്ഷണത്തിനായാണ് എത്തിയത്. സ്ഥലത്തെത്തിയ ഷെയ്ഖ് മുഹമ്മദിനെ റസ്റ്ററന്റ് ജീവനക്കാർ ഊഷ്മളമായി സ്വീകരിച്ചു. തുടർന്ന് അവിടെയുണ്ടായിരുന്ന ഉപഭോക്താക്കളെയും ജീവനക്കാരെയും അദ്ദേഹം വ്യക്തിപരമായി കണ്ട് അഭിവാദ്യം ചെയ്തു. മുൻപും പലതവണ അദ്ദേഹം ഈ റസ്റ്ററന്റിൽ എത്തിയിട്ടുണ്ട്. ഷാങ്ഹായ് മീയുടെ ദുബായിലെ ശാഖകളിലും അദ്ദേഹം സ്ഥിരമായി സന്ദർശനം നടത്താറുണ്ട്.
https://www.facebook.com/Malayalivartha

























