സങ്കടമടക്കാനാവാതെ... ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് മരണത്തിന് കീഴടങ്ങി

സങ്കടമടക്കാനാവാതെ...ദുബൈ ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് മരണത്തിന് കീഴടങ്ങി. തിങ്കളാഴ്ച നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരണമടഞ്ഞത്.
ദുബൈയിലെ ‘ദ കാർ സൂപ്പർസ്റ്റോറി’ൽ വിഡിയോഗ്രാഫറായി ജോലി നോക്കുകയായിരുന്നു ഷിജിൻ. ദുബൈയിലെത്തിയിട്ട് എട്ടു മാസം ആകുന്നതേയുള്ളൂ. ഒരുവർഷം മുമ്പാണ് വിവാഹിതനായത്. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ. നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
"
https://www.facebook.com/Malayalivartha
























