പ്രവാസികളുടെ ശ്രദ്ധയ്ക്ക്: തിങ്കളാഴ്ച വരെ UAE-യിൽ ഈ മാറ്റം...! ജോലി കഴിഞ്ഞ് ഉറങ്ങാൻ കിടന്ന മലയാളി മരിച്ചു

സൗദി അറേബ്യയിൽ സ്വകാര്യ കമ്പനികളിലോ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് ഇനി വ്യക്തിഗത തൊഴിലുടമകളുടെ കീഴിലേക്ക് (ഗാർഹിക വിസയിലേക്ക്) സ്പോൺസർഷിപ്പ് മാറ്റാൻ (തനാസുൽ) അനുമതി. മാനുഷിക വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് തങ്ങളുടെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ഇതിനുള്ള അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ നിന്ന് ഗാർഹിക തൊഴിലുകളിലേക്കുള്ള മാറ്റം ക്രമീകരിക്കുന്നതിെൻറ ഭാഗമായി പ്രത്യേക വ്യവസ്ഥകളുടെയും നിബന്ധനകളുടെയും അടിസ്ഥാനത്തിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളിയുടെ വർക്ക് പെർമിറ്റ് സാധുതയുള്ളതായിരിക്കണം. കൂടാതെ, 100 ശതമാനം സൗദിവത്കരിച്ച തസ്തികകളിലോ വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ആരോഗ്യം, മറ്റ് സ്പെഷ്യലിസ്റ്റ് ജോലികൾ തുടങ്ങിയ ഉയർന്ന പദവികളിലോ ഉള്ളവർക്ക് ഈ മാറ്റത്തിന് അർഹതയുണ്ടായിരിക്കില്ല. തൊഴിലാളി മാറാൻ ഉദ്ദേശിക്കുന്ന ജോലി ഗാർഹിക തൊഴിലുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതായിരിക്കണമെന്നും മന്ത്രാലയം നിബന്ധന വെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























