Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ

13 AUGUST 2026 04:58 PM IST
മലയാളി വാര്‍ത്ത

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ബോർഡിലേക്ക് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ നിയമിതനായി. മിഡിൽ ഈസ്റ്റിലെ ആരോഗ്യ മേഖലയിൽ നൽകിയ സംഭാവനകളും അനുഭവ സമ്പത്തും പരിഗണിച്ചാണ് അദ്ദേഹത്തെ പ്രമുഖ ആഗോള സമിതിയിലേക്ക് നാമ നിർദ്ദേശം ചെയ്തത്.

ഫോറത്തിന്റെ സെന്റർ ഫോർ ഹെൽത്ത് ആൻഡ് ഹെൽത്ത്‌കെയറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇനിഷ്യേറ്റീവ്, ഡിജിറ്റൽ ആരോഗ്യം, ആരോഗ്യ ഡാറ്റ, നിർമ്മിത ബുദ്ധി, നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ പുതിയ പരിചരണ മാതൃകകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള ആഗോള പൊതു-സ്വകാര്യ കൂട്ടായ്മയാണ്. വ്യക്തിഗത പരീക്ഷണങ്ങൾക്കപ്പുറം ആരോഗ്യമേഖലയിലുടനീളം ഉത്തരവാദിത്തത്തോടെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യ വിന്യസിക്കുകയാണ് ബോർഡിന്റെ പ്രധാന ലക്ഷ്യം.

ചീഫ് എക്സിക്യൂട്ടീവുകൾ, മന്ത്രിമാർ, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ തലവൻമാർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. മയോ ക്ലിനിക് പ്രസിഡന്റും സിഇഒയുമായ ജിയാൻറിക്കോ ഫാറൂജിയ, മെഡ്‌ട്രോണിക് ചെയർമാനും സിഇഒയുമായ ജിയോഫ് മാർത്ത, ഫിലിപ്സ് പ്രസിഡന്റും സിഇഒയുമായ റോയ് ജാക്കബ്സ്, സൗദി അറേബ്യൻ ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജൽ, ഗാവി സിഇഒ സാനിയ നിഷ്തർ, അപ്പോളോ ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ സുനീത റെഡ്ഡി തുടങ്ങിയ പ്രമുഖരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.

ഡോക്ടർ, സംരംഭകൻ, നിക്ഷേപകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിലുള്ള സമഗ്ര പശ്ചാത്തലമാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീറിന്റേത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വളർന്ന ബുർജീൽ ഹോൾഡിങ്സ് ഏകോപിത ആരോഗ്യ ശൃംഖല, സങ്കീർണ്ണ പരിചരണ സംവിധാനങ്ങൾ, ക്ലിനിക്കൽ സാങ്കേതികവിദ്യകൾ, എഐ സംയോജനം എന്നിവയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

ആരോഗ്യ രംഗത്തെ പരിവർത്തനം സാധ്യമാകണമെങ്കിൽ ക്ലിനിക്കൽ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഡാറ്റയും കൃത്യമായി സംയോജിപ്പിക്കണമെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഡിജിറ്റൽ ആരോഗ്യവും എഐയും മാനുഷിക ലക്ഷ്യങ്ങളോടെ വിന്യസിക്കുമ്പോൾ മാത്രമേ വലിയ മാറ്റങ്ങൾ ഉണ്ടാകൂ എന്നും, രോഗീകേന്ദ്രീകൃത പരിചരണ മാതൃകകൾക്കായി ആഗോള നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക സാമ്പത്തിക ഫോറം സെന്റർ ഫോർ ഹെൽത്ത് ആൻഡ് ഹെൽത്ത്‌കെയർ മേധാവിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഡോ. ശ്യാം ബിഷെൻ നിയമനത്തെ സ്വാഗതം ചെയ്തു. ആരോഗ്യമേഖലയിലെ അനുഭവ സമ്പത്തും സാങ്കേതികവിദ്യ നടപ്പാക്കുന്നതിലെ മികവും ഡോ. ഷംഷീറിനെ ഈ ദൗത്യത്തിന് ഏറ്റവും അനുയോജ്യനാക്കുന്നുവെന്നും, സുസ്ഥിര ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ കരുത്താകുമെന്നും ഡോ. ശ്യാം ബിഷെൻ പറഞ്ഞു.

2024-ൽ ആരംഭിച്ച ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവിൽ ഇതിനകം ഇരുനൂറിലധികം സംഘടനകൾ പങ്കാളികളായിട്ടുണ്ട്. ഡാറ്റാ സഹകരണം, വിർച്വൽ ഹെൽത്ത്, എഐ നിയന്ത്രണങ്ങൾ എന്നിവയിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ആഗോള പദ്ധതിയുടെ ഭാഗമായ യുഎഇ നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ആരോഗ്യ സംവിധാനങ്ങളിലും അന്താരാഷ്ട്ര സഹകരണത്തിലുമാണ് ശ്രദ്ധ ചെലുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (1 hour ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (1 hour ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (1 hour ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

വന്യജീവി പ്രശ്നം വനം വകുപ്പിന്റെ മാത്രം ഉത്തരവാദിത്തമായി കാണാതെ കൃഷി, റവന്യൂ വകുപ്പുകളുടെ സംയോജിത ഇടപെടലിലൂടെ പരിഹരിക്കും; ഉറപ്പ് നൽകി മന്ത്രി ഷിബു ബേബി ജോൺ  (1 hour ago)

വന്യജീവി ആക്രമണം മൂലമുള്ള ജീവഹാനിക്കും കൃഷിനാശത്തിനും നഷ്ടപരിഹാര തുകയിൽ 100% വർദ്ധനവ് ഉണ്ടാകും; കൃഷിനാശം സംഭവിച്ച കർഷകർക്ക് കുടിശ്ശിക കൂടാതെ നഷ്ടപരിഹാരം വിതരണം ചെയ്യും; കാർഷികാഭിവൃദ്ധി ഫണ്ടിൽനിന്ന് 11  (1 hour ago)

കേരളത്തിന്റെ സൈന്യമെന്നൊക്കെ വിളിച്ചെങ്കിലും പരിതാപകരമാണ് മത്സ്യത്തൊഴിലാളികളുടെ അവസ്ഥ; സർക്കാർ മത്സ്യത്തൊഴിലാളികളെ ചേര്‍ത്തു നിര്‍ത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഭൂമി ശാസ്ത്രപരമായ പ്രയാസങ്ങള്‍, മാനസിക സംഘര്‍ഷങ്ങള്‍ കാരണം പഠനരംഗത്ത് പിന്നാക്കം പോകുന്ന ഗോത്രവര്‍ഗ്ഗ മേഖലയിലെ വിദ്യാര്‍ത്ഥികളെ പ്രത്യേകമായി പ്രോത്സാ  (2 hours ago)

മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 12673 പേരെ അറസ്റ്റ് ചെയ്തു; 288 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (2 hours ago)

ഫലപ്രദമായ ഹൃദയ പരിശോധന സാധാരണക്കാർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം; ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ  (2 hours ago)

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ ചികിത്സയിലിരിക്കെ വഴക്ക്; ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ഭർത്താവ്; ശേഷം വിദേശത്തുള്ള മക്കളെ വിളിച്ച് പറഞ്ഞത്; നടുക്കുന്ന സംഭവം  (2 hours ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരമാക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (3 hours ago)

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (4 hours ago)

Malayali Vartha Recommends