കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ (46) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. സനദിലെ പച്ചക്കറിക്കടയിൽ ജോലി ചെയ്തു വരികയായിരുന്നു. നടക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ബഹ്‌റൈൻ കെ.എം.സി.സി അൽ അമാന മെമ്പർ ആയിരുന്നു. ഭാര്യ: റഹ്മത്ത്. മക്കൾ: ഫാത്തിമ നൂറ (13), ആഇശ അമൽ (10) ഐസ മെഹർ (1.5) മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
"
https://www.facebook.com/Malayalivartha
























