Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

രണ്ട് കുട്ടികളുടെ അമ്മയായ യുവതി കടയിലെ 23 കാരനോടൊപ്പം പത്ത് ലക്ഷം രൂപയും 26 പവനുമായി മുങ്ങി 19 ദിവസത്തെ കറക്കത്തിന് ശേഷം തിരിച്ചു വന്നപ്പോള്‍...

08 OCTOBER 2017 08:36 AM IST
മലയാളി വാര്‍ത്ത

രണ്ട് കുട്ടികളുടെ അമ്മയായ യുവതി കടയിലെ 23 കാരനോടൊപ്പം പത്ത് ലക്ഷം രൂപയും 26 പവനുമായി മുങ്ങി 19 ദിവസത്തെ കറക്കത്തിനു ശേഷം തിരിച്ച് വന്നപ്പോള്‍ കഥയാകെ മാറി. അവസാനം ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കൊപ്പം വീട്ടമ്മ ജീവിക്കാന്‍ തീരുമാനിച്ചു. 

രണ്ടു കുട്ടികളുടെ മാതാവായ യുവതി ഭര്‍ത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ കാമുകനൊപ്പമാണ് ലക്ഷങ്ങളുമായി കറങ്ങി നടന്നത്. 19 ദിവസത്തിനു ശേഷം പൊലീസ് ഇവരെ പിടിച്ചത്. ചവറയില്‍നിന്നും കാമുകന്റെ ആഡംബര ബൈക്കില്‍ മുങ്ങിയ പ്രണയിനികളെ വയനാടുനിന്നാണ് അറസ്റ്റ് ചെയ്തത്. 

ചവറ സ്വദേശിയായ പൊന്നു ഹാഷിമാണ് (28) ഭര്‍ത്താവിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനായ പന്മന വത്തുചേരി അല്‍ത്താഫുമായി (23) പ്രണയം മൂത്ത് നാടുവിട്ടത്. സെപ്റ്റംബര്‍ 18നായിരുന്നു സംഭവം. അന്ന് മുതല്‍ അന്വേഷണത്തിലായിരുന്നു. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ തുടങ്ങിയതോടെയാണ് പിടി വീണത്. ചവറയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന യുവാവിന്റെ ഭാര്യയായ പൊന്നു നാലും ഏഴും വയസ്സുള്ള മക്കളെ ഉപേക്ഷിച്ചാണ് 26 പവന്റെ സ്വര്‍ണവുമായി മുങ്ങിയത്.

ചിട്ടി പിടിച്ച ലക്ഷക്കണക്കിന് രൂപയും ഭര്‍ത്താവ് വിശ്വസിച്ച് ഭാര്യയുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. ഇതില്‍ ആറു ലക്ഷം രൂപയും എടുത്തു. ഇരുവരും തമ്മിലെ സൗഹൃദം അറിഞ്ഞ ഭര്‍ത്താവ് എട്ടു മാസം മുമ്പ് യുവാവിനെ കടയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. പിന്നീടും ഇവര്‍ സൗഹൃദം തുടര്‍ന്നു. കാണാതായപ്പോള്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ പരാതിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി തിരച്ചില്‍ നടത്തി വരികയായിരുന്നു. രണ്ടു ദിവസം മുമ്പ് യുവതി സ്വന്തം അക്കൗണ്ടില്‍നിന്നും 40,000 രൂപ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എ.ടി.എമ്മില്‍നിന്ന് പിന്‍വലിച്ചു. ഇതോടെ പൊലീസിന് ഇവര്‍ എവിടെയുണ്ടെന്ന് സൂചനയായി.

ഇതോടെ ചവറ പൊലീസ് സംഘം വയനാട് എത്തുകയായിരുന്നു. ഹോട്ടലുകളിലും ലോഡ്ജുകളിലും അന്വേഷിച്ചെങ്കിലും ഇരുവരും സ്ഥലം വിട്ടിരുന്നു. പിന്നീട് വയനാട്ടെ മറ്റൊരു എ.ടി.എമ്മില്‍നിന്ന് വീണ്ടും 40,000 രൂപ പിന്‍വലിച്ചു. ഇതിനിടയില്‍ അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ഫോണ്‍ നമ്പറാണ് നിര്‍ണ്ണായകമായത്. വീട് വിട്ട ഇരുവരും നേരെ കോട്ടയം, എറണാകുളം, മലപ്പുറം, ബംഗളൂരു, ഗുണ്ടല്‍പേട്ട്, മൈസൂരു എന്നിവിടങ്ങളില്‍ തങ്ങിയ ശേഷമാണ് ബൈക്കില്‍ വയനാട് എത്തുന്നത്.

കോടതിയില്‍ ഹാജരാക്കിയ യുവതി സ്വന്തം വീട്ടുകാരോടൊപ്പം പോകണമെന്നാണറിയിച്ചത്. 2,40,000 രൂപയും എട്ട് പവന്‍ സ്വര്‍ണവും ബാങ്ക് അക്കൗണ്ടിലെ അഞ്ചു ലക്ഷം രൂപയും ചിട്ടി രേഖകളും കൈമാറാമെന്ന് സമ്മതിച്ച യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (18 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (35 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (37 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (42 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (49 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (58 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends