Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

നിരോധനം മുന്നില്‍ കണ്ടിട്ടും ബസടിച്ച് തകര്‍ത്തു; പോപ്പുലര്‍ ഫ്രണ്ട് തിരുവനന്തപുരത്ത് നടത്തിയ ഞങ്ങള്‍ക്കും പറയാനുണ്ട് മഹാസമ്മേളനം കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിച്ചു

08 OCTOBER 2017 09:02 AM IST
മലയാളി വാര്‍ത്ത

പോപ്പുലര്‍ ഫ്രണ്ട് തിരുവനന്തപുരത്ത് നടത്തുന്ന ഞങ്ങള്‍ക്കും പറയാനുണ്ട് മഹാസമ്മേളനം കേന്ദ്ര സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലാണ് നടന്നത്. മഹാസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ തിരുവനന്തപുരത്തുണ്ടായിരുന്നു. സമ്മേളനം കഴിയുന്നതോടെ സംഘടന നിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

അതേ സമയം കിഴക്കേക്കോട്ടയില്‍ സ്വകാര്യബസിന് നേരെ പോപ്പുലര്‍ഫ്രണ്ട് നടത്തിയ ആക്രമണം അവര്‍ക്ക് തന്നെ വിനയാകും. 25 പേര്‍ക്കെതിരേയാണ് കേസെടുത്തത്. ഇതിനിടെ അനുമതിയില്ലാതെ റാലി നടത്തിയതില്‍ പോലീസ് കേസുമെടുത്തു. ഇതെല്ലാം ഫലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് എതിരാകാനാണ് സാധ്യത.

സംഘടനക്ക് കേരള സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന സംശയത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍ കേരള സര്‍ക്കാരിന്റെ നീക്കങ്ങളും കേന്ദ്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

പാര്‍ട്ടികള്‍ നിരോധിക്കുന്നതിനോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്ന കോടിയേരിയുടെ പ്രസ്താവനയെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. കേരളം തീവ്രവാദ സംഘടനകളെ സഹായിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് ഇതിനകം കേന്ദ്രത്തിന് നല്‍കിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയാണെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ നിലനില്പിനെ തന്നെ ബാധിക്കും.

കേരളത്തില്‍ ഏറെ നാളായി നിലനിന്നിരുന്ന സമാധാനാന്തരീക്ഷം ഇതോടെ ഇല്ലാതാവുകയാണ്. കണ്ണൂരില്‍ ബിജെപി നടത്തുന്ന യാത്രയും തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന ഞങ്ങള്‍ക്കും പറയാനുണ്ട് മഹാസമ്മേളനവുമാണ് പൊതുവേ സ്വസ്ഥമായിരുന്ന അന്തരീക്ഷത്തെ ബുദ്ധിമുട്ടിലാക്കിയത്.

ബി ജെ പി യോടും പോപ്പുലര്‍ ഫ്രണ്ടിനോടുമുള്ള മുഖ്യധാരാ പാര്‍ട്ടികളുടെ മൃദുസമീപനം കേരളത്തെ കൂടുതല്‍ ഭയപ്പെടുത്തുകയാണ്.

ചുവപ്പ് ജിഹാദി ഭീകരതക്കെതിരെയാണ് ബി ജെ പി യാത്ര നടത്തുന്നത്. യാത്രക്ക് കേരളത്തിലെ സാധാരണക്കാരുമായി യാതൊരു ബന്ധവുമില്ലെങ്കിലും അടുത്ത മണിക്കൂറില്‍ എന്ത് സംഭവിക്കുമെന്ന അശങ്കയുണ്ട്. അമിത് ഷാ പിണറായിയിലേക്ക് വരുന്നില്ലെന്ന വാര്‍ത്ത വലിയ ആശ്വാസത്തോടെയാണ് കേരളം കേട്ടത്. അന്നേ ദിവസം പിണറായിയില്‍ ഹര്‍ത്താലായിരുന്നു. എതിര്‍ശബ്ദം കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരാണ് സി പി എമ്മും ബി ജെ പിയും. ഏതായാലും അവിടെ ചോര പുഴ ഒഴുകിയില്ല.

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുമെന്നു കേള്‍ക്കുന്നതിനിടയിലാണ് ഞങ്ങള്‍ക്ക് പറയാനുണ്ട് എന്ന പേരില്‍ മഹാസമ്മേളനം നടക്കുന്നത്. ബി ജെ പിയും മറ്റ് സംഘടനകളും നടത്തുന്ന കൊലവിളികള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും ആരും മിനക്കെടാറില്ല. ബി ജെ പിയുടെ ജാഥയിലെ ജിഹാദി പ്രയോഗത്തിനെത്തിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. എന്നാല്‍ അത് തിരുത്താന്‍ അവര്‍ തയ്യാറായിട്ടില്ല. അതിനര്‍ത്ഥം യുദ്ധത്തിന് തയ്യാറാണ് എന്നത് തന്നെ. വോട്ട് ലക്ഷ്യമിട്ട് നടക്കുന്ന കളികള്‍ സാധാരണക്കാരെ കുഴപ്പത്തിലാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (18 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (35 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (37 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (42 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (49 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (58 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends