Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

നവംബര്‍ 5: ദേശീയ ആയുര്‍വേദ ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു: ദിനാചരണത്തിന്റെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ്

02 NOVEMBER 2018 04:19 PM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് (നവംബര്‍ 5) സംസ്ഥാന വ്യാപകമായി ഒരു മാസക്കാലത്തോളം നീണ്ടുനില്‍ക്കുന്ന നിരവധി പരിപാടികള്‍ ആയുഷ് വകുപ്പ് സംഘടിപ്പിച്ചിരിക്കുന്നു. വിവിധ വകുപ്പുകള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്ക്കരണ പരിപാടികള്‍, സ്‌കൂള്‍ തല പരിപാടികള്‍, ഔഷധസസ്യ പ്രദര്‍ശനം, വാക്കത്തോണ്‍ എന്നിവയാണ് സംഘടിപ്പിക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പും നാഷണല്‍ ആയുഷ് മിഷനുമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

'പൊതുജനാരോഗ്യം ആയുര്‍വേദത്തിലൂടെ' എന്നതാണ് ഈ വര്‍ഷത്തെ വിഷയം. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 5ന് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ വച്ച് രാവിലെ 11 മണിക്ക് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കുന്നു. തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ദിനാഘോഷത്തിന്റെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു.

സംസ്ഥാനതല സെമിനാര്‍

'പൊതുജനാരോഗ്യ സംരക്ഷണത്തില്‍ ആയുര്‍വേദത്തിന്റെ പങ്ക്' എന്ന വിഷയത്തില്‍ തിരുവനന്തപുരം ചൈത്രം ഹോട്ടലില്‍ വെച്ച് 2018 നവംബര്‍ 3 ന് സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. ബി. ഇക്ബാല്‍ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ആയുര്‍വേദ മേഖലയിലെ പൊതുജനാരോഗ്യ സംരക്ഷണ പരിപാടികളുമായി ബന്ധപ്പെട്ട പ്രബന്ധങ്ങള്‍ ഈ സെമിനാറില്‍ അവതരിപ്പിക്കുന്നതാണ്. വകുപ്പുതലവന്‍മാരും ഈ മേഖലയിലെ വിദഗ്ധരും സെമിനാറില്‍ പങ്കെടുക്കുന്നു.

സ്‌കൂള്‍ തല ആരോഗ്യ ബോധവത്കരണ പരിപാടികളും
ആയുഷ് ക്ലബ് രൂപീകരണവും

സ്‌കൂള്‍ കുട്ടികള്‍ക്കായി ആരോഗ്യ ബോധവത്കരണ പരിപാടികളും ഇതോടൊപ്പം ആയുഷ് വകുപ്പ് നടത്തുന്നു. ആയുര്‍വേദം അനുശാസിക്കുന്ന നല്ല ആരോഗ്യ ശീലങ്ങളും ആഹാരശീലങ്ങളും മറ്റും പരമാവധി പ്രചരിപ്പിക്കുന്നതിനും അങ്ങനെ ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുന്നതിന് ആയുര്‍വേദ അറിവുകള്‍ പ്രയോജനപ്പെടുത്താനും സാധിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട അറിവുകളും മറ്റും നിരന്തരം പ്രചരിപ്പിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യം സംബന്ധിച്ച് ബോധവല്കരണ പരിപാടികള്‍ നടത്തുന്നതിനും ആയുഷ് ക്ലബ് എന്ന ഒരു സ്ഥിരം സംവിധാനം ആയുഷ് വകുപ്പ് കൊണ്ടുവരുന്നതാണ്.

സ്‌കൂള്‍ കുട്ടികള്‍ക്ക് ക്വിസ് പ്രോഗ്രാം

ആയുര്‍വേദ ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ആയുര്‍വേദവുമായി ബന്ധപ്പെട്ട ക്വിസ് പരിപാടി നടത്തുന്നു. നവംബര്‍ മാസത്തില്‍ നടത്തുന്ന സ്‌കൂള്‍തല ക്വിസ് പ്രോഗ്രാമില്‍ വിജയികളാകുന്ന ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കുന്നതാണ്. ഇവരെ പങ്കെടുപ്പിച്ചു കൊണ്ട് ഡിസംബറില്‍ ജില്ലാതല പരിപാടി നടത്തി ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനവും നല്‍കുന്നതാണ്. ജനുവരിയില്‍ എറണാകുളത്ത് വെച്ച് നടക്കുന്ന ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവിനോടനുബന്ധിച്ച് ജില്ലാതലത്തില്‍ സമ്മാനാര്‍ഹര്‍ ആകുന്നവരെ പങ്കെടുപ്പിച്ച് സംസ്ഥാനതലത്തില്‍ ക്വിസ് പരിപാടി നടത്താനും മെഗാ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും.

ആയുര്‍വേദ ദിനാചരണം മറ്റ് പരിപാടികള്‍

1. മുതിര്‍ന്ന ആയുര്‍വേദ ഡോക്ടര്‍മാരെ ആദരിക്കല്‍
2. വിവിധ ആയുര്‍വേദ ആരോഗ്യ പദ്ധതികളുടെ ഉദ്ഘാടനം
3. മികച്ച ആയുര്‍വേദ ആശുപത്രികള്‍ക്ക് പുരസ്‌കാരം
4. തീരദേശ മേഖലകളില്‍ സ്‌പെഷ്യലിറ്റി ആയുര്‍വേദ ക്ലിനിക്ക്
5. എല്ലാ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലും ജീവീതശൈലീ രോഗ ക്ലിനിക്കുകള്‍
6. പൊതു ജനങ്ങള്‍ക്ക് ആയുര്‍വേദ ജീവിതരീതി: ബോധവത്ക്കരണവും, പരിശീലനവും
7. ഔഷധസസ്യ പ്രദര്‍ശനങ്ങള്‍, ഔഷധ സസ്യ കൃഷി, പരിപാലനം, സംരക്ഷണം
8. വേദനാ നിര്‍ഹരണം, പകര്‍ച്ചവ്യാധി നിയന്ത്രണം എന്നിവയുടെ ആയുര്‍വേദ മാര്‍ഗ നിര്‍ദേശങ്ങള്‍
9. വിവിധ ആയുര്‍വേദ സ്‌പെഷ്യലിറ്റി മെഡിക്കല്‍ ക്യാമ്പുകള്‍
10. വിവിധ ജില്ലാതല ആയുര്‍വേദ പ്രചരണ പദ്ധതികള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (4 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (4 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (4 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (4 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (5 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (5 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends