Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം .... സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്... നാളെ നാലു ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു‌


ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്....


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..

മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ രോഗികള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം രോഗം വരാതിയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക

20 MAY 2024 08:55 PM IST
മലയാളി വാര്‍ത്ത


ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ നിര്‍ണായകമാണ്.

പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാല്‍ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാല്‍ വീണ്ടും ആ സ്ഥലത്ത് അവരില്‍ നിന്നും പൊതു സമൂഹത്തിലേക്ക് (ദ്വിതീയ തലത്തിലേക്ക്) രോഗം പകരാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം. അതിനാല്‍ ഹെപ്പറ്റൈറ്റിസ് എയുടെ ഇന്‍ക്യുബേഷന്‍ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം മൂര്‍ച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്.

ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്. ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി തീര്‍ന്നവര്‍ സമയബന്ധിതമായി പുതുക്കുക. രോഗം സംശയിക്കുന്നവര്‍ ഒരു കാരണവശാലും ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യരുത്. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കുടിവെള്ള സ്‌ത്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക വളരെ പ്രധാനമാണ്.

പ്യൂരിഫയറുകളില്‍ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കുകയില്ല. അതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. പനി, ക്ഷീണം, ഛര്‍ദ്ദില്‍, മഞ്ഞപിത്തം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളാണ് പ്രധാനമായും കാണുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ശാസ്ത്രീയ ചികിത്സ തേടുക.

വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നാലെ പോയി രോഗം ഗുരുതരമാക്കരുത്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ വളരെ ശ്രദ്ധിക്കണം. ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചതോ, സംശയിക്കുന്നതോ ആയവരും, രോഗികളെ പരിപാലിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

രണ്ട് ആഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. (ലൈംഗിക ബന്ധം ഉള്‍പ്പടെ).

ഭക്ഷണ, പാനീയങ്ങള്‍ തയ്യാറാക്കുന്നതില്‍ നിന്നും മാറി നില്‍ക്കുക.

കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കുക, പ്രത്യേകിച്ച് മല-മൂത്ര വിസര്‍ജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും.

രോഗി ഉപയോഗിക്കുന്ന ശുചിമുറികളിലെ പ്രതലങ്ങള്‍, ബ്ലീച്ച് ലായനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവര്‍ ഉപയോഗിക്കുക.

ഹോസ്റ്റലുകള്‍, ഡോര്‍മിറ്ററികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ രോഗബാധിതരെ പ്രത്യേകമായി താമസിപ്പിക്കുക.

രോഗി ഉപയോഗിച്ച വസ്ത്രങ്ങളും, പാത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്.

രോഗി ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകം കഴുകേണ്ടതാണ്. അവ 0.5% ബ്ലീച്ച് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. (15 ഗ്രാം അല്ലെങ്കില്‍ 3 ടീ സ്പൂണ്‍ അല്ലെങ്കില്‍ 1 ടേബിള്‍ സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയാല്‍ 0.5% ബ്ലീച്ച് ലായനി തയ്യാറാക്കാവുന്നതാണ്.)

ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഹെപ്പറ്റൈറ്റിസ് എ അണു നശീകരണത്തിന് ഫലപ്രദമല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ ഡെപ്യൂട്ടി തഹസീൽദാർ മസ്തിഷ്കാഘാതത്തെ തുടർന്ന് ജിദ്ദയിൽ  (18 minutes ago)

ആർഷോയെ വീണ്ടും ദേ ഭിതിയിലൊട്ടിച്ച് പ്രശാന്ത് ശിവൻ...! നെഞ്ചുവിരിച്ച് പുലിമടയിലേക്ക്  (26 minutes ago)

സ്വർണവിലയിൽ മാറ്റമില്ല...  (35 minutes ago)

രണ്ടു മരണം, നിരവധി പേർ ക്വാറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി  (50 minutes ago)

വിവാഹ കാര്യങ്ങളിൽ പുരോഗതി ഉണ്ടാകാനും ദീർഘകാലമായി നിലനിന്നിരുന്ന തടസ്സങ്ങൾക്ക് പരിഹാരം കാണാനും ഈ വാരം സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് നിർണായകമായത് ജഡേജയുടെ പ്രകടനം  (1 hour ago)

കാമുകന്റെ കൂടെ കിടക്കാൻ മകനെ കടിച്ച് കുടഞ്ഞ തള്ള ദേ ഇത് ... ഭർത്താക്കന്മാരെ കളഞ്ഞ് പെണ്ണുങ്ങൾ ഉരുമ്പിട്ട് ഇറങ്ങി കിളിന്ത് പയ്യന്മാരെ മതി..! ഈ തള്ളെ ചാട്ടവാറിന് അടിക്കണമെന്ന്  (1 hour ago)

അമ്മയെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ...  (1 hour ago)

മലപ്പുറത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച്  (1 hour ago)

യുവാവ് വെടിയേറ്റു മരിച്ചു...  (2 hours ago)

ശുഭ്‌മാൻ ഗിൽ കഴുത്തിന്‌ പരുക്ക്...  (2 hours ago)

ശബരിമലതീർഥാടനത്തിൽ ജാഗ്രതാനിർദേശവുമായി ആരോഗ്യവകുപ്പ്  (2 hours ago)

രാജേഷിന്റെ കുടുംബത്തിന് ധനസഹായം നൽകി...  (2 hours ago)

ദേവരഥസംഗമം....  (2 hours ago)

ആ തള്ളെ തൂക്കി..! കാമുകന്റെ നട്ടെല്ലുരും ..ദേ ചിത്രം പുറത്ത് 12 വയസുകാരനെ ഇഞ്ചപ്പരുവമാക്കിയ കാലൻ..! കിടപ്പുമുറിയില്‍ സംഭവിച്ചത്  (2 hours ago)

Malayali Vartha Recommends