ഉമ്മയും മോനുമാണോ... സൈബര്‍ ആക്രമണം നടത്തുന്ന സദാചാരവാദികള്‍ക്ക് ചുട്ട മറുപടി നല്‍കികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ ടിടി ഫാമിലി
![](https://www.malayalivartha.com/assets/coverphotos/w657/311344_1716397405.jpg)
ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ഹിറ്റായ ഷെമിയും ഷെഫിയും എല്ലാവര്ക്കും ഇപ്പോള്‍ സുപരിചിതരാണ്. സൈബര്‍ ആക്രമണം നടത്തുന്ന സദാചാരവാദികള്‍ക്ക് ചുട്ട മറുപടി നല്‍കികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികളായ ടിടി ഫാമിലി. പതിവ് സങ്കല്പങ്ങളെ മാറ്റി എഴുതിക്കൊണ്ടാണ് ഷെമിയും ഷെഫിയും ജീവിക്കുന്നത്. വിവാഹത്തിന് സമൂഹം കല്പിച്ചു മല്കിയ സകല മതില്‍ക്കെട്ടുകളും ഇരുവരും തകര്‍ത്തിരുന്നു. പ്രായമടക്കം തിരുത്തിക്കൊണ്ടാണ് ഇവര്‍ മാതൃകയായത്.
ഷെമിയെ വിവാഹം ചെയ്യുമ്പോള്‍ ഷെഫി നല്ല ചെറുപ്പം ആണ്.കുടുംബക്കാര് പിന്തിരിപ്പിക്കാന് ശ്രമിച്ചിട്ടും ഷെമിയോടുള്ള ഇഷ്ടം അവനെ പിന്തിരിപ്പിച്ചില്ല. ഉമ്മയും മോനുമാണോ എന്ന് തുടങ്ങി നിരവധി മോശം കമന്റുകള്‍ ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വരാറുണ്ട്. ഇപ്പോഴിതാ ഇതിനെല്ലാം മറുവപ്പടി നല്‍കിയിരിക്കുകയാണ് ദമ്പതികള്‍.
ഷെമി പറഞ്ഞത്
ആദ്യമൊക്കെ കമന്റുകള്‍ വായിച്ച് വലിയ സങ്കടം തോന്നിയിരുന്നു. ഉമ്മയും മോനുമാണോ, തള്ളയ്ക്ക് വേറെ പണിയില്ലേ എന്നൊക്കെയായിരുന്നു കമന്റുകള്‍. അപ്പോഴൊക്കെ കരയുന്ന തന്നെ കണ്ട്, വേറെ പണിയൊന്നുമില്ലേ എന്ന് ഷെഫി ചോദിക്കും.ഇപ്പോള്‍ കമന്റുകള്‍ നോക്കാറേയില്ല. ശെഫി പിണങ്ങാറില്ല. കാര്യങ്ങള്‍ തുറന്നു പറയും. എന്ത് പ്രശ്നമുണ്ടെങ്കിലും രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ മിണ്ടും. അവഗണിക്കാറില്ല. ഒറ്റപ്പെട്ടവരെ കൂട്ടിപ്പിടിക്കുകയെന്ന് പറയില്ലേ.
ഡിവോഴ്സായി നില്ക്കുന്ന സമയത്ത് പുറത്തുപോകുമ്പോള്‍ വേറെ വിവാഹം ചെയ്യുന്നില്ലേ? കുട്ടികളെ എന്താക്കും? ചെലവിനെങ്ങനെയാണ്? എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. ഇതൊന്നും ഇഷ്ടമല്ലാത്തതിനാല്‍ കഴിയുന്നതും പുറത്തുപോകില്ലായിരുന്നു. നല്ലൊരു വസ്ത്രം ധരിച്ച് പുറത്തുപോയാല്‍ എങ്ങനെ വാങ്ങി എന്നൊക്കെയാകും ചോദ്യങ്ങള്‍. അങ്ങനെ പിന്നെ പര്‍ദ്ദയില്‍ ഒതുങ്ങി പതിനാല് വര്‍ഷം കഴിഞ്ഞു.
https://www.facebook.com/Malayalivartha