രക്ഷിക്കാന്‍ കുട്ടേട്ടന് വേണം... വമ്പന്‍ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമക്ക് പണിയായി 'കണ്മണി അന്‍പോട്' ഗാനം; മഞ്ഞുമ്മല്‍ ബോയ്സില് ഈ ഗാനം ഉള്‍പ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാട്ടി സംഗീത സംവിധായകന് ഇളയരാജ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു
![](https://www.malayalivartha.com/assets/coverphotos/w657/311357_1716433989.jpg)
മഞ്ഞുമ്മല്‍ ബോയിസിന് വീണ്ടും വമ്പന്‍ പണി. മലയാള ചലച്ചിത്ര മേഖലയില്‍ വമ്പന്‍ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമക്ക് പണിയായി 'കണ്മണി അന്‍പോട്'ഗാനം. ബോക്സോഫിസിലെ എക്കാലത്തെയും വമ്പന്‍ പണം വാരിപടമായ മഞ്ഞുമ്മല്‍ ബോയ്സില് ഈ ഗാനം ഉള്‍പ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാട്ടി സംഗീത സംവിധായകന് ഇളയരാജ നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു.
'കണ്മണി അന്‍പോട് 'ഗാനം ഉള്പെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റില്‍ കാര്‍ഡില്‍ പരാമര്‍ശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്.
പകര്‍പ്പവകാശ നിയമം ലംഘിച്ചെന്നതാണ് ഇളയരാജ വക്കീല്‍ നോട്ടീസില്‍ പ്രധാനമായും ചൂണ്ടികാട്ടിയിരിക്കുന്നത്. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഉലകനായകനെ നേരില്‍ കണ്ട് യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്സ് ടീം. മഞ്ഞുമ്മല്‍ ബോയ്സില് സൗബിന് ഷാഹിര്‍ അവതരിപ്പിച്ച കുട്ടേട്ടന് എന്ന കഥാപാത്രത്തിനു പ്രചോദനമായ സിജു ഡേവിഡ് ആണ് ഉലകനായകന് കമല്‍ഹാസനെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ചത്. കമല്‍ഹാസനോടൊപ്പം മഞ്ഞുമ്മല്‍ സുഹൃത്തുക്കള്‍ നില്ക്കുന്ന ചിത്രവും സിജു സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.
സിനിമ ഹിറ്റായതോടെ മഞ്ഞുമ്മല്‍ ബോയ്സ് താരങ്ങള്‍ക്കൊപ്പം, യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്സിനും ആരാധകര്‍ ഏറിയിരുന്നു. ഇതിനിടെയാണ് കമല്‍ഹാസനും യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്സിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ചെന്നൈയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഒരു സ്വപ്നം യാഥാര്‍ഥ്യമായതുപോലെ തോന്നുന്നുവെന്നായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് പ്രതികരിച്ചത്.
നേരത്തെ മഞ്ഞുമ്മല്‍ ബോയ്സില് അഭിനയിച്ച താരങ്ങളെയും സംവിധായകനെയും കമല്ഹാസന് നേരില്‍ കണ്ടിരുന്നു. കമല്‍ഹാസനു വേണ്ടി സിനിമയുടെ പ്രത്യേക പ്രിമിയര്‍ ഷോയുംസംഘടിപ്പിച്ചിരുന്നു. 'ഗുണ' സംവിധായകന് സന്താനഭാരതിയും പ്രിമിയര്‍ കാണാന്‍ എത്തിയിരുന്നു.
ഈ വര്‍ഷത്തെ ബ്ലോക് ബസ്റ്റര്‍ ഹിറ്റായ മഞ്ഞുമ്മല്‍ ബോയ്സില് കമല്‍ഹാസന്റെ 'ഗുണ' സിനിമയിലെ 'കണ്മണി' എന്ന ഗാനം ഉപയോഗിച്ചിട്ടുണ്ട്. കമല്‍ഹാസനു ചിത്രത്തില്‍ നന്ദിയും അര്‍പ്പിച്ചിട്ടുണ്ട്.
മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാലിലേക്ക് ടൂറുപോയ സുഹൃദ് സംഘങ്ങളിലൊരാള്‍ ഗുണ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോകുന്നതും സുഹൃത്തുക്കളില്‍ ഒരാള്‍ കൂട്ടുകാരനെ രക്ഷിക്കുന്നതുമായ യഥാര്‍ഥ സംഭവമാണ് സിനിമയ്ക്ക് ആധാരമായത്. കുട്ടേട്ടന് എന്ന വിളിപ്പേരുള്ള സിജു ആണ് കൂട്ടുകാരനെ രക്ഷിക്കാന്‍ ഗുഹയില്‍ ഇറങ്ങിയത്. ചിദംബരം സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന് സാഹിര്‍, ശ്രീനാഥ് ഭാസി, ഗണപതി, ഖാലിദ് റഹ്മാന്, ദീപക് പറമ്പോള്‍ , ചന്ദു സലിം കുമാര്‍ , ജീന്‍ പോള്‍ ലാല്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങളായത്.
ചിത്രം കേരളത്തില്‍ മാത്രമല്ല തമിഴ് നാട്ടിലും മറ്റ് അന്യ സംസ്ഥാനങ്ങളിലും സൂപ്പര്‍ ഹിറ്റ് ആയിരുന്നു. സിനിമ ഹിറ്റായതോടെ മഞ്ഞുമ്മല്‍ ബോയ്സ് താരങ്ങള്‍ക്കൊപ്പം, യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്സും സമൂഹ മാധ്യമങ്ങളിലെ താരങ്ങളായി മാറി. വര്‍ഷങ്ങള്‍ക്കു ശേഷം കൊടൈക്കനാലില്‍ എത്തിയ യഥാര്‍ഥ മഞ്ഞുമ്മല്‍ ബോയ്സിനെ ആവേശത്തോടെയാണ് അവിടെയുള്ള നാട്ടുകാര്‍ സ്വീകരിച്ചത്.
"
https://www.facebook.com/Malayalivartha