കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... പാറശ്ശാലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് യുവാവിന് ദാരുണാന്ത്യം....
![](https://www.malayalivartha.com/assets/coverphotos/w657/311370_1716442174.jpg)
കണ്ണീരടക്കാനാവാതെ നിലവിളിച്ച്.... പാറശ്ശാലയില്‍ ബൈക്ക് നിയന്ത്രണം വിട്ടു യുവാവിന് ദാരുണാന്ത്യം. പാറശ്ശാല, പുത്തന്‍കട അശോകന് - ബിന്ദു ദമ്പതികളുടെ മകന് നന്ദു (22) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിക്ക് പാറശാല, പൊന്‍വിള റോഡ് വഴി ബൈക്കില്‍ വരുകയായിരുന്ന യുവാവ് ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് റോഡില്‍ തെറിച്ചു വീഴുകയായിരുന്നു.
ഉടന്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കിയശേഷം തിരുവനന്തപുര മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ രാവിലെ മരണത്തിന് കീഴടങ്ങി.
"
https://www.facebook.com/Malayalivartha