കേച്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിന് പുറകില്‍ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്ക്...
![](https://www.malayalivartha.com/assets/coverphotos/w657/311372_1716443821.jpg)
കേച്ചേരിയില്‍ കെഎസ്ആര്‍ടിസി ബസിന് പുറകില്‍ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്ക്. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂര്‍ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന് പുറകില്‍ സ്വകാര്യബസ് ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഇരു ബസ്സുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് കേച്ചേരിയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കുന്നംകുളം സബ് ഇന്‍സ്പെക്ടര്‍ ജ്യോതിസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടി തുടങ്ങി.
"
https://www.facebook.com/Malayalivartha