തൃശ്ശൂര്‍ ചേലൂരില്‍ കാണാതായ യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍...
![](https://www.malayalivartha.com/assets/coverphotos/w657/311373_1716444087.jpg)
തൃശ്ശൂര്‍ ചേലൂരില്‍ കാണാതായ യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചേലൂര്‍ സ്വദേശി പൂതോട്ട് വീട്ടില്‍ ബിജു (42) നെ ആണ് കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
പൊലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നതിനിടെ വീട്ടിലേക്കുള്ള വഴിയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്.
ഫയര്‍ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha