Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

ജീവിത നിലവാര സൂചികയിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളെ പിന്നിലാക്കി...വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചതു തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി..

23 MAY 2024 02:55 PM IST
മലയാളി വാര്‍ത്ത

ജീവിത നിലവാര സൂചികയിൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളെ പിന്നിലാക്കി അതായത്, ഡൽഹി, മുംബൈ, ചെന്നൈ ഉൾപ്പെടെയുള്ള വൻനഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചതു തിരുവനന്തപുരം, കോട്ടയം, തൃശൂർ, കൊച്ചി നഗരങ്ങളാണെന്ന് ഓക്സ്ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ്. സാമ്പത്തിക സാഹചര്യങ്ങൾ, മനുഷ്യ മൂലധനം, ജീവിതനിലവാരം, പരിസ്ഥിതി, ഭരണം എന്നീ 5 മേഖലകളിൽ‍ പഠനം നടത്തിയാണു ഓക്സ്ഫഡ് ഇക്കണോമിക്സ് ലോകത്തിലെ 1000 നഗരങ്ങളെ ഉൾപ്പെടുത്തി സൂചിക തയാറാക്കിയത്.ഇതിൽ ജീവിതനിലവാരം എന്ന ഘടകത്തിലാണ് കേരളത്തിലെ നഗരങ്ങൾ ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ മുന്നിലെത്തിയത്. തലസ്ഥാന നഗരിയായ ഡൽഹിയും സാമ്പത്തിക തലസ്‌ഥാനമായ മുംബൈയും രാജ്യത്തിന്റെ ഐടി ആസ്ഥാനമായ ബെംഗളൂരുവും വരെ ജീവിത നിലവാര സൂചികയിൽ തിരുവനന്തപുരത്തിനും കോട്ടയത്തിനും തൃശൂരിനും കൊച്ചിക്കും പിന്നിലാണ്.

 

നഗരങ്ങളിലെ സാമ്പത്തിക–ആരോഗ്യ സുസ്ഥിതി, ജീവിതസൗകര്യങ്ങളുടെ ലഭ്യത, കുടിയേറിപ്പാർക്കാൻ പ്രേരിപ്പിക്കുന്ന ആകർഷകത്വം, താമസച്ചെലവു കുറവ്, വിനോദ–സാംസ്കാരിക അവസരം, ഇന്റർനെറ്റ് സ്പീഡ് എന്നിവയൊക്കെ കണക്കാക്കി തയാറാക്കിയ പട്ടികയിൽ തിരുവനന്തപുരത്തിനു ആഗോള റാങ്ക് 748. കോട്ടയം 753, തൃശൂർ 757, കൊച്ചി 765, ഡൽഹി–838, ഹൈദരാബാദ്–882, ബെംഗളൂരു–847, മുംബൈ–915. മൊത്തം റാങ്കിങ്ങിൽ ഡൽഹിയുടെ ആഗോള സ്ഥാനം 350,ബെംഗളൂരു 411, മുംബൈ 427, കൊച്ചി 521, തൃശൂർ 550. മറ്റു കേരള നഗരങ്ങൾ 600നു താഴെയാണ്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ന്യൂയോർക്കാണ്.ഒരു നഗരത്തിലെ ജീവിതക്ഷമത, ആകർഷണീയത തുടങ്ങിയ കുടിയേറ്റ പാറ്റേണുകളിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങൾ പരിഗണിച്ചാണ് ഓക്സ്ഫോർഡ് നഗര സൂചിക പുറത്തുവിട്ടത്.

ജീവിതനിലവാരം എന്ന ഘടകം പരിശോധിക്കുമ്പോൾ ഓരോ നഗരത്തിലും ജീവിക്കുന്നത് വഴി ലഭിക്കുന്ന നേട്ടങ്ങൾ, നഗര നിവാസികളുടെ ക്ഷേമം, സാമ്പത്തികവും ആരോഗ്യപരവുമായ കാര്യങ്ങൾ, ജീവിത സൗകര്യങ്ങൾ തുടങ്ങിയ സൂചകങ്ങളാണ് പരിഗണിക്കുന്നത്.ക്വാളിറ്റി ഓഫ് ലൈഫ് അഥവാ ജീവിതനിലവാരത്തിൻ്റെ കാര്യത്തിൽ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബെെ 915ാം സ്ഥാനത്തും ഡൽഹി 838ാം സ്ഥാനത്തും ബെംഗളുരു 847ാം സ്ഥാനത്തും ഹൈദരാബാദ് 882ാം സ്ഥാനത്തുമാണ്. എന്നാൽ കേരളത്തിൽ നിന്നുള്ള കൊച്ചി 765ാം സ്ഥാനത്തും തൃശൂർ 757ാം സ്ഥാനത്തുമാണ്.എന്നാൽ ജീവിതനിലവാരം എന്ന ഘടകം മാറ്റിനിർത്തി മൊത്തത്തിലുള്ള റാങ്കിംഗിൻ്റെ കാര്യത്തിൽ മുംബെെ, ഡൽഹി, ബെംഗളുരു തുടങ്ങിയ നഗരങ്ങൾ ഏറെ മുന്നിലാണ്. ഇക്കാര്യത്തി. മുംബെെ 427ാം സ്ഥാനത്തും ഡൽഹി 350ാം സ്ഥാനത്തും ബെംഗളുരു 411ാം സ്ഥാനത്തുമാണ്.

 

ലോകത്തിലെ വിവിധ രാജ്യങ്ങളെ കുറിച്ച് പഠനം നടത്തി തയ്യാറാക്കിയ റിപ്പോർട്ടിൽ ഒന്നാം സ്ഥാനത്ത് ന്യൂയോർക്കാണ്.ലണ്ടൻ, സാൻ ജോസ്, ടോക്കിയോ എന്നീ നഗരങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ എത്തിയത്.ഇക്കണോമിക്സ്, മനുഷ്യ മൂലധനം, ജീവിതനിലവാരം, പ്രകൃതി, ഭരണം തുടങ്ങിയ അഞ്ചു കാറ്റഗറികളിലായി പഠനം നടത്തിയാണ് നഗരങ്ങളുടെ റാങ്കിംഗ് ഓക്സ്ഫോർഡ് ഇക്കണോമിക്സ് ആഗോള നഗര സൂചിക തയ്യാറാക്കിയത്. വിവരങ്ങൾ ശേഖരിച്ചതിന് ശേഷം ഓരോ നഗരത്തിനും ഈ വ്യത്യസ്ത കാറ്റഗറികളിലായി സ്കോർ നൽകി. ആ കാറ്റഗറിയിൽ ഏറ്റവും മുന്നിലെത്തുന്ന നഗരത്തിന് 100ഉം അവസാനത്തെത്തുന്ന നഗരത്തിന് 0 സ്കോറും നൽകി.പിന്നീട് അഞ്ചു കാറ്റഗറികളിലെയും വ്യത്യസ്ത വെയിറ്റേജ് അനുസരിച്ച് അന്തിമ റാങ്കിംഗ് തയ്യാറാക്കി. ഇക്കണോമിക്സ് (30 ശതമാനം), മനുഷ്യ മൂലധനം (25 ശതമാനം), ജീവിതനിലവാരം (25 ശതമാനം), പ്രകൃതി (10 ശതമാനം), ഭരണം (10 ശതമാനം) എന്നിങ്ങനെയാണ് വിവിധ കാറ്റഗറികൾക്ക് വെയിറ്റേജ് നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.പി.ശങ്കരദാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ജയില്‍ ആശുപത്രിയിലെ സെല്ലിലേക്ക്  (13 minutes ago)

ബിജെപിയിലെ ഗ്രൂപ്പിസമാണോ മേയറെ ഒഴിവാക്കുന്നതിന് പിന്നിലെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (32 minutes ago)

പാലക്കാട് യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (44 minutes ago)

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ്  (52 minutes ago)

ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മന്‍; ഗണേഷിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കള്‍  (2 hours ago)

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്  (2 hours ago)

പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തില്‍പ്പെട്ടു  (2 hours ago)

മകന്റെ ഭാര്യയെ ആക്രമിച്ച ഭത്തൃപിതാവ് എലിവിഷം കഴിച്ചു ജീവനൊടുക്കി  (3 hours ago)

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (4 hours ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (4 hours ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (4 hours ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (4 hours ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (4 hours ago)

വിവാഹിതരാകാൻ പരോൾ  (5 hours ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (5 hours ago)

Malayali Vartha Recommends