ഗെയിൽ പദ്ധതിയുമായി മുന്നോട്ട് തന്നെ; ആർക്കും ആശങ്ക വേണ്ടെന്ന് വ്യവസായ മന്ത്രി; സമരത്തെ തള്ളി സിപിഎം

ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി ഒരുകാരണവശാലും നിർത്തി വെക്കില്ലെന്നും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും വ്യവസായ വകുപ്പ്. ആർക്കും ആശങ്ക വേണ്ട, അർഹമായ നഷ്ട്ട പരിഹാരം ഉറപ്പു വരുത്തിയിട്ടുണ്ടെന്നും കുപ്രചരണങ്ങളിൽ വീഴരുതെന്നും വ്യവസായ മന്ത്രി എ.സി മൊയ്‌തീൻ വ്യക്തമാക്കി.
എന്നാൽ ഗെയിൽ വാതക പൈപ്പ് ലൈൻ സമരത്തെ തള്ളി സിപിഎം രംഗത്ത്. സമരം ന്യായത്തിന് വേണ്ടിയുള്ളതല്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടി പി.മോഹനൻ പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി പോകുന്നവരുടെ ആവലാതി മനസിലാക്കാം. പക്ഷേ, സമരം ചെയ്യുന്നവർ തികഞ്ഞ അരാജകത്വം സൃഷ്ടിക്കുകയാണ് ചെയ്യുന്നത് സോളിഡാരിറ്റി, എസ്ഡിപിഐ പോലുള്ള സംഘടനകളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ സമരക്കാർക്കെതിരേ കോടിയേരി ബാലകൃഷ്ണനും നിലപാട് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























