കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നുകാണിക്കാനും മതനിരപേക്ഷ സന്ദേശം ഉയര്‍ത്തിയും എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്ന മേഖല ജാഥകള്‍ക്ക് ഇന്ന് സമാപനം

കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്നുകാണിക്കാനും മതനിരപേക്ഷ സന്ദേശം ഉയര്‍ത്തിയും എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിച്ചും നടത്തുന്ന മേഖല ജാഥകള്‍ വെള്ളിയാഴ്ച സമാപിക്കും. ഒക്‌ടോബര്‍ 21നാണ് മേഖല ജാഥകള്‍ ആരംഭിച്ചത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍ മേഖല ജാഥ വെള്ളിയാഴ്ച കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മണ്ഡലംതല പര്യടനം പൂര്‍ത്തിയാക്കി തൃശൂരിലാണ് സമാപിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ജില്ലയില്‍ പര്യടനം നടത്തുന്ന ജാഥ വൈകീട്ട് അഞ്ചിന് തൃശൂര്‍ വിദ്യാര്‍ഥി കോര്‍ണറില്‍ സമാപിക്കും.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥയുടെ സമാപനം എറണാകുളം വൈറ്റിലയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി എറണാകുളം ജില്ലയില്‍ പര്യടനം നടത്തുന്ന ജാഥ വൈകീട്ട് സമാപിക്കും.
https://www.facebook.com/Malayalivartha






















