Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സഹോദരിയുടെ വിവാഹ രാത്രിയില്‍ സഹോദരന്മാരും അമ്മാവനും ചേർന്ന് പത്ത് വയസ്സുകാരിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി; ഭീഷണിപ്പെടുത്തി പീഡനം തുടർന്നത് മൂന്ന് വർഷം: കരുനാഗപ്പള്ളിയിലെ പീഡനവീരന്‍ അഖിൽ ലൈംഗിക മനോരോഗിയെന്ന് നാട്ടുകാർ

03 NOVEMBER 2017 12:46 PM IST
മലയാളി വാര്‍ത്ത

പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ അഖില്‍ ലൈംഗിക മനോരോഗിയാണെന്ന് നാട്ടുകാര്‍. പ്രദേശത്തെ വീടുകളില്‍ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞ് നോക്കുന്ന സ്വഭാവം ഇയാള്‍ക്കുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പിടികൂടി താക്കീത് നല്‍കിയിട്ടുണ്ടെന്നും അയല്‍വാസികൾ.

ഏതാനം മാസങ്ങള്‍ക്ക് അഖില്‍ സഹോദരി തുല്യയായ ബന്ധുവിനെ കുളിമുറിയില്‍ ഒളിഞ്ഞ് നോക്കിയത് പിടികൂടുകയും ഇരു വീട്ടുകാര്‍ തമ്മില്‍ ഏറെ കലഹം ഉണ്ടാവുകയും ചെയ്തിരുന്നു. സ്വന്തം സഹോദരിയെ പോലും വെറുതെ വിടാതിരുന്ന ഇയാള്‍ പത്തു വയസ്സുകാരിയെ പീഡിപ്പിച്ചതില്‍ അത്ഭുതമൊന്നുമില്ലെന്നാണ് അയൽവാസികൾ പറയുന്നത്. 

മൂന്ന് വര്‍ഷം മുന്‍പ് പെണ്‍കുട്ടി അഖില്‍ തന്റെ പാവാടയില്‍ കയറിപ്പിടിച്ചെന്ന് മാതാവിനോട് പരാതി പറഞ്ഞിരുന്നു. അന്നത് അവര്‍ കാര്യമായി എടുത്തില്ല. എന്നാല്‍ പിന്നീട് അഖില്‍ കുട്ടിയെ ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ അച്ഛനേയും അമ്മയേയും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഈ ഭയം മൂലം കുട്ടി ആരോടും തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകള്‍ പറഞ്ഞില്ല. ഇത് മുതലെടുത്താണ് ചൂഷണം തുടര്‍ന്നത്.

മാസങ്ങള്‍ പിന്നിട്ട സംഭവം പുറത്ത് വന്നത് പത്ത് വയസ്സുകാരിയുടെ നെഞ്ച് വേദന പരിശോദിച്ച ഡോക്ടറുടെ ഇടപെടൽ മൂലം. കരുനാഗപ്പള്ളിയിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുവര്‍ഷമായി ലൈംഗിക ചൂഷണം ചെയ്തിരുന്ന കന്നേത്തറയില്‍ വീട്ടില്‍ അനീഷ്കുമാര്‍ (29), പന്മന വില്ലേജില്‍ പോരൂക്കര മുറിയില്‍ കരീത്തറ ക്ഷേത്രത്തിന് സമീപം കരീത്തറ വടക്കതില്‍ വീട്ടില്‍ രാജീവ് (33), അഖില്‍, ശിവകുമാര്‍ എന്നിവരെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കണ്ട അസ്വഭാവികതയെ തുടര്‍ന്ന് ഡോക്ടര്‍ പെണ്‍കുട്ടിയോട് സംസാരിക്കുകയും പെണ്‍കുട്ടി ഡോക്ടറോട് കാര്യങ്ങള്‍ തുറന്നുപറയുകയുമായിരുന്നു. ഇതിനെത്തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. പൊലീസ് പ്രതികളെ രഹസ്യാന്വേഷണത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. തൊടിയൂര്‍ സ്വദേശി അഖിലിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ ഓഗസ്റ്റ് മാസം ആയിരുന്നു.

വിവാഹത്തിന്റെ രാത്രിയിലാണ് നാലുപേരും പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിച്ചത്. മൂന്ന് വര്‍ഷമായി അഖില്‍ ലൈംഗിക ചൂഷണം നടത്തി വരികയായിരുന്നു. വിവാഹ രാത്രിയില്‍ മദ്യപിച്ച്‌ മദോന്മത്തരായ പ്രതികള്‍ സംസാരത്തിനിടെ അയല്‍പക്കത്തെ പെണ്‍കുട്ടിയെ പറ്റി സംസാരിക്കുകയും ഈ സമയം അഖില്‍ ഞാന്‍ വിളിച്ചാല്‍ ഏതു പാതിരാത്രിയിലായാലും അവള്‍ വരുമെന്ന് വീമ്പിളക്കുകയും ചെയ്തു. എന്നാല്‍ അതൊന്ന് കാണട്ടെ എന്ന് മറ്റു പ്രതികള്‍ പറഞ്ഞതോടെ അഖില്‍ തൊട്ടയല്‍പക്കത്തെ പത്ത് വയസ്സുകാരിയെ വിളിച്ചു വരുത്തുകയായിരുന്നു.

പിന്നീട് ഇവര്‍ നാലു പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം വയറുവേദനയായി പെണ്‍കുട്ടി കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അസാഭാവികത ഒന്നും തോന്നാതിരുന്ന ഡോക്ടര്‍ വയറുവേദന മാറാനുള്ള മരുന്ന് നല്‍കി വിട്ടയച്ചു. വീണ്ടും പല പ്രാവിശ്യവും വയറു വേദനയുമായി കുട്ടി ആശുപത്രിയില്‍ എത്തിയിരുന്നു. ഏതാനം ദിവസം മുന്‍പ് വയറുവേദനും നെഞ്ചുവേദനയുമായി വീണ്ടും പെണ്‍കുട്ടിയെത്തിയപ്പോള്‍ ഡോക്ടര്‍ വിശദമായ പരിശോദന നടത്തി.

വസ്ത്രങ്ങള്‍ അഴിച്ചു നടത്തിയ പരിശോദനയില്‍ നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും മുറിപ്പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന മാതാവിനെ പുറത്ത് നിര്‍ത്തി കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

ഡോക്ടര്‍ ഉടന്‍ കരുനാഗപ്പള്ളി പൊലീസില്‍ വിവരമറിയിക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയോട് വിവരം പുറത്ത് പറഞ്ഞാല്‍ അച്ഛനേയും അമ്മയേയും കൊന്ന് കളയുമെന്ന് അഖില്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷം പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ പ്രതികളുടെ വീട്ടുകാരുടെ ഭീഷണിയുണ്ട്. ഇവര്‍ താമസിക്കുന്ന കോളനിയില്‍ ഏറെയും പ്രതികളുടെ ബന്ധുക്കളാണ്. പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതിന് സാക്ഷിയാകാന്‍ വിളിച്ചിട്ട് ആരും സഹകരിച്ചില്ല. അറസ്റ്റിലായ അനീഷും അഖിലും സഹോദരന്മാരാണ്. രാജീവ് ഇവരുടെ അമ്മാവനും ശിവകുമാര്‍ സുഹൃത്തുമാണ്. പത്മന സ്വദേശിയായ രാജീവിന് അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (53 minutes ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (1 hour ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (1 hour ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (1 hour ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (1 hour ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (1 hour ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (1 hour ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (4 hours ago)

കാരണം ഫോൺ വിളി  (4 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (4 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (4 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (4 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (5 hours ago)

Malayali Vartha Recommends