ജിഷ്ണു കേസില്‍ അന്വേഷണ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ; ചൊവ്വാഴ്‌ചയ്‌ക്കകം സി.ബി.ഐ നിലപാടറിയിക്കണമെന്ന് സുപ്രീം കോടതി

നെഹ്റു കോളെജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ. അന്വേഷണം ഏറ്റെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സിബിഐ സുപ്രീംകോടതിയില്‍ അറിയിച്ചു.
അതേസമയം ചൊവ്വാഴ്ചക്കകം സിബിഐ നിലപാട് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















