തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധന നടത്താന്‍ കോടതി ഉത്തരവ്: കോടതി വിധി തോമസ് ചാണ്ടിയുടെ രാജി വേഗത്തിലാക്കും; ഇനിയും തോമസ്ചാണ്ടിയെ താങ്ങി കൂടുതല്‍ കുഴപ്പത്തിലാകേണ്ടെന്ന് സിപിഎമ്മും

നിലം നികത്തി റോഡ് നിര്‍മിച്ചുവെന്ന പരാതിയില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി ത്വരിത പരിശോധനക്ക് ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഭിഭാഷകനായ സുഭാഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിജിലന്‍സിന് തന്നെയാണ് അന്വേഷണ ചുമതല.
രണ്ട് എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി നിലംനികത്തി റോഡ് നിര്‍മിച്ചുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ 65 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വന്നുവെന്നും പരാതിയിലുണ്ട്.
ഭൂമി കൈയേറിയിട്ടില്ലെന്നും വഴിയില്‍ മണ്ണിട്ട് നികത്തുക മാത്രമാണ് ചെയ്തതെന്നും തോമസ് ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതില്‍ നിയമലംഘനം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് കോടതി തോമസ് ചാണ്ടിക്കെതിരെ ത്വരിത പരിശോധനക്ക് ഉത്തരവിട്ടിരിക്കുന്നത്..
https://www.facebook.com/Malayalivartha























