Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ആവശ്യങ്ങള്‍ കഴിഞ്ഞപ്പോ ഒരു റീസണ്‍ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലേ? കാവ്യലാലിന്റെ മരണത്തില്‍ കാമുകന്‍ അബിന്‍ലാല്‍ പിടിയില്‍

04 NOVEMBER 2017 11:17 PM IST
മലയാളി വാര്‍ത്ത

കൊട്ടിയത്ത് സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങിയതിന് പിന്നാലെ അദ്ധ്യാപിക കാവ്യാലാല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലെ പ്രതി അബിന്‍ പ്രദീപിനെ പോലീസ് പിടികൂടി. എറണാകുളത്ത് നിന്നാണ് അബിനെ പോലീസ് പിടികൂടിയത്. അദ്ധ്യാപിക കാവ്യാലാല്‍ മരിച്ചത് മുതല്‍ അബിനും കുടുംബവും ഒളിവിലായിരുന്നു. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് അബിന്‍ പോലീസ് പിടിയിലാകുന്നത്.

കാവ്യാലാലിനെ റെയില്‍ ട്രാക്കില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കാവ്യയുമായി വിവാഹം ഉറപ്പിച്ച അബിനെതിരെ ആത്മഹത്യാ പ്രേരണക്കും മാനഭംഗത്തിനും കേസെടുത്തിരുന്നു. നേരത്തെ കേസില്‍ കാവ്യ ലാലിന്റെ മരണത്തില്‍ പ്രതിയായ യുവാവിന് കോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാന്‍ പോലീസ് മടിക്കുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഓഗസ്റ്റ് 24ന് പൊഴിക്കര മാമൂട്ടില്‍ പാലത്തിനടുത്ത് റെയില്‍പ്പാതയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അദ്ധ്യാപിക കാവ്യ ലാലിന്റെ മരണത്തില്‍ ഒന്നാംപ്രതിയായ മയ്യനാട് കൂട്ടിക്കട തൃക്കാര്‍ത്തികയില്‍ അബിന്‍ പ്രദീപിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇയാളുടെ അമ്മയും രണ്ടാംപ്രതിയുമായ ബീനയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.

കാവ്യയുടെ അമ്മ ജീന നല്‍കിയ പരാതിയിലാണു കാവ്യ കാമുകന്‍ അബിന് അയച്ച മെസേജുകളും കൂടുതല്‍ വിവരങ്ങളും ഉള്‍പ്പെടുത്തിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, സംസ്ഥാനം വിട്ടുപോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് അമ്മ ബീനയ്ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. തുടരന്വേഷണത്തില്‍ ലൈംഗികപീഡനം നടന്നിട്ടുള്ളതായി കണ്ടെത്തിയതോടെ അബിന്റെ പേരില്‍ ബലാത്സംഗക്കുറ്റംകൂടി ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചത്. വിശദമായ വാദം കേട്ട കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഒന്നാംപ്രതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കഴിഞ്ഞ 28ന് ഉത്തരവായത്. കഴിഞ്ഞ ആറു വര്‍ഷമായി സ്‌നേഹിച്ചിരുന്ന അബിന്‍ എന്ന യുവാവ് ഒഴിവാക്കിയതാണ് ആത്മഹത്യയിലേയ്ക്കു നയിച്ചത് എന്നു പറയുന്നു. സാമ്പത്തികമായി ഉയര്‍ന്ന അബിന്റെ കുടുംബം ഭീമമായ തുകയാണു സ്ത്രീധനം ചോദിച്ചത്.

ജൂലൈ 25 ന് കാവ്യ അബിന്‍ പഠിക്കുന്ന എസ് എന്‍ഐടിയില്‍ എത്തിയിരുന്നു. എന്നാല്‍ ബന്ധം തുടരാന്‍ താല്‍പ്പര്യം ഇല്ല എന്ന് പറഞ്ഞ് അബിന്‍ ഒഴിവാക്കുകയായിരുന്നു. ജൂലൈമാസം അവസാനം കാവ്യ വീണ്ടും അബിന്റെ വീട്ടില്‍ പോയി എങ്കിലും അബിന്‍ കാവ്യയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു.കാവ്യയുടെയും അബിന്റെയും ബന്ധം വീട്ടുകാര്‍ക്ക് അറിവുള്ളതായിരുന്നു. മരണത്തിന് ഉത്തരവാദിയെ പിടികൂടാത്തതിനെ തുടര്‍ന്നു കാവ്യയുടെ അമ്മ മുഖ്യമന്ത്രിക്കു പരാതി നല്‍കി. കാവ്യ അബിനയച്ച വാട്ട്‌സാപ്പ് മെസേജുകളാണു തെളിവായി നല്‍കിരിക്കുന്നത്. അബിയേട്ടാ, എനിക്ക് ഇയാളില്ലാതെ ജീവിക്കാന്‍ പറ്റില്ല. ഞാന്‍ എന്റെ സ്വഭാവം മാറ്റി. ഇനി ദേഷ്യപ്പെടില്ല. ഒരിക്കലും അബിയേട്ടാ. എനിക്ക് ഇഷ്ടക്കൂടുതലേയുള്ളു. പ്ലീസ് നമുക്ക് പഴയ പോലെ ആകാം. ഒന്ന് വിളിക്ക്.

കാവ്യ അയച്ച മറ്റൊരു സന്ദേശം ഇങ്ങനെയായിരുന്നു; 'അബിയേട്ടാ ഒന്ന് വിളിക്ക്, ഞാന്‍ മരിച്ചുപോകും അബിയേട്ടാ. എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഇഷ്ടമല്ലെന്ന് പറയുന്നത് അബിയേട്ടന്‍ അത് സോള്‍വ് ചെയ്യുന്നത് കേള്‍ക്കാന്‍ വേണ്ടി ആയിരുന്നു. ഇനി പറയില്ല ,പ്ലീസ്.' ആവശ്യങ്ങള്‍ കഴിഞ്ഞപ്പോ ഒരു റീസണ്‍ ഉണ്ടാക്കി ഒഴിവാക്കുകയാണല്ലേ? അല്ലെങ്കില്‍ ഇയാള്‍ ഇങ്ങനെ കാണിക്കില്ല. മെസഞ്ചറില്‍ പണ്ട് എനിക്ക് സെന്റ് ചെയ്ത ബോഡി പാര്‍ട്‌സ് എല്ലാം കിടപ്പുണ്ട്.

അഥവാ ഞാന്‍ മരിച്ചാല്‍ എന്നെ വീട്ടില്‍ക്കൊണ്ടുപോയി ചെയ്തതെല്ലാം ഞാന്‍ എഴുതിക്കൊടുത്തിട്ടേ പോകൂ. റിട്ടേണ്‍ കംപ്ലയിന്റ് കൊടുക്കാന്‍ പറഞ്ഞു ഞാന്‍ തിരക്കിയപ്പോള്‍, എല്ലാരും അറിയട്ടേ ചെയ്തിട്ടുള്ളതൊക്കെ'. ഇതായിരുന്നു മൂന്നാമത്തെ സന്ദേശം.


കാവ്യ ജീവനൊടുക്കിയതിന് പിന്നാലെ അബിന്‍ നാടുവിട്ടു. എന്നാല്‍ സംഭവം നടന്ന് രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് അബിന്‍ പോലീസ് പിടിയിലാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (39 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (54 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends