കമല്‍ഹാസനെതിരെ വധഭീഷണി മതവര്‍ഗീയ ശക്തികളെ നിയമപരമായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കൊലപാതക ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാഷിസ്റ്റ് മനസ്സുള്ള മതവര്‍ഗീയ ശക്തികളെ നിയമപരമായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമല്‍ഹാസനെതിരെ വധഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകണം. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമല്‍ഹാസനെ നിശ്ശബ്ദനാക്കാന്‍ ഇത്തരം കൊലവിളികള്‍ക്കും ഭീഷണികള്‍ക്കും ആവില്ലെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.
മഹാത്മാഗാന്ധിക്കും ഗോവിന്ദ് പന്‍സാരെ, ദാഭോല്‍കര്‍, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവര്‍ക്കും എന്തു സംഭവിച്ചു എന്ന് രാഷ്ട്രത്തിനറിയാം. ആ ശ്രേണിയിലേക്ക് ഇനിയും പേരുകള്‍ കൂട്ടിച്ചേര്‍ക്കാനുള്ള ഏതു നീക്കവും ചെറുക്കപ്പെടണം. മതനിരപേക്ഷതയുടെ കൊടി ഉയര്‍ത്തി ജനങ്ങള്‍ അണിനിരക്കുന്ന മുന്നേറ്റമാണ് രാജ്യത്താകെ ഉയരേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























