ഒരു ലിറ്റർ പാലിന്റെ വില കുപ്പിവെള്ളത്തിന് ഈടാക്കി തീയറ്റർ; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

കൃപ തീയറ്ററിൽനിന്നും കുപ്പിവെള്ളം വാങ്ങിയ ഷെഫിൻ കവടിയാർ ഞെട്ടി. ഇതേ കുപ്പി സാധാരണ കടയിൽ 10 രൂപ രേഖപ്പെടുത്തിയാണ് വിൽക്കുന്നത്. എന്നാൽ കൃപ തീയറ്ററിൽ 10 രൂപയുടെ കുപ്പിവെള്ളത്തിന് 40 രൂപയാണ് ഈടാക്കുന്നത്.
ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകൻകൂടിയായ ഷെഫിൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൃപാ തീയറ്റർ ഉടമകൾക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
സിനിമ കാണാനെത്തുന്നവരെ കൊള്ളയടിക്കുന്ന ഈ സംഭവത്തിൽ പരിശോധന നടത്തി അടിയന്തര നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 40 രൂപ വിലയിൽ നിന്നു 6 രൂപ 10 പൈസ ജി.എസ്.ടിയായി ഈടാക്കുന്നുവെന്നും പരാതിയിൽ പറയുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തിയേറ്റർ ഉടമകൾ പകൽകൊള്ള നടത്തുന്നതെന്ന് സംശയമുണ്ടെന്ന് കമ്മീഷൻ ആക്ടിംഗ് അദ്ധ്യക്ഷൻ പി. മോഹനദാസ് ഇടക്കാല ഉത്തരവിൽ നിരീക്ഷിച്ചു.

ജില്ലാ കളക്ടർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നിവർ നാലാഴ്ചയ്ക്കകം വിശദീകരണം നൽകണം. കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്ന കൃപാ തീയറ്റർ മാനേജർ പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം.
https://www.facebook.com/Malayalivartha























