Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ആവേശം ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാന്‍ എന്ത് കൊണ്ട്

05 NOVEMBER 2017 10:01 AM IST
മലയാളി വാര്‍ത്ത

കേസുകള്‍ പലതാണെങ്കിലും നിയമം അറിയുന്നവന്റെ മുമ്പില്‍ അറസ്റ്റ് ഒന്നറയ്ക്കും എന്നാണ് അഭിഭാഷകനായ സിപി ഉദയഭാനുവിന്റെ അറസ്റ്റിലൂടെ വെളിവാകുന്നത്. ചാരക്കേസില്‍ കെ. കരുണാകരന്‍, ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍, സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള ഒട്ടനവധി ഉന്നതനേതാക്കള്‍, ബാര്‍ കോഴക്കേസില്‍ കെ.എം. മാണിയും കെ. ബാബുവും, നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അങ്ങനെ പോകുന്നു. അതേസമയം പ്രമാദമായൊരു കൊലപാതകക്കേസില്‍ പ്രമുഖ അഭിഭാഷകന്‍ കുറ്റാരോപിതനായപ്പോള്‍ വാലുചുരുട്ടി. ചില ചാനലുകളില്‍ മാത്രം വഴിപാടുപോലെ ചര്‍ച്ച നടന്നു. പ്രമാദമായ വാര്‍ത്തകള്‍ ഒതുക്കാന്‍ പത്രങ്ങളും പഠിച്ചു. 

മറ്റെല്ലാ കേസിലുമെന്നപോലെ ചാലക്കുടി രാജീവ് വധക്കേസില്‍ പ്രതിയായ അഡ്വ. സി.പി. ഉദയഭാനുവും കുറ്റാരോപിതന്‍ മാത്രം. കുറ്റവും നിരപരാധിത്വവും തെളിയിക്കപ്പെടേണ്ടതു കോടതിയിലാണ്. എന്നാല്‍, മറ്റുള്ളവരെ സമാനതകളില്ലാത്ത മാധ്യമവിചാരണയ്ക്കു വിധേയരാക്കിയവര്‍ 'വകുപ്പറിയാവുന്ന' വക്കീലിന്റെ കാര്യത്തില്‍ മൗനം ഭൂഷണമാക്കി. എഴുതിയും ചര്‍ച്ചചെയ്തും എട്ടിന്റെ പണി വാങ്ങിക്കൂട്ടേണ്ടെന്നായിരിക്കാം! നാലുവര്‍ഷമായി സോളാറും നാലുമാസത്തിലേറെയായി ദിലീപ് വിഷയവും ആളിക്കത്തിക്കുമ്പോള്‍ ജനം സഹി കെടുകയാണ്.

ലാവ്‌ലിന്‍ കേസില്‍, ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നരപ്പതിറ്റാണ്ടോളമാണു മാധ്യമവേട്ടയ്ക്ക് ഇരയായത്. അദ്ദേഹത്തെ ന്യായീകരിച്ചവരൊക്കെ ന്യൂസ് റൂമുകളില്‍ ന്യായീകരണത്തൊഴിലാളികളായി അപഹസിക്കപ്പെട്ടു. സോളാര്‍ കേസിന്റെ ഉത്ഭവം മുതല്‍ നാലുവര്‍ഷമായി ഉമ്മന്‍ ചാണ്ടിക്കും നിരവധി മുന്‍മന്ത്രിമാര്‍ക്കെതിരേ മാധ്യമവേട്ട നടക്കുന്നു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസ് മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ കൈകാര്യം ചെയ്തത് അതില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ന്യൂസ് റൂമുകളില്‍ വലിച്ചുകീറി പോസ്റ്റര്‍ ഒട്ടിച്ചുകൊണ്ടാണ്. ആളുവില കല്ലുവില എന്ന മട്ടില്‍ ചാനല്‍ ചര്‍ച്ചകളുടെ ഇരട്ടമുഖം വെളിപ്പെടാന്‍ അധികമൊന്നും കാത്തിരിക്കേണ്ടിവന്നില്ല. ഇക്കുറി പ്രതിക്കൂട്ടിലായതു കേരളത്തിലെ നമ്പര്‍വണ്‍ ക്രിമിനല്‍ അഭിഭാഷകനായ സി.പി. ഉദയഭാനുവാണ്. നടിയെ ആക്രമിച്ച കേസില്‍ പോലീസ് നിയമോപദേശം തേടി സമീപിച്ച അതേ വക്കീല്‍. എന്നാല്‍, താരത്തിന്റെ കാര്യത്തില്‍ വാളെടുത്ത മാധ്യമവിചാരണക്കാര്‍ വക്കീലിന്റെ കാര്യത്തില്‍ നിശബ്ദരാകുന്നതാണു കേരളം കണ്ടത്.

പിടിയിലായ പ്രതിയുടെ മൊഴി മാത്രം കണക്കിലെടുത്ത് ദിലീപിനെ അറസ്റ്റ് ചെയ്ത പോലീസ്, തെളിവുകള്‍ ഏറെയുണ്ടായിട്ടും ഉദയഭാനുവിനു മുന്നില്‍ അറച്ചുനിന്നു. ദിലീപിന്റെ കാര്യത്തില്‍ പള്‍സര്‍ സുനിയുടേതെന്നപോലെ, റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തില്‍ പിടിയിലായവരുടെ മൊഴി ഉള്‍പ്പെടെ അതിശക്തമായ തെളിവുകള്‍ ഉദയഭാനുവിനും എതിരായിരുന്നു. എന്നാല്‍, മലയാളത്തിലെ ഒരു മുത്തശ്ശിപ്പത്രത്തിന്റെ ചാനല്‍ ഉദയഭാനു വിഷയം അന്തിച്ചര്‍ച്ചയ്ക്കു വച്ചെങ്കിലും വക്കീലിനെതിരേ കമാന്നൊരക്ഷരം ഉരിയാടാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. ദിലീപിനെ നാലുമാസമായി നിത്യേന മാധ്യമവിചാരണയ്ക്കിരയാക്കിയ ചാനലുകളും തോമസ് ചാണ്ടിയെ ഇപ്പോഴും വിചാരണ ചെയ്യുന്ന ചാനലുകളും അഭിഭാഷകനെ കണ്ടില്ലെന്നു നടിച്ചു. 

സോളാര്‍ കേസില്‍ എരിവും പുളിയും മസാലയും ചേരുംപടി ചേര്‍ത്ത വാര്‍ത്തകള്‍ മാധ്യമലോകം മലയാളിക്കു മുന്നില്‍ വിളമ്പി. എ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരായ മൊഴി തിരുത്താന്‍ തമ്പാനൂര്‍ രവിയും ബെന്നി ബെഹനാനും ഏഴുകോടി രൂപ ചാക്കില്‍കെട്ടി സരിതയ്ക്കു പിന്നാലെ പായുന്നുവെന്ന ബി.ജെ.പി. നേതാവ് കെ. സുരേന്ദ്രന്റെ ആരോപണം സ്വന്തം റിപ്പോര്‍ട്ടാക്കി അവതരിപ്പിച്ച് ആഞ്ഞടിച്ചപ്പോള്‍ രണ്ടുനേതാക്കളും നിര്‍ഭയം മാനനഷ്ടക്കേസിനു തുനിഞ്ഞു. അതോടെ ആഞ്ഞടിച്ചവര്‍ ആവിയായി. താടിയുള്ള അപ്പനെയേ പേടിയുള്ളൂ എന്ന അവസ്ഥ. കോടതി വിധിക്കുംവരെ ഏതു കേസിലും പ്രതികള്‍ കുറ്റാരോപിതരാണ്. എല്ലാ കുറ്റാരോപിതരും സമന്‍മാരാണെങ്കിലും വകുപ്പറിയാവുന്ന കുറ്റാരോപിതര്‍ 'കൂടുതല്‍ സമന്‍മാരാകുന്ന' മാധ്യമനയമാണിപ്പോള്‍ കേരളത്തില്‍ ചോദ്യംചെയ്യപ്പെടുന്നത്. 

അറസ്റ്റിലാകുമ്പോള്‍ ഉദയഭാനുവിനെതിരേ തെളിവുകള്‍ എട്ട് തെളിവുകളാണ് ഉണ്ടായിരുന്നത്. ഉദയഭാനുവില്‍നിന്നു ഭീഷണിയുള്ളതായി ഡി.ജി.പിക്കു രാജീവ് നല്‍കിയ പരാതി. ഹൈക്കോടതിയില്‍നിന്നു നേടിയ സംരക്ഷണ ഉത്തരവ്. രാജീവ് അവശനിലയിലെന്നു പോലീസിനെ വിളിച്ചറിയിച്ചത് ഉദയഭാനു.കേസില്‍ ഇടപെടാന്‍ സുഹൃത്തുകൂടിയായ ഡിവൈ.എസ്.പിയോട് ഉദയഭാനുവിന്റെ അഭ്യര്‍ഥന. കൊലപാതകത്തിനുശേഷം ഉദയഭാനുവും പ്രതികളും ഒരേ മൊബൈല്‍ ടവര്‍ പരിധിയില്‍. പ്രതികളുമായി നിരവധി ഫോണ്‍ വിളികള്‍. രാജീവുമായുള്ള ഭൂമിയിടപാട് രേഖകള്‍, രാജീവിന്റെ വീട്ടില്‍ ഉദയഭാനു നിത്യസന്ദര്‍ശകനായിരുന്നുവെന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍. ക്വട്ടേഷന്‍ ഉദയഭാനുവിന്റെയും ആവശ്യപ്രകാരമെന്ന് ആറു പ്രതികളുടെയും മൊഴി. കൊല്ലപ്പെട്ട രാജീവിന്റെ മകന്റെ മൊഴി.

അതേസമയം ദിലീപ് അറസ്റ്റിലായപ്പോള്‍ രണ്ടേരണ്ട് തെളിവുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒന്നാംപ്രതി പള്‍സര്‍ സുനിയുടെ മൊഴി. ഗൂഢാലോചന സ്ഥാപിക്കാന്‍ സാഹചര്യത്തെളിവുകള്‍.

പക്ഷെ അപ്പോഴും നിമം അറിയാവുന്ന സിപി ഉദയഭാനു ആദ്യം കോടതിയിലൂടെ രക്ഷപ്പെട്ടു. നിയമമറിയില്ലെങ്കില്‍ അത് പഠിക്കുക തന്നെ വേണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (36 minutes ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (51 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (1 hour ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (1 hour ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (2 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (3 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (4 hours ago)

Malayali Vartha Recommends