ആദ്യം യുവതിയുമായി ഫെയ്‌സ് ബുക്കിലൂടെ സുഹൃത്തുക്കളായി, നിരവധി തവണ ചാറ്റ് ചെയ്തു, റഷ്യന്‍ യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

ആദ്യം ആ യുവാവ് ഫെയ്‌സ്ബുക്കിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി.ചില നഗ്നചിത്രങ്ങള്‍ അവര്‍ പരസ്പരം പങ്ക് വച്ചു.പക്ഷേ ആ പെണ്‍കുട്ടി വിചാരിച്ചില്ല ഈ യുവാവ് തന്നെ ചതിക്കുകയാണെന്ന് കാര്യം.
റഷ്യന്‍ യുവതിയെ ഇന്ത്യയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യക്കാരനായ ബാങ്ക് മാനേജറെ പോലീസ് അറസ്റ്റ് ചെയ്തു. യുകോ ബാങ്ക് വൃന്ദാവന്‍ ബ്രാഞ്ച് മാനേജറായ മഹേന്ദ്ര പ്രസാദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട റഷ്യന്‍ യുവതിയെ ഇയാള്‍ ഇന്ത്യയിലേക്ക് വിളിച്ചു വരുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് കേസ്.
ഇക്കഴിഞ്ഞ നവംബറിലാണ് റഷ്യന്‍ പെണ്‍കുട്ടിയുമായി മഹേന്ദ്ര പ്രസാദ് ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചത്. പെണ്‍കുട്ടിയുമായി നിരന്തരം സംഭാഷണത്തിലേര്‍പ്പെട്ട മഹേന്ദ്രപ്രസാദ് ഇവരോട് ഇന്ത്യയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇയാളുടെ നിര്‍ബന്ധപ്രകാരം കഴിഞ്ഞ സെപ്തംബര്‍ 17ന് പെണ്‍കുട്ടി ഇന്ത്യയിലെത്തുകയും ചെയ്തു.വൃന്ദാവനിലായിരുന്നു പെണ്‍കുട്ടി താമസിച്ചത്.
എന്നാല്‍ പിന്നീട് മഹേന്ദ്ര പ്രസാദ് തന്നെ മറ്റൊരു വീട്ടിലേക്ക് വിളിച്ചു വരുത്തി നിരവധി തവണ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് യൂക്കോ ബാങ്ക് മാനേജറെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് വിജയ് ശങ്കര്‍ മിശ്ര പറഞ്ഞു.
https://www.facebook.com/Malayalivartha























