അമ്മയ്ക്കും സഹോദരനും മുന്നില്‍വെച്ച് പെണ്‍കുട്ടിയെ കയറി പിടിച്ച പോലീസുകാരന്റെ ഒരു യോഗം

അമ്മയ്ക്കും സഹോദരിക്കുമൊപ്പം സാധനങ്ങള്‍ വാങ്ങാനെത്തിയ നിയമ വിദ്യാര്‍ഥിയെ മദ്യലഹരിയില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ച പോീസുകാരന്‍ ദൈവത്തെ കണ്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ട്രിഡ കോംപ്ലക്‌സിലാണ് സംഭവം. ഇയാളെ വിദ്യാര്‍ഥി തന്നെ ഓടിച്ചു പിടികൂടി അല്‍പ്പം പെരുമാറി മെഡിക്കല്‍ കോളജ് പൊലീസിനു കൈമാറി. പെണ്‍കുട്ടിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസറും മാറനല്ലൂര്‍ പെരുമ്പഴുതൂര്‍ സ്വദേശിയുമായ നവീനെ(32)തിരെ കേസെടുത്തു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം പുറത്തിറങ്ങുന്നതിനിടെയാണു പോലീസുകാരന്റെ അതിക്രമമെന്നു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ഉടന്‍ സ്ഥലത്തുനിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പോലീസുകാരനെ കരാട്ടെ പഠിച്ചിട്ടുള്ള പെണ്‍കുട്ടി കീഴ്‌പ്പെടുത്തുകയായിരുന്നു.
സംഭവം കണ്ടു നാട്ടുകാരും തടിച്ചു കൂടി. വിവരം അറിയിച്ചതനുസരിച്ചു മെഡിക്കല്‍ കോളജ് പോലീസും സ്ഥലത്തെത്തി. രേഖാമൂലം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നവീനെതിരെ കേസ് എടുത്തതെന്ന് സിഐ അറിയിച്ചു.
https://www.facebook.com/Malayalivartha



























