Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

കോട്ടയത്തെ ദമ്പതികളുടെ തിരോധാനം; ഭർതൃ വീട്ടുകാരെ പ്രതിക്കൂട്ടിലാക്കി യുവതിയുടെ ബന്ധുക്കള്‍

05 NOVEMBER 2017 02:58 PM IST
മലയാളി വാര്‍ത്ത

അറുപറയില്‍ ദമ്പതികളെ കാണാതായ സംഭവത്തില്‍ ഭര്‍ത്തൃവീട്ടുകാരെ സംശയനിഴലിലാക്കി യുവതിയുടെ ബന്ധുക്കള്‍. ഏപ്രില്‍ ആറിനു കാണാതായ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവര്‍ക്കുവേണ്ടി പോലീസ്‌ രണ്ടാംഘട്ട അന്വേഷണം നടത്തുന്നതിനിടെയാണ്‌ അന്വേഷണ സംഘത്തിനും ഹാഷിമിന്റെ ബന്ധുക്കള്‍ക്കുമെതിരേ പരാതിയുമായി ഹബീബയുടെ സഹോദരങ്ങള്‍ രംഗത്തെത്തിയത്‌. സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാണ്‌ ഇവരുടെ ആവശ്യം.

ഹബീബ ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്നും ഹാഷിം വിദേശത്തേക്കു കടന്നതായി സംശയിക്കുന്നെന്നും ഹബീബയുടെ സഹോദരന്‍ ഷിഹാബ്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. കേസ്‌ ആത്മഹത്യയാക്കി മാറ്റാനുള്ള നീക്കമാണ്‌ അന്വേഷണസംഘം നടത്തുന്നത്‌. അന്വേഷണ സംഘാംഗമായ കോട്ടയം, വെസ്‌റ്റ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐയുടെ നീക്കങ്ങള്‍ സംശയാസ്‌പദമാണ്‌. തിരോധാനവുമായി ബന്ധപ്പെട്ടു ഹാഷിമിന്റെ പിതാവിന്റെ മൊഴി വിശ്വസനീയമല്ലെന്നും ഷിഹാബ്‌ പറഞ്ഞു.

ഹാഷിമിന്റെ സഹോദരീഭര്‍ത്താവും ചങ്ങനാശേരി സ്വദേശിയുമായ വിദേശമലയാളിയുടെ നീക്കങ്ങളിലും ഹബീബയുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. ഇയാള്‍ ഹബീബയെ ഉപദ്രവിക്കാന്‍ പലതവണ ശ്രമിച്ചിരുന്നു. ചങ്ങനാശേരി സ്വദേശിയുടെ താത്‌പര്യങ്ങള്‍ക്കു വശംവദയാകാത്തതിനാല്‍ ഹബീബയെ മൊഴിചൊല്ലാന്‍ ഹാഷിമിനെ നിര്‍ബന്ധിച്ചിരുന്നു. ഒരു മാസത്തോളം നാട്ടിലുണ്ടായിരുന്ന ഇയാള്‍ ദമ്പതികളെ കാണാതാകുന്നതിന്‌ ഒരു ദിവസം മുമ്പ്‌ വിദേശത്തേക്കു പോയതും പിറ്റേന്നു മടങ്ങിയെത്തിയതും ദുരൂഹമാണ്‌. ഹാഷിമിന്റെ മക്കളെ ഇയാള്‍ ചങ്ങനാശേരിയിലേക്കു നിര്‍ബന്ധപൂര്‍വം കൊണ്ടുപോകുകയും തങ്ങളുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ലെന്നും ഹബീബയുടെ സഹോദരങ്ങള്‍ പറയുന്നു.

അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ തന്നെ ഹാഷിമിന്റെ സഹോദരീഭര്‍ത്താവ്‌ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതായും ഷിഹാബ്‌ പറഞ്ഞു. ഹാഷിം മാനസിക പ്രശ്‌നങ്ങള്‍ക്കു ചികിത്സ തേടിയിരുന്നു. വീട്ടില്‍ ഭക്ഷണം തയാറാക്കി വച്ചിരിക്കേ ഭക്ഷണം വാങ്ങാന്‍ ഹര്‍ത്താല്‍ ദിനത്തില്‍ ദമ്പതികള്‍ പുറത്തുപോകില്ല. തലേന്ന്‌ ഒരിടത്തും പോയില്ലെന്ന ഹാഷിമിന്റെ പിതാവിന്റെ മൊഴി ഫോണ്‍വിളി വിശദാംശങ്ങളുമായി യോജിക്കുന്നില്ല. നിലവിലുണ്ടായിരുന്ന മുന്തിയ കാര്‍ വിറ്റ്‌ വാഗണ്‍ ആര്‍ കാര്‍ വാങ്ങിയതിലും രണ്ടുമാസമായിട്ടും രജിസ്‌ട്രേഷന്‍ നടത്താത്തതിലും ദുരൂഹതയുണ്ട്‌.

ഹബീബയുടെ ദുരിതങ്ങള്‍ സംബന്ധിച്ചു സഹോദരന്‍ നല്‍കിയ കത്ത്‌ അന്വേഷണ സംഘത്തിലെ എ.എസ്‌.ഐ. മുക്കി. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പോലീസ്‌ തെരച്ചില്‍ നടത്തുമ്പോള്‍ ഹാഷിമിന്റെ സഹോദരീ ഭര്‍ത്താവ്‌ അവിടെയെത്തിയതും സംശയത്തിനിടനല്‍കുന്നു. അന്വേഷണത്തില്‍ പുരോഗതിയുണ്ടാകുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷിഹാബ്‌, സഹോദരന്‍ ഇസ്‌മയില്‍, ബന്ധു ലത്തീഫ്‌ എന്നിവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (17 minutes ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (26 minutes ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (30 minutes ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (35 minutes ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (39 minutes ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (45 minutes ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (49 minutes ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (53 minutes ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (1 hour ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (1 hour ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (2 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (3 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (4 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends