മദ്രസ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന ബാലന് ട്രെയിന്‍ തട്ടി ദാരുണാന്ത്യം

മദ്രസ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. ബേക്കല്‍ മാസ്തിഗുഡെയിലെ തൊട്ടിമുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ദുല്‍ ബാസിത്ത് (10) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.30 മണിയോടെയാണ് സംഭവം. മദ്രസയില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനായി പാളം മുറിച്ചുകടക്കുകയായിരുന്ന ബാസിത്തിനെ ട്രെയിന്‍ തട്ടുകയായിരുന്നു.
തത്ക്ഷണം തന്നെ കുട്ടി മരണപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കോട്ടിക്കുളം നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ബാസിത്ത്.
https://www.facebook.com/Malayalivartha



























