എല്ലാം മറക്കാനും പൊറുക്കാനും... വില്ലനെ പ്രശംസിച്ച് ഋഷിരാജ് സിങ്

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ വില്ലനെ പ്രശംസിച്ച് ഋഷിരാജ് സിങ്. തന്റെ ജീവിതം തകര്‍ത്തവരോട് കൊല്ലും കൊലയുമായി പ്രതികാരം ചെയ്യുന്ന നായകന്മാരെ കണ്ടു ശീലിച്ച നമുക്ക് മുന്നിലേക്ക്, അതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തനായ എല്ലാം മറക്കാനും പൊറുക്കാനും ശ്രമിക്കുന്ന നായകനെയാണ് ബി ഉണ്ണികൃഷ്ണന്‍ ഈ സിനിമയിലൂടെ അവതരിപ്പിച്ചത്. ആദ്യമായിട്ടായിരിക്കും ജീവിതം ദുരന്തപൂര്‍ണമായ ഒരു നായകനെ ഇത്ര വ്യത്യസ്തമായ സ്വഭാവ സവിശേഷതകളോടെ ഒരു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വില്ലന്‍ നമുക്ക് നല്‍കുന്നത് പുതുമയുള്ള ഒരു സിനിമാനുഭവമാണെന്ന് ഋഷിരാജ് സിങ് പറയുന്നു.
വളരെ പ്രസക്തിയേറിയ നീതിന്യായ വിഷയങ്ങള്‍ ഈ ചിത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ വളരെ സ്വാഭാവികമായി മാത്യു മാഞ്ഞൂരാന്‍ എന്ന പൊലീസ് ഓഫീസര്‍ ആയി അഭിനയിച്ചു. അതുപോലെ തന്നെ മഞ്ജു വാര്യര്‍, വിശാല്‍, ഹന്‍സിക, രാശി ഖന്ന, ചെമ്പന്‍ വിനോദ് എന്നിവരുടെ പ്രകടനവും മികച്ചത് തന്നെ ഋഷിരാജ് സിങ് പറഞ്ഞു.
പ്രതികാരം ഒന്നിനും ഒരു പരിഹാരം അല്ലെന്നും നമ്മളോട് തെറ്റ് ചെയ്തവരോട് പോലും ക്ഷമിക്കാന്‍ പഠിക്കണം എന്നുള്ള വലിയ സന്ദേശം കൂടി ഈ ചിത്രം നല്‍കുന്നുണ്ട്. ഋഷിരാജ് സിങ് പറഞ്ഞു. ഒരു ആക്ഷന്‍ സിനിമ എന്ന നിലയിലും വില്ലന്‍ മികച്ച നിലവാരം പുലര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. വളരെ മികച്ച രീതിയില്‍ സംവിധാനം ചെയ്തിരിക്കുന്നുവെന്നും ഈ ചിത്രത്തിന്റെ കഥ പറഞ്ഞു പോയ ഒഴുക്ക് തനിക്ക് ഇഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha



























