Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...

ജയില്‍ ചപ്പാത്തിയ്ക്ക് ആവശ്യക്കാര്‍ ഏറെ, സര്‍ക്കാരിന് ലക്ഷങ്ങളുടെ ലാഭം,തടവുക്കാര്‍ക്ക് മെച്ചപ്പെട്ട കൂലി, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് ചപ്പാത്തിബിരിയാണി കച്ചവടത്തില്‍ ഖജനാവില്‍ ഏറ്റവും കൂടുതല്‍ പണമെത്തുന്നത്, അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഖജനാവിലെത്തിയത് എട്ടരക്കോടിയിലേറെ രൂപ

06 NOVEMBER 2017 07:19 AM IST
മലയാളി വാര്‍ത്ത

കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളില്‍ നടപ്പാക്കിയ വിപ്ലവകരമായ പദ്ധതിയായിരുന്നു ചപ്പാത്തി നിര്‍മ്മാണം. പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സംരംഭം ബിരിയാണിയിലും മറ്റ് ഭക്ഷ്യവസ്തുക്കളിലൂടെയും വളര്‍ന്ന് ഇന്ന് കോടികളുടെ ബിസിനസ്സായി മാറിയിരിക്കുന്നു.

ഭക്ഷണശാലയിലെ തൊഴിലാളികളായ തടവുകാര്‍ക്ക് താരതമ്യേന മെച്ചപ്പെട്ട കൂലിയും ലഭിക്കുന്നുണ്ട്. മൂന്ന് സെന്‍ട്രല്‍ ജയിലില്‍നിന്നുമായി ശരാശരി വര്‍ഷം മൂന്ന് കോടി രൂപയാണ് ജയിലിലെ ചപ്പാത്തി ബിരിയാണി കച്ചവടത്തിന്റെ ലാഭമായി സര്‍ക്കാരിന് കിട്ടുന്നത്.കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നാണ് ചപ്പാത്തിബിരിയാണി കച്ചവടത്തില്‍ ഖജനാവില്‍ ഏറ്റവും കൂടുതല്‍ പണമെത്തുന്നത്.

2012 ഒക്ടോബറിലാണ് ഇവിടെ കച്ചവടം തുടങ്ങിയത്. അഞ്ചുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഖജനാവിലെത്തിയത് എട്ടരക്കോടിയിലേറെ രൂപയാണ്.തലശ്ശേരിയിലും തളിപ്പറമ്പിലുമടക്കം വില്‍പ്പനശാല തുടങ്ങി കച്ചവടം വിപുലപ്പെടുത്തിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വരുമാനം മാസം ഒരു കോടിയിലേക്ക് കടക്കുകയാണ്.

ഒരുമാസംമുമ്പ് തലശ്ശേരിയില്‍ തുടങ്ങിയ ഔട്ട്‌ലെറ്റില്‍ ദിവസം 75,000 രൂപയുടെ കച്ചവടമാണ് നടക്കുന്നത്. ബിരിയാണി, ചില്ലിചിക്കന്‍, ചിക്കന്‍ കബാബ്, ചപ്പാത്തി, ചിപ്‌സ്, ലഡു, വെജിറ്റബിള്‍ കറി എന്നിവയാണ് ജയിലില്‍നിന്നുള്ള പ്രധാന വിഭവങ്ങള്‍. ചപ്പാത്തിക്ക് അഞ്ചുകൊല്ലം മുമ്പത്തെ വിലയായ രണ്ടുരൂപ തന്നെയാണിപ്പോഴും.

കോഴി ബിരിയാണിക്കും ചില്ലിചിക്കനും ചിക്കന്‍ കബാബിനും പ്ലെയിറ്റിന് 60 രൂപയാണ് വില.വിയ്യൂര്‍ ജയിലില്‍നിന്നുണ്ടാക്കുന്ന ഭക്ഷ്യോത്പന്നങ്ങളുടെ കച്ചവടം ദിവസം ഒന്നരലക്ഷത്തിലധികമായി. ചപ്പാത്തിക്കും ബിരിയാണിക്കും പുറമേ അഞ്ചുതരം കേക്കുകളാണ് ഇവിടത്തെ സ്‌പെഷ്യല്‍. കഴിഞ്ഞ നാലുമാസത്തെ വിറ്റുവരവില്‍ ചെലവുകഴിച്ച് 30 ലക്ഷം രൂപ ഖജനാവിലടച്ചു.

വര്‍ഷം ഒരു കോടിയിലധികം രൂപ ലാഭമായി കിട്ടുന്നതായാണ് കണക്ക്.പൂജപ്പുര ജയിലില്‍ ചപ്പാത്തിയും ബിരിയാണിയും വിറ്റ് വര്‍ഷം ശരാശരി ഒരു കോടി പത്തുലക്ഷം രൂപയുടെ ലാഭമാണുണ്ടാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ആദ്യ ആറുമാസത്തിനകം വിറ്റുവരവ് 4.17 ലക്ഷം രൂപയാണ്. ലാഭം 56,70,000 രൂപയും.

പൂജപ്പുര ജയിലില്‍ ചപ്പാത്തിയും ബിരിയാണിയുമുണ്ടാക്കുന്ന തടവുകാര്‍ക്ക് ദിവസം 200 രൂപയാണ് കൂലി. കണ്ണൂരില്‍ ഇതേ രീതിയില്‍ കൂലി നല്‍കിയിരുന്നെങ്കിലും അത്രയും കൊടുക്കരുതെന്ന ജയില്‍ മേധാവിയുടെ സര്‍ക്കുലറിനെത്തുടര്‍ന്ന് വെട്ടിക്കുറച്ചു.

148 രൂപയാണ് ഇപ്പോള്‍ ഇവര്‍ക്ക് നല്‍കുന്നത്. ജയിലിലെ മറ്റുജോലികള്‍ക്ക് തടവുകാര്‍ക്ക് 118 രൂപയാണ് കൂലിയായി നിശ്ചയിച്ചിട്ടുള്ളത്. കണ്ണൂരില്‍ രണ്ട് ഷിഫ്റ്റായി 62 തടവുകാര്‍ ഭക്ഷ്യോത്പന്ന നിര്‍മാണത്തിലുണ്ട്. വില്‍പ്പനശാലകളില്‍ പുറത്തുനിന്ന് ദിവസക്കൂലി അടിസ്ഥാനത്തിലുള്ളവരാണുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (10 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (16 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (27 minutes ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (32 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (42 minutes ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (1 hour ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (1 hour ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (2 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (2 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (2 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (3 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (3 hours ago)

Malayali Vartha Recommends