കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധവുമായി ആരാധകർ

ഇന്ത്യ-ന്യൂസിലൻഡ് ട്വന്‍റി-20 പരന്പരയിലെ അവസാന മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധവുമായി ആരാധകർ. ഓണ്‍ലൈൻ ടിക്കറ്റുകൾ മാറ്റി വാങ്ങുന്ന കൗണ്ടറിന്‍റെ പ്രവർത്തനം നിലച്ചതിനെത്തുടർന്നാണ് പ്രതിഷേധം.
നാളെയാണ് ഇന്ത്യ-ന്യൂസിലൻഡ് മത്സരം. നാളെ രാത്രി ഏഴുമണിക്ക് കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ ഓണ്‍ലൈനിലൂടെ മാത്രം 20,000ത്തോളം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
ചൊവ്വാഴ്ച വൈകുന്നേരം നാലു മുതൽ സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശിക്കാവുന്നതാണ്. 45,000 ത്തോളം കാണികൾക്കാണ് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഇതിനോടകം മത്സരത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു.
https://www.facebook.com/Malayalivartha



























