Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

ഗെയിൽ വാതക പൈപ്പ് ലൈൻ സമരസമിതിക്ക് പിന്തുണ നൽകി രംഗത്തെത്തിയ കോൺഗ്രസ് നേതാവ് വി.എം സുധീരനെ പാർട്ടി ഒറ്റപ്പെടുത്തും; സുധീരനെ ഒരു തരത്തിലും സഹായിക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് നിലപാട്

06 NOVEMBER 2017 02:35 PM IST
മലയാളി വാര്‍ത്ത

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഉദ്ഘാടനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്. കോൺഗ്രസ് സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വികസന പദ്ധതികൾ അട്ടിമറിക്കാൻ പാടില്ലെന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. എന്നാൽ അതിന്റെ പേരിൽ സുധീരനെ ഒഴിവാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

സമരത്തിൽ ഇടപെടാൽ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല. സി പി എം പറയുന്ന കാരണങ്ങൾ തന്നെയാണ് കോൺഗ്രസും പറയുന്നത്. ഗെയിൽ സമരത്തിൽ തീവ്രവാദികൾ ഉണ്ടെന്ന് കോൺഗ്രസും സംശയിക്കുന്നു. ആവശ്യമില്ലാത്ത വിവാദത്തിലാണ് സുധീരൻ ഇടപെട്ടതെന്ന് കോൺഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. സുധീരന്റെ രാഷ്ട്രീയം അവസരവാദപരമാണെന്ന് കോൺഗ്രസ് കരുതുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിനു മുമ്പ് നേത്യത്വവുമായി ആലോചിച്ചില്ല. രമേശ് ചെന്നിത്തലയുടെ യാത്രയെക്കാളും പ്രാധാന്യം സുധീരന്റെ ഗയിൽ പ്രസ്താവനക്ക് ലഭിച്ചു. തങ്ങളുടെ അനുവാദമില്ലാതെ സുധീരൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. തൻ പ്രമാണിത്തം കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പാർട്ടി വിശ്വസിക്കുന്നു.

സുധീരന് സി പി എമ്മിൽ വിഎസിനുള്ള അവസ്ഥയാണുള്ളത്. സുധീരൻ സംസാരിച്ചാൽ വിഎസിന്റെ ശബ്ദം കേൾക്കാമെന്ന് ഒരു പ്രമുഖ കോൺഗ്രസ് നേതാവ് പറഞ്ഞു. പാർട്ടിയെ ഒരു നിലയിലാക്കിയ ശേഷം പിൻവാങ്ങിയ സുധീരൻ ഗയിൽ സമരക്കാരെയും ഈ നിലയിലാക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പരിഹാസത്തോടെ പറയുന്നു.

സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങൾ ചെന്നിത്തല സന്ദർശിക്കുന്നത് സുധീരന്റെ ഇടപെടൽ കാരണമാണ്. സുധീരൻ ഇല്ലായിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്ന് ചെന്നിത്തല വിശ്വസിക്കുന്നു.ഉമ്മൻ ചാണ്ടിയാണെങ്കിൽ സുധീരനും ചെന്നിത്തലക്കും എതിരാണ്. അതിനാൽ അദ്ദേഹം പക്ഷം പിടിക്കില്ല.

അതിനിടെ മുൻ സർക്കാരിലെ വികസന അനുകൂലികളെ ഒപ്പം നിർത്താൻ സർക്കാർ ശ്രമം തുടങ്ങി കഴിഞ്ഞു. വികസനത്തിനു വേണ്ടി സംസാരിക്കുന്നവർ റെയിൽ പദ്ധതിയെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി വിശ്വസിക്കുന്നു. ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും വിശ്വാസത്തിലെടുക്കാനാണ് സർക്കാരിന്റെ ശ്രമം. മാധ്യമങ്ങൾ ഗയിലിനെ കണ്ണുമടച്ച് പിന്തുണക്കുന്നത് പിണറായിക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

തോമസ് ചാണ്ടിയുടെ വിഷയത്തിൽ സംഭവിച്ചതിന് സമാനമായ കാരണങ്ങൾ തന്നെയാണ് ഗയിൽ വിഷയത്തിലും നടക്കുന്നത്. കൂട്ടത്തോടെ നടത്തുന്ന മാധ്യമ അതിക്രമങ്ങളെ എങ്ങനെ നേരിടുമെന്ന് സർക്കാരിന് വ്യക്തമല്ല. തോമസ് ചാണ്ടിയുടെ വിഷയം കെടാതെ നിർത്തുന്നതും മാധ്യമങ്ങൾ തന്നെയാണ് . ഏതായാലും മാധ്യമങ്ങൾക്ക് മുന്നിൽ ആത്മഹത്യ ചെയ്യാൻ താൻ തയാറല്ലെന്ന് മുഖ്യമന്ത്രി തീരുമാനമെടുത്തു കഴിഞ്ഞു. വിവാദങ്ങൾ സധൈര്യം നേരിടാനാണ് തീരുമാനം. മുട്ടുമടക്കാൻ മുഖ്യമന്ത്രി തയാറല്ലെന്ന നിലയിൽ തന്നെയാണ് അദ്ദേഹത്തിന്റെ വർത്തമാനവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 minutes ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (15 minutes ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (20 minutes ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (1 hour ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (1 hour ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (1 hour ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (1 hour ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (1 hour ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (2 hours ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (2 hours ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (2 hours ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (2 hours ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (2 hours ago)

ഗവർണർ നടത്തിയ വി സി നിയമനം  (3 hours ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (3 hours ago)

Malayali Vartha Recommends