ക്ഷേമപെന്‍ഷനുകള്‍ക്കുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിക്കുമെന്നു മന്ത്രി ജലീല്‍

ക്ഷേമപെന്‍ഷനുകള്‍ക്കുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. അര്‍ഹരായവര്‍ക്ക് അപേക്ഷ നല്‍കിയ കാലയളവ് മുതല്‍ പെന്‍ഷന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നടപടികള്‍ സ്വീകരിക്കുന്നതിലെ സ്വഭാവിക കാലതാമസം മാത്രമാണ് ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ ജീവനക്കാരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍ വാങ്ങുന്നത് തടയുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. ഇത്തരക്കാരെ ഒഴിവാക്കുന്നതിലെ കാലതാമസമാണ് നിലവില്‍ നേരിടുന്നതെന്നും മന്ത്രി പറഞ്ഞു.
സേവന പെന്‍ഷന്‍ സര്‍വര്‍ ബോധപൂര്‍വം പ്രവര്‍ത്തന രഹിതമാക്കിയിട്ടില്ല. ഇക്കാര്യം ധന വകുപ്പുമായി സംസാരിച്ചിരുന്നുവെന്നും ജലീല്‍ പറഞ്ഞു. ക്‌ഷേമപെന്‍ഷനുകള്‍ക്കുള്ള അപേക്ഷകള്‍ ഉടന്‍ സ്വീകരിക്കുമെന്നു മന്ത്രി ജലീല്‍.
https://www.facebook.com/Malayalivartha

























