Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണിലൂടെ തലച്ചോറിനുള്ളില്‍ തുളച്ചു കയറിയ ശിഖരം ഏഴു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ പുറത്തെടുത്തു

07 NOVEMBER 2017 10:33 AM IST
മലയാളി വാര്‍ത്ത

മരം മുറിക്കുന്നതിനിടെ കണ്ണിലൂടെ തലച്ചോറിനുള്ളില്‍ തുളച്ചു കയറിയ ശിഖരം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മാവേലിക്കര സ്വദേശി രാജന്‍ (50) ന്റെ തലയ്ക്കുള്ളില്‍ തുളച്ചു കയറിയ ശിഖരമാണ് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലുടെ പുറത്തെടുത്തത്.

മരം വെട്ടുതൊഴിലാളിയായ രാജന്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ മരത്തിന്‍ കയറി ശിഖരം മുറിക്കുന്നതിനിടയിലാണ് അപകടത്തില്‍ പെട്ടത്. ചുവടു ദ്രവിച്ച മരം കടപുഴകി വീഴുകയായിരുന്നു . അപകടത്തില്‍ രാജന്റെ വലതുകണ്ണില്‍ മരക്കഷണം കുത്തി ക്കയറി.

കണ്ണിന്റെ പോളയിലൂടെ തുളച്ചുകയറിയ മരക്കഷണം തലയോട്ടിയിലെ എല്ലു പൊട്ടിച്ചു തലച്ചോറിനുള്ളില്‍ കുത്തി കയറിയ നിലയിലായിരുന്നു. രാജനെ ഉടന്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ എത്തിച്ചു ചികിത്സ തേടി. അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്കു റഫര്‍ ചെയ്യുകയായിരുന്നു.

ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി.കെ ബാലകൃഷ്ണന്റെ നേതൃത്തത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ ഡോ.ടിനു രവി, ഡോ.വിനു, ഡോ. ഷാജു മാത്യു, ഡോ.ഗിരീഷ്, ഡോ. ഫിലിപ് ഐസക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (1 hour ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (1 hour ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (1 hour ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (1 hour ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (1 hour ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (1 hour ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (2 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (3 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (3 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (3 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (4 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (4 hours ago)

Malayali Vartha Recommends